Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

നിങ്ങളുടെ കുഞ്ഞ് ഫോർട്ട്നൈറ്റ് ഗെയിമിന് അടിമയാണോ...? കണ്ടെത്തി പരിഹരിക്കുക; അല്ലെങ്കിൽ നിങ്ങൾക്ക് കുഞ്ഞ് കൈമോശം സംഭവിച്ചെന്ന് വരാം

നിങ്ങളുടെ കുഞ്ഞ് ഫോർട്ട്നൈറ്റ് ഗെയിമിന് അടിമയാണോ...? കണ്ടെത്തി പരിഹരിക്കുക; അല്ലെങ്കിൽ നിങ്ങൾക്ക് കുഞ്ഞ് കൈമോശം സംഭവിച്ചെന്ന് വരാം

മറുനാടൻ ഡെസ്‌ക്‌

ന്ന് ലോകത്തിൽ ഏറ്റവും ജനകീയമായ ഒരു വീഡിയോ ഗെയിമാണ് ഫോർട്ട്നൈറ്റ്. എന്നാൽ ഇതിന് അടിമകളാകുന്ന കുട്ടികളിൽ പലവിധ പ്രശ്നങ്ങളുണ്ടാകുമെന്നാണ് വിദഗ്ദർ രക്ഷിതാക്കൾക്ക് മുന്നറിയിപ്പേകുന്നത്. അതിനാൽ നിങ്ങളുടെ കുഞ്ഞ് ഈ ഗെയിമിന് അടിമയാണെങ്കിൽ അത് കണ്ടെത്തി പരിഹരിക്കണമെന്നാണ് രക്ഷിതാക്കൾക്ക് കടുത്ത നിർദേശമുയർന്നിരിക്കുന്നത്. ഇല്ലെങ്കിൽ നിങ്ങൾക്ക് കുഞ്ഞ് കൈമോശം സംഭവിച്ചെന്ന് വരാമെന്നും വിദഗ്ദ്ധർ താക്കീതേകുന്നു. ഫോർട്ട്നൈറ്റ് റിലീസ് ചെയ്ത് ഒരു വർഷം മാത്രം തികഞ്ഞിരിക്കെ 125 മില്യൺ പേരാണിത് കളിച്ചിരിക്കുന്നത്. അതായത് മാസത്തിൽ ഏതാണ്ട് മാസത്തിൽ 40 മില്യൺ പേരാണീ ഗെയിം കളിക്കുന്നത്.

സ്മാർട്ട്ഫോണുകളിലും പരമ്പരാഗത വീഡിയോ ഗെയിം കൺസോളുകളിലും ഇത് സൗജന്യമായി ലഭിക്കുന്നുവെന്നതാണ് ഇതിന്റെ ജനകീയത ടിനേജ് ഗെയിമർമാരിലും ഇടയ്ക്ക് മാത്രം ഗെയിം കളിക്കുന്നവരിലും ഇത്രയധികം വർധിപ്പിച്ചിരിക്കുന്നത്. ഈ ഗെയിമിന് അടിമകളായ കുട്ടികളിൽ പലവിധ മാനസിക പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ടെന്നാണ് പ്രശസ്ത ചൈൽഡ് സൈക്കോളജിസ്റ്റായ റാൻഡി കുൽമാൻ മുന്നറിയിപ്പേകുന്നത്. ഈ ഗെയിമിന് അടിമകളായ ചില കുട്ടികൾ ആയിരക്കണക്കിന് പ്രാവശ്യം ഇത് കളിക്കുന്നുണ്ടെന്നും ചിലപ്പോൾ രാത്രിയിൽ ഉറക്കമിളച്ചിരുന്ന് വരെ കളിക്കുമെന്നുമാണ് നിരവധി സൈക്കോളജിസ്റ്റുകൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം സന്ദർഭങ്ങളിൽ ഇതിൽ രക്ഷിതാക്കൾ ഇടപെട്ടാൽ അവർ ആക്രമണകാരികളാകുന്നുവെന്നും സൈക്കോളജിസ്റ്റുകൾ മുന്നറിയിപ്പേകുന്നു. ഫോർട്ടനൈറ്റിന് അടിമയായി മാനസിക പ്രശ്നങ്ങളുണ്ടായ യുകെയിലെ ഒമ്പത് വയസുകാരി നിലവിൽ ചികിത്സക്ക് വിധേയായിക്കൊണ്ടിരിക്കുന്നു. ഗെയിം കളിക്കുന്നതിൽ അടിമയായ കുട്ടി അത്യാവശ്യ കാര്യങ്ങൾക്ക് പോലും എഴുന്നേറ്റ് പോകാത്ത അവസ്ഥയിലെത്തിയിരുന്നു. ഇതിൽ ഇടപെട്ട പിതാവിനെ കുട്ടി അടിക്കുക വരെ ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. തന്റെ രോഗികളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നുവെന്നാണ് ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്ററിലുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റായ എമിലി ഗിഫോർഡ് ലൈവ് സയൻസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ ഗെയിമിന് അടിമപ്പെട്ടവർക്ക് തങ്ങളുടെ സമയം വേണ്ട വിധത്തിൽ മാനേജ് ചെയ്യാനാവാത്ത വിഷമാവസ്ഥയുണ്ടെന്നും എമിലി എടുത്ത് കാട്ടുന്നു. ഇതിന് പുറമെ തുടർച്ചയായി ഗെയിം കളിക്കുന്നതിന്റെ പേരിൽ ഇവർക്ക് നിരന്തരം രക്ഷിതാക്കളോട് ഏറ്റു മുട്ടേണ്ടിയും വരുന്നുവെന്ന് എമിലി വെളിപ്പെടുത്തുന്നു. നിരവധി ജനകീയ ഗെയിമുകളിൽ നിന്നുമുള്ള ഘടകങ്ങളെ സമന്വയിപ്പിച്ചാണ് ഫോർട്ട് നൈറ്റ് ഗെയിം സജ്ജമാക്കിയിരിക്കുന്നത്. വാർഗെയിമുകളുടെ ഷൂട്ടിങ് സ്റ്റൈലുകൾ ഇതിലുണ്ട്. ഒരു സർവൈവൽ ഗെയിമാണിത്. ഇതിൽ പങ്കെടുക്കുന്നവർക്ക് ഒരു സൂപ്പർഹീറോ അവതാറിനെ ക്രിയേറ്റ് ചെയ്യാം. ഒരു ഡൈസ്റ്റോപിയൻ ഐലന്റിൽ പരസ്പരം മത്സരിക്കുകയും ചെയ്യാം.

ഓരോ ഗെയിമും അല്ലെങ്കിൽ മാച്ചും ഓരോ മത്സരമാണ്. 100 പ്ലെയർമാരുമായിട്ടാണിത് ആരംഭിക്കുന്നത്. ഇതിലെ ചില നീക്കങ്ങൾ കുട്ടികളെ യുദ്ധത്തിനോട് ആഭിമുഖ്യമുള്ളവരും ആക്രമണകാരികളുമാക്കുമെന്നുമുള്ള ആരോപണം ശക്തമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP