Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹത്തിന്റെ മുന്നോട്ടുള്ള നാളുകളിൽ കരുതലിന്റെ അഭാവമാണ് പല സ്ത്രീകളെയും ഒരു അവിഹിത ബന്ധത്തിന് വഴിയൊരുക്കുന്നത്; വിവാഹേതര ബന്ധത്തെപ്പറ്റി കൗൺസിലിങ് സൈക്കോളജിസ്റ്റ് കല എഴുതുന്നു

വിവാഹത്തിന്റെ മുന്നോട്ടുള്ള നാളുകളിൽ കരുതലിന്റെ അഭാവമാണ് പല സ്ത്രീകളെയും ഒരു അവിഹിത ബന്ധത്തിന് വഴിയൊരുക്കുന്നത്; വിവാഹേതര ബന്ധത്തെപ്പറ്റി കൗൺസിലിങ് സൈക്കോളജിസ്റ്റ് കല എഴുതുന്നു

കല

പ്രണയം ,,ഒരു നടിപ്പു മാത്രമാണ്.. കാമം തന്നെ ആണ് മുഖ്യ വിഷയം..എന്ന് പറഞ്ഞാൽ, എനിക്ക് കല്ലേറ് കൊള്ളും...Men are from mars and Women are from venus.. സ്ത്രീയുടെയും പുരുഷന്റെയും രണ്ടു തരത്തിൽ ഉള്ള മാനസിക തലങ്ങൾ ആണ് ഓരോ ബന്ധങ്ങളും മുന്നോട്ട് കൊണ്ട് പോകുന്നത്..ശ്രദ്ധിക്കപെടുക എന്നത് മനുഷ്യന്റെ അതി പ്രധാനമായ ആവശ്യങ്ങളിൽ ഒന്നാണ്..സ്ത്രീകൾക്ക് പ്രത്യേകിച്ച്..! വിവാഹത്തിന്റെ മുന്നോട്ടുള്ള നാളുകളിൽ കരുതലിന്റെ അഭാവം ആണ് പല സ്ത്രീകളെയും ഒരു അവിഹിത ബന്ധത്തിന് വഴിയൊരുക്കുന്നത്..

എന്നാണ് പല സ്ത്രീകളും ന്യായം പറയാറുള്ളത്..എല്ലാ പ്രായത്തിലും അതിന്റെതായ ഭംഗി ഉണ്ട്.. ഗാംഭീര്യം ഉണ്ട്..
സ്വയം ഒരു മതിപ്പുണ്ടായാൽ മതി..
ജീവ ശാസ്ത്രപരമായ മാറ്റങ്ങളിലൂടെ കടന്നു പോകുമ്പോൾ അത് സ്വീകരിക്കാനും ആസ്വദിക്കാനും കഴിഞ്ഞാൽ മതി..ഒരുപാടു മെസ്സേജുകൾ വരാറുണ്ട്..
ഫേസ് ബുക്ക് വഴി, മൊബൈൽ വഴി ഉണ്ടാകുന്ന പ്രണയങ്ങൾ..
അതിൽ വരുന്ന പ്രശ്‌നങ്ങൾ..ദുഃഖങ്ങൾ , പിരിമുറുക്കങ്ങൾ
.
'' ഞാനയാളുടെ വാക്കുകൾ വിശ്വസിച്ചു, എന്നെ ഇപ്പോൾ വിളിക്കുന്നത് പോലുമില്ല.. ഒന്ന് പറയോ എന്നെ ഉപേക്ഷിക്കരുതന്ന്...
നടു റോഡിൽ നിന്നും അലറി കരഞ്ഞ ആ പെൺകുട്ടിയെ ഞാനെങ്ങനെ മറക്കും...പ്രായ പൂർത്തിയായ സ്ത്രീയും പുരുഷനും തമ്മിൽ അവർക്കിഷ്ടമുണ്ടെൽ ശാരീരിക ബന്ധം നടന്നോട്ടെ..
അതവരുടെ പങ്കാളികൾ മാത്രം സങ്കടപെടേണ്ട ഒന്നാണ്..!
മറ്റുള്ളവരുടെ സദാചാരം അവിടെ വിഷയം അല്ല..!
Marriage is a licence to have an etxra maritial relation, എന്ന തത്വത്തിൽ അടിയുറച്ചു ജീവിതം ആസ്വദിക്കുന്ന ഒരു കൂട്ടരുണ്ട്...
അതല്ലാതെ,
Flings... a short period of enjoyment or wild behaviour,
എന്ന തരത്തിൽ പോകുന്ന മധ്യവയസ്‌കർ വരെ ഉണ്ട്..
ഇവരുടെ കുത്തഴിഞ്ഞ ജീവിതത്തിൽ വലിച്ചെറിയപ്പെട്ട കുടുംബങ്ങൾ ഉണ്ട്..
പെരു വഴിയിൽ ഉപേക്ഷിക്കപ്പെട്ട അവരാണ് സത്യത്തിൽ ഇരകൾ..അതിന്റെയും ഇടയ്ക്ക് വീണ്ടും ചതിയിൽ പിന്നെ വഞ്ചന എന്ന പോലെ,
നേരമ്പോക്കിന് ആയിരുന്നേൽ എന്തിനെന്നെ ഇതിൽ വലിച്ചിട്ടു, ഒന്ന് കരയാൻ പോലും സ്വാതന്ത്ര്യം ഇല്ലല്ലോ എന്ന് ഇഞ്ചിഞ്ചായി വേദന തിന്നുന്ന ഒരു കൂട്ടർ..
അവർ ആരുടെ എങ്കിലും ഭാര്യയാകാം, ഭർത്താവാകാം.....
എന്നെ വേണ്ടേൽ ഇന്നലെ എനിക്കും വേണ്ട എന്നങ്ങു കരുതാൻ പറ്റിയാൽ ജയിച്ചു..
കരയാൻ പോലും ആകാതെ, ആരോടും പരാതി പറയാൻ പറ്റാതെ നെഞ്ചുരുകി ജീവിക്കുന്ന കുറെ പേർ... അവരെ സമാധാനപ്പെടുത്തുക എന്നത് ഒരു കടമ്പ തന്നെയാണ്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP