Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരാതിയില്ലാതെ സ്വീകരിക്കുമോ? പ്രതിഷേധിച്ചു ബഹളം വയ്ക്കുമോ? പ്രതിരോധിച്ച് നേടുമോ? ഇതിൽ ഏതാണ് നിങ്ങളുടെ സ്വഭാവം? ലോക്ക്ഡൗൺ കാലത്തെ മനുഷ്യാവസ്ഥയെ കുറിച്ചുള്ള രസകരമായ ഒരു പഠന റിപ്പോർട്ട് അറിയാം

പരാതിയില്ലാതെ സ്വീകരിക്കുമോ? പ്രതിഷേധിച്ചു ബഹളം വയ്ക്കുമോ? പ്രതിരോധിച്ച് നേടുമോ? ഇതിൽ ഏതാണ് നിങ്ങളുടെ സ്വഭാവം? ലോക്ക്ഡൗൺ കാലത്തെ മനുഷ്യാവസ്ഥയെ കുറിച്ചുള്ള രസകരമായ ഒരു പഠന റിപ്പോർട്ട് അറിയാം

മറുനാടൻ ഡെസ്‌ക്‌

ലോക്ക്ഡൗൺ കാലത്ത് പ്രിയപ്പെട്ടവരിൽ നിന്നും ഒറ്റപ്പെട്ട് പോയതിന്റെ വ്യസനം ഉള്ളിലൊതുക്കുന്ന കരുണം, പ്രിയപ്പെട്ടത് പലതുമ്മ് ഉപേക്ഷിക്കേണ്ടിവന്നവന്റെ രൗദ്രം, ഭാവിയേക്കുറിച്ചുള്ള ഭയം നിഴലിക്കുന്ന ഭയാനകം, തനിക്ക് വന്നുചേർന്ന വസ്ഥയെ കുറിച്ച് സ്വയം പരിഹസിക്കുന്ന ഹാസ്യം എന്നുവേണ്ട, ഏതൊരു പുകൾപെറ്റ നടനും കാണിക്കുന്നതിനേക്കാൾ മനോഹരമായി നവരസങ്ങൾ പ്രതിഫലിക്കുന്നുണ്ട് ഈ കൊറോണക്കാലത്ത് ഓരോ വീട്ടിലും. സത്യത്തിൽ ഈ ലോക്ക്ഡൗൺ കാലം നമ്മിൽ പലരിലേയും പുതിയ വശങ്ങളെ പുറത്തുകൊണ്ടുവന്നിരിക്കുന്നു.

എന്നാൽ ഈ വിവിധതരം ഭാവങ്ങൾക്കുമപ്പുറം ഈ ക്വാറന്റൈൻ കാലം മനുഷ്യരെ വിശാലമായ അർത്ഥത്തിൽ മൂന്ന് സ്വഭാവക്കാരായാണ് തിരിച്ചിരിക്കുന്നത്; സാഹചര്യത്തെ അനിവാര്യമായത് എന്ന തിരിച്ചറിവിൽ ഭാവഭേദം കൂടാതെ സ്വീകരിക്കുന്നവർ, അതിൽ ഏറെ വിഷമിക്കുന്നവർ, അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവർ എന്നിങ്ങനെയാണ് ഈ മൂന്ന് വിഭാഗങ്ങൾ.

ഈയിടെ നടത്തിയ ഒരു സർവ്വേയിൽ തെളിഞ്ഞത് 55 മുതൽ 75 വരെ പ്രായമുള്ളവർ അധികവും ഇതിൽ ആദ്യത്തെ വിഭാഗത്തിൽപ്പെടുന്നു എന്നാണ്. ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഈ പുതിയ മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവിൽ അവർ ഈ നിർബന്ധിത ഏകാന്തതയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ, ഈ പ്രായപരിധിയിൽ പെട്ടവരാണ് ഇത്തരമൊരു സാഹചര്യത്തിൽ ഏറ്റവുമധികം നിരാശരും ഉത്കണ്ഠാകുലരും ആകേണ്ടത്. എന്നാൽ, 48 ശതമാനം പേർ ഇതിനെ സ്വീകരിച്ചിരിക്കുന്നു. ഈ ഗണത്തിലെ കേവലം 12 ശതമാനം പേർ മാത്രമാണ് ഇക്കാരണത്താൽ ഉറക്കം നഷ്ടപ്പെട്ടവർ.

രണ്ടാമത്തെ ഗണത്തിൽ ഉൾപ്പെടുന്നത് 44 ശതമാനം പേരാണ്. കൂടുതലും സ്ത്രീകളുള്ള ഈ ഗ്രൂപ്പുകാർ ഇത് ഒരു ശിക്ഷയായി കാണുന്നു. ഇത്തരത്തിൽപ്പെട്ടവരിൽ ഏകദേശം മൂന്നിൽ ഒന്ന് സ്ത്രീകളാണ്. ഈ ഗണത്തിലെ 93 ശതമാനം ആളുകളും കടുത്ത നിരാശ അനുഭവിക്കുകയും ഭാവിയേക്കുറിച്ചോർത്ത് ഉത്കണ്ഠയുള്ളവരുമാണ്. ഇത്തരമൊരു അവസ്ഥ വന്നുചേർന്നതിനെ കുറിച്ചോർത്ത് വിഷമിക്കുന്ന ഇവരിൽ അറുപത് ശതമാനം പേർക്കും മതിയായ ഉറക്കവും ലഭിക്കുന്നില്ല എന്നാണ് സർവ്വേയിൽ തെളിഞ്ഞത്.

ബാക്കിയുള്ള 8% പേരാണ്, ഈ നിബന്ധനകളോട് പോരടിക്കുന്നവർ. 16 മുതൽ 24 വരെ പ്രായമുള്ളവരാണ് ഈ ഗണത്തിലെ ഭൂരിപക്ഷം പേരും. അവർ തന്നെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്ന കാര്യത്തിൽ മുന്നിലുള്ളതും. ഏറ്റവും രസകരമായ കാര്യം ഈ ഗണത്തിൽ 64 ശതമാനം പേരും പുരുഷന്മാരാണെന്നുള്ളതാണ്. എന്നാൽ ഈ ഗണത്തിൽ തന്നെ ചിലർ എല്ലാ കാര്യങ്ങളോടും എതിർപ്പുള്ളവർ അല്ല. അവർ ലോക്ക്ഡൗൺ നിബന്ധനകളിലെ ചിലത് അനുസരിക്കുമ്പോൾ മറ്റ് ചിലതിനെ മാത്രമേ എതിർക്കുന്നുള്ളു. ലോക്ക്ഡൗണിനെ പൂർണ്ണമായും നിരാകരിക്കുന്നവർ ഏകദേശം 11 പേരിൽ ഒരാൾ എന്ന കണക്കിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP