Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുന്ദരന്മാരും ആരോഗ്യവാന്മാരുമായ കാമുകരോ ഭർത്താക്കന്മാരോ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സ്ത്രീകൾ വേലിചാടുന്നത്? പങ്കാളികളെ പറ്റിക്കുന്ന സ്ത്രീകൾക്ക് പറയാനുള്ളത്

സുന്ദരന്മാരും ആരോഗ്യവാന്മാരുമായ കാമുകരോ ഭർത്താക്കന്മാരോ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സ്ത്രീകൾ വേലിചാടുന്നത്? പങ്കാളികളെ പറ്റിക്കുന്ന സ്ത്രീകൾക്ക് പറയാനുള്ളത്

ത്ര സുന്ദരനും ആരോഗ്യവാനുമായ പങ്കാളിയുണ്ടെങ്കിലും ചില സ്ത്രീകൾ വേലി ചാടിയിരിക്കും. എന്താണ് ഇതിന് പിന്നിലുള്ള മനഃശാസ്ത്രമെന്നത് അത്തരം വേലിചാട്ടക്കാർ തന്നെ പറയുന്നു. പങ്കാളിയല്ലാത്ത പുരുഷന്മാരുമായി കിടപ്പറ പങ്കിടുകയെന്ന അടക്കാനാവാത്ത മോഹമാണ് പലരെയും അതിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോർട്ട്.

ചിലർക്ക് അവർ ചെയ്യുന്നതിൽ കുറ്റബോധം തോന്നാറുണ്ട്. മറ്റുപലർക്കും അതിൽ തെല്ലും നാണക്കേടോ കുറ്റബോധമോ ഇല്ല. ഇതരു ശീലം പോലെ ചെയ്യുന്നവരും ഏറെയാണെന്ന് പങ്കാളികളെ പറ്റിക്കുന്ന സ്ത്രീകളുമായി സംസാരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. വിസ്പർ എന്ന വെബ്‌സൈറ്റാണ് കൗതുകകരമായ ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

തന്റെ ബോയ്ഫ്രണ്ടിനോട് അഗാധമായ പ്രണയമുണ്ടെങ്കിലും ഈ പറ്റിക്കൽ അവസാനിപ്പിക്കാൻ പറ്റുന്നി്‌ല്ലെന്ന് ഒരു യുവതി പറയുന്നു. താനതിന് അടിമപ്പെട്ടതുപോലെ തോന്നുന്നുവെന്നാണ് അവരുടെ വിലയിരുത്തൽ. ചില കാര്യങ്ങളിൽ കൂടുതൽ കൂടുതൽ ഹരം തേടിയാണ് ഇത്തരം യാത്രകളെന്നും അവർ പറയുന്നു.

താൻ ചെറുപ്പമാണെന്നും ജീവിതം ആസ്വദിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നുമാണ് മറ്റൊരു യുവതിയുടെ അഭിപ്രായം. പങ്കാളിയല്ലാതെ മറ്റൊരാളുമായി സെക്‌സ് ചെയ്യുന്നതിൽ കുറ്റബോധം തോന്നേണ്ടതില്ലെന്നും അവർ പറയുന്നു. താൻ ഭർത്താവിനെ മിക്കവാറും വഞ്ചിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തോട് സ്‌നേഹമില്ല എന്നല്ല അതിനർഥമെന്ന് മറ്റൊരു യുവതി വിശദീകരിക്കുന്നു. താനാഗ്രഹിക്കുന്നതുപോലെ സെക്‌സ് നൽകാൻ ഭർത്താവിന് സാധിക്കാത്തതുകൊണ്ട് മറ്റൊരാളെ തേടിപ്പോകുന്നു എന്നേയുള്ളൂവെന്നും അവർ പറയുന്നു.

ഒറ്റമക്കളായി വളർന്നവരാണ് ഇത്തരത്തിൽ പങ്കാളിയെ വഞ്ചിക്കുന്നതിൽ മുന്നിട്ടുനിൽക്കുന്നതെന്ന് ഒന്നിലേറെ സർവേകൾ കണ്ടെത്തിയിട്ടുണ്ട്. സഹോദരങ്ങൾക്കൊപ്പം വളർന്നവരിൽ ബ്‌നധങ്ങളുടെ ഇഴയടുപ്പം കൂടുതലായിരിക്കും. ഇല്ലിസിറ്റ് എൻകൗണ്ടേഴ്‌സ് എന്ന വെബ്‌സൈറ്റ് നടത്തിയ സർവേയിൽ, പങ്കാളിയെ വഞ്ചിച്ചുവെന്ന് തുറന്നുപറഞ്ഞവരിൽ 34 ശതമാനവും ഒറ്റമക്കളായി വളർന്നവരാണെന്ന് കണ്ടെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP