Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചോക്കളേറ്റ് കഴിച്ചാൽ പ്രണയം കൂടും; ഇഷ്ടം തോന്നാൻ 90 സെക്കൻഡ് മതി; ഇഷ്ടം ഉണ്ടാക്കുന്നത് ബോഡി ലാംഗ്വേജ്; വാലന്റൈൻ ദിനത്തിൽ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രണയ കാര്യങ്ങൾ

ചോക്കളേറ്റ് കഴിച്ചാൽ പ്രണയം കൂടും; ഇഷ്ടം തോന്നാൻ 90 സെക്കൻഡ് മതി; ഇഷ്ടം ഉണ്ടാക്കുന്നത് ബോഡി ലാംഗ്വേജ്; വാലന്റൈൻ ദിനത്തിൽ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രണയ കാര്യങ്ങൾ

ന്ന് വാലന്റൈൻസ് ഡേ...ലോകമെങ്ങുമുള്ള നിത്യ പ്രണയിനികളുടെ ഉത്സവ ദിവസം....പ്രണയിക്കുന്നവർ പ്രണയം വർധിപ്പിക്കാനും പ്രണയം കൊതിക്കുന്നവർ അതിന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന പുണ്യ ദിനം. കാലാകാലങ്ങളായി പലരും കാലദേശഭേദമന്യേ വ്യാഖ്യാനിച്ചിട്ടും പ്രണയത്തിന് പരിപൂർണമായ ഒരു നിർവചനം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവും. അത് ശരീരത്തിന്റെയും മനസിന്റെയും നിഗൂഢമായ ഒരു രസതന്ത്രമാണ്. ആർക്ക് ആരോട് എപ്പോൾ പ്രണയം തോന്നാമെന്ന് ലോകത്തിൽ ആർക്കും കൃത്യമായി പ്രവചിക്കാനും സാധിച്ചിട്ടില്ല. പ്രണയമെന്ന വിശുദ്ധ വികാരത്തെക്കുറിച്ച് ഇതുവരെ കണ്ടെത്തിയതിനേക്കാൾ എത്രയയോ ഇരട്ടി കാര്യങ്ങളാണ് ഇപ്പോഴും പ്രണയത്തിന്റെ നിർവചിക്കാനാവാത്ത കാണാപ്പുറങ്ങളിൽ മറഞ്ഞിരിക്കുന്നത്. ചോക്കളേറ്റിനെ പലപ്പോഴും പ്രണയത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കാറുള്ളത്.

പ്രണയം തോന്നുന്നവർക്ക് നാം ചോക്കളേറ്റ് നൽകുന്ന പതിവ് സർവസാധാരണവുമാണ്. ഇതിന് പുറകിൽ ഒരു ശാസ്ത്രീയതയുണ്ടെന്ന് എത്ര പേർക്കറിയാം..അതു പോലെ തന്നെ ഇഷ്ടം തോന്നാൻ വെറും 30 സെക്കൻഡ് മതിയെന്നും നമുക്കറിയില്ല. കാണാനുള്ള സൗന്ദര്യത്തിലുപരി ഒരാളുടെ ബോഡി ലാംഗ്വേജാണ് ഇഷ്ടമുണ്ടാക്കുന്നതെന്നതും കണ്ടെത്തിയ പുതിയ സത്യമാണ്. ഇത്തരത്തിൽപ്രണയത്തെക്കുറിച്ച് കൂടുതൽ കൂടുതൽ കാര്യങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു പശ്ചാത്തലത്തിൽ ഈ പ്രണയദിനത്തിൽ പ്രണയത്തെക്കുറിച്ച് നിങ്ങൾ ഇതുവരെ കേട്ടിരിക്കാൻ സാധ്യതയില്ലാത്ത അഞ്ച് അപൂർവ രഹസ്യങ്ങളാണിവിടെ അനാവരണം ചെയ്യുന്നത്.

ചോക്കളേറ്റിലെ പ്രണയരസതന്ത്രം

ചോക്കളേറ്റിൽ ഫെനിലെതൈലാമൈൻ എന്നൊരു രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതോടെ ഒരാളിൽ ഡോമാമൈൻ, നോറെപിനെഫ്രിൻ എന്നീ ഹോർമോമുകൾ ഉദ്ദീപിപ്പക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ ഹോർമോണുകളാണ് ഒരാളെ പ്രണയത്തിലേക്ക് വീഴിക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

പ്രണയം തോന്നാൻ വെറും 90 സെക്കൻഡ്

ഞാൻ അവളുടെ പുറകെ 10 വർഷമായി നടക്കുന്നുവെന്നും എല്ലാ വാലന്റൈൻസ് ദിനത്തിലും കാർഡുകളും മധുരപദാർത്ഥങ്ങളും സമ്മാനിക്കാറുണ്ടെങ്കിലും അവൾ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ചിലരെല്ലാം പരിതപിക്കുന്നത് കേൾക്കാം.. ഇത്തരക്കാർ ഇനിയും അതിന് ശ്രമിക്കാതിരിക്കുന്നതായിരിക്കും നല്ലത്. കാരണം പ്രണയം തോന്നാൻ വെറും 30 സെക്കൻഡിനും നാലുമിനിറ്റിനും ഇടയിലുള്ള സമയം മതിയെന്നാണ് പുതിയ കണ്ടെത്തൽ. 55 ശതമാനം പ്രണയവുമുണ്ടാകുന്നത് ബോഡി ലാംഗ്വേജിൽ ആകൃഷ്ടരായിട്ടാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഏകപത്‌നീ വ്രതക്കാരായ മറ്റ് ജീവികൾ

പ്രണയത്തെ ആഘോഷമാക്കുന്ന ചിലർ പലരെയും പ്രണയിക്കുകയും ജീവിത പങ്കാളികളാക്കുകയും ചെയ്യുന്ന പതിവുണ്ടെങ്കിലും മിക്ക മനുഷ്യരും ഏകപത്‌നീ വ്രതക്കാരാണ്. എന്നാൽ മനുഷ്യർക്ക് മാത്രമല്ല ഈ ക്രെഡിറ്റ് അവകാശപ്പെടാൻ സാധിക്കുന്നതെന്നറിയുക.ഗിബണുകൾ എന്നറിയപ്പെടുന്ന കുരങ്ങുകൾ,അരയന്നങ്ങൾ, ചെന്നായ, ആൽബട്രോസ്, പെൻഗ്വിനുകൾ, പരുന്ത്, തുടങ്ങിയ ജീവികളും ഏകപത്‌നീ വ്രതക്കാരാണ്.

പ്രണയം, പ്രകൃതി ജന്യമായ വേദനാസംഹാരി

നാം പ്രണയിക്കുന്ന ഒരാളെയോ അയാളുടെ ഫോട്ടോയോ നോക്കിയിരുന്നാലോ അയാളെ പറ്റി ചിന്തിച്ചിരുന്നാലോ നമ്മിൽ ഓക്‌സിടോസിൻ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.പ്രകൃതിജന്യമായ വേദനാ സംഹാരി അഥവാ പെയിൻകില്ലറാണിത്.

പ്രണയത്തകർച്ച ഹൃദയത്തെ തകരാറിലാക്കിയേക്കാം

ആത്മാവിനോട് ചേർന്ന് നിലകൊള്ളുന്ന പ്രണയം പെട്ടെന്ന് ഇല്ലാതായാൽ അത് ശരീരത്തെ പെട്ടെന്ന് ബാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് ഹൃദയത്തെയാണ് കൂടുതലായി ബാധിക്കുന്നത്. ഇത് ബ്രോക്കൻ ഹേർട്ട് സിൻഡ്രോം അഥവാ സ്ട്രസ് ഇന്ത്യൂസ്ഡ് കാർഡിയോമയോപതി എന്നും അറിയപ്പെടുന്നു. പെട്ടെന്ന് പ്രണയം പൊട്ടിത്തകരുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. കടുത്ത നെഞ്ച് വേദനയാണ് ഇതിന്റെ തുടക്കത്തിലുണ്ടാവുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP