Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീയുടെ പ്രേമം പിടിച്ച് പറ്റി കഴിഞ്ഞുവെന്ന് ബോധ്യപ്പെടുന്ന നിമിഷം മുതൽ കാമുകൻ സ്വതന്ത്രനായി മാറുന്നു; അയാളുടെ ഹൃത്തടം പ്രശാന്തമായ ഒരു കടലായിത്തീരും.. ഇനി അയാൾക്കു മറ്റൊരു നായാട്ടിനു പുറപ്പെടാം; വിഭിന്ന വടിവുകളും ഗന്ധങ്ങളും ഉള്ള എത്ര അനവധി സ്ത്രീ ശരീരങ്ങൾ അയാളുടെ പ്രവേശം കാത്ത് കിടക്കുന്നു..! ആധുനിക സിനിമയിലെ നായകൻ പറയുന്നതും ഇതല്ലേ.. വളച്ച് കഴിഞ്ഞാൽ ത്രില്ല് പോയി..എന്ന്..! കല, കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു

സ്ത്രീയുടെ പ്രേമം പിടിച്ച് പറ്റി കഴിഞ്ഞുവെന്ന് ബോധ്യപ്പെടുന്ന നിമിഷം മുതൽ കാമുകൻ സ്വതന്ത്രനായി മാറുന്നു; അയാളുടെ ഹൃത്തടം പ്രശാന്തമായ ഒരു കടലായിത്തീരും.. ഇനി അയാൾക്കു മറ്റൊരു നായാട്ടിനു പുറപ്പെടാം; വിഭിന്ന വടിവുകളും ഗന്ധങ്ങളും ഉള്ള എത്ര അനവധി സ്ത്രീ ശരീരങ്ങൾ അയാളുടെ പ്രവേശം കാത്ത് കിടക്കുന്നു..! ആധുനിക സിനിമയിലെ നായകൻ പറയുന്നതും ഇതല്ലേ.. വളച്ച് കഴിഞ്ഞാൽ ത്രില്ല് പോയി..എന്ന്..! കല, കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു

കല

മാധവിക്കുട്ടിയുടെ 'എന്റെ കഥ' ,യെക്കാൾ, മറ്റു ചില കഥകൾ.. എനിക്ക് ചുറ്റുമുള്ള ആരൊക്കെയോ ആണ്.. അല്ലേൽ പ്രതിബിംബം ആണ് എന്ന് തോന്നും... എത്ര കാലത്തിനു മുൻപ് എഴുതിയതാണ് , എത്രയൊക്കെ മാറ്റങ്ങൾ പല കാര്യങ്ങളിലും സംഭവിച്ചാലും സ്ത്രീയുടെ അടിസ്ഥാന ചേതനകൾ, എന്നും ഒരേ പോലെ തന്നെ..! അനുഭവങ്ങൾക്ക് മാറ്റമില്ല..! വിധവ ആയ സ്ത്രീകൾ അവരുടെ പ്രശ്‌നങ്ങൾ പറയുമ്പോൾ,അതെങ്ങനെ , എഴുതണമെന്നു അറിയാതെ ,തൂലിക വലിച്ചെറിഞ്ഞു നിരാശയോടെ പിന്മാറാറുണ്ട്.. ഭര്തതാവ് നഷ്ടമായ സ്ത്രീ , അവൾക്ക് കണ്ണുനീർ വറ്റിയേക്കാം.. വൈധവ്യം എന്നത് ഒരു അനാഥ പട്ടിയുടെ സ്വാതന്ത്ര്യം ആണ് സ്ത്രീയ്ക്ക് പ്രദാനം ചെയ്യുന്നത്.. വിധവ കലാകാരി ആയതുകൊണ്ട് അവളെ രഹസ്യമായി വെറുക്കാൻ ബന്ധുക്കൾക്ക് പ്രയാസം നേരിട്ടില്ല. '' നഗ്‌നശരീരങ്ങളിലൂടെ'' , ആ അവസ്ഥ എത്ര കൃത്യമായി പറഞ്ഞു..! ഇതിനപ്പുറം ആ അവസ്ഥയെ എന്ത് വിശകലനം ചെയ്യാൻ..?

വിവാഹമോചിത ആയ എന്നോട്, ഇനിയും ഈ കുങ്കുമം വാരി ഇടണോ എന്നൊരു സ്ത്രീ ചായ ഊതി കുടിക്കുന്ന ലാഘവത്തിൽ പുഛിച്ചു.. അവരും ഒരിക്കൽ, എന്റെ സ്ഥാനത്തു ആയിരുന്നു എന്നത് ഞാനും അപ്പോൾ ഓർത്തില്ല.  അമ്മ കുങ്കുമം ഇടാതിരിക്കല്ലേ എന്ന് എന്റെ മോൾ അപേക്ഷിച്ചു.. ദീർഘസുമംഗലി മന്ത്രം ചൊല്ലുമ്പോൾ മനസ്സിൽ, വിവാഹമോചിത ആയ ഞാൻ ആരെ സങ്കൽപ്പിക്കും എന്നതുകൊണ്ട് മാത്രം അത് തൂത്തു കളഞ്ഞു...  അതെന്റെ വിശ്വാസം ആയതുകൊണ്ട് മാത്രം.. വിധവകളെക്കാൾ ക്രൂശിൽ ഏറ്റപെടുന്ന വിവാഹമോചിതരുടെ കൂട്ടം ആണെന്ന് അപ്പൊ ഞാനറിഞ്ഞു ഞാൻ ഇത് തുറന്നു പറയുന്നു, എത്ര പേർ അടക്കുന്നു.. തങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന സ്ത്രീകളെ സാധാരണക്കാർക്ക് ഇഷ്ടമാകുക ഇല്ല..അത് പ്രകൃതി നിയമം ആണ്..!

, പല സ്ത്രീകളും തങ്ങൾക്കു നേരിടുന്ന പ്രശ്‌നങ്ങൾ പറയുമ്പോൾ.. പറയാൻ കഴിയാതെ പോകുന്ന ആശ്വാസവാക്കുകൾ കണ്ടെത്തിയ പോലെ...! ഞാൻ ഉളപ്പടെ ഉള്ള നാല്പതുകാരി സ്ത്രീകൾ, നഷ്ടമാകുന്ന സൗന്ദര്യത്തെ കുറിച്ച് മനസ്സിൽ ഓരോ നിമിഷവും വേവലാതിപ്പെടുന്നവരാണ്.. ജീവിതം നിലനിർത്താനുള്ള ഓട്ടത്തിനിടയിൽ, ഇടിവ് സംഭവിക്കുന്ന മനോഹാരിത ഉള്ളിൽ ഉണ്ടാക്കുന്ന പേമാരിയും ഭൂകമ്പവും അങ്ങേയറ്റത്താണ്.. അമ്മേ, നിങ്ങളെ കണ്ടാൽ ഓരോ കോലാടിനെയാണ് ഓർമ്മ വരിക എന്ന് പോലെയുള്ള പൊള്ളിക്കുന്ന തമാശ ഏറ്റുവാങ്ങാൻ കെല്പില്ലാത്തവരാണ്.. അതിൽ മാറ്റമില്ല.. എങ്കിലും അതിനെ മറികടന്നു , കുടുംബത്തിന് വേണ്ടി ഓടി നടക്കുന്നു..!

ഉദ്യോഗസ്ഥരായ വീട്ടമ്മമാർ , സാദാ വീട്ടമ്മമാർ...! അമ്മയും മകനും 'വായിക്കുമ്പോൾ.. പലവട്ടം പുസ്തകം മാറ്റി വെയ്ക്കാൻ തുടങ്ങും.. ഹൃദയം നുറുങ്ങും.. തന്റെ പ്രവർത്തികളെ വിശകലനം ചെയ്തും തന്റെ അഭിപ്രായങ്ങളെ വില ഇരുത്തിയും തന്നെ പിന്തുടരുന്ന അമ്മയെ വെറുക്കുന്ന ഉണ്ണി.. ഇന്നത്തെ കുട്ടികളുടെ പ്രതിനിധി..! എല്ലാ സ്ത്രീകളുടെ ഉള്ളിലും ഓരോ കൃഷ്ണൻ ഉണ്ടാകും.. അത് പ്രതീതാത്മകമാണ്.. ഹൃദയം കവരുന്നവൻ എന്നതിന്റെ സുന്ദരമായ പദം... കണ്ണൻ..! 'നഷ്ടപ്പെട്ട നീലാംബരി 'ഓരോ സ്ത്രീയുടെയും ഉള്ളമാണന്നെന്നു തോന്നാറുണ്ട്.. ഒരിക്കലും നേടാൻ കഴിയാത്ത പ്രണയം.. നിഗൂഢമായ രഹസ്യം പോലെ അതവൾ താലോലിക്കും.. മോഹിക്കും...

ഒരിക്കലെങ്കിലും തന്റെ സ്‌നേഹം നിർഭയം പ്രകടിപ്പിക്കുവാൻ ,ആ മറവിടത്തിൽ മുഖം ചായ്ച്ച് കിടക്കുവാൻ...! എത്ര എളുപ്പത്തിൽ മാധവികുട്ടി കുറിച്ചു... സാധാരണ സ്ത്രീകൾ കഥകളിൽ പോലും , എഴുതാൻ ഭയക്കും .. കാരണം , കൂർമ്മ നേത്രങ്ങൾ തള്ളിച്ചു നോക്കിയിരിപ്പുണ്ട്.. സദാചാര ലംഘനം കണ്ടെത്തി , അടക്കം പറയാൻ ...ആരാണെന്നോ..? ദോ , അവിടെ ചിലർ..! എന്നിൽ എനിക്കുള്ള ആദ്യത്തെ മതിപ്പ്, അവരെ ഞാൻ കാണുന്നില്ല എന്നത് തന്നെ.. അന്തം വിട്ടു പോകുന്നത് 'ചന്ദനമരങ്ങൾ 'വായിക്കുമ്പോഴാണ്...! കല്യാണികുട്ടിയും ഷീലയും അവർക്കല്ലാതെ ഇത്ര ഗഹനമായി ആർക്കും എഴുതി പൂരിപ്പിക്കാൻ പറ്റാത്ത സമസ്യ.. എത്ര കേസുകളിലൂടെ അവരെ കാണാറുണ്ട്..ഇടപെടാറുണ്ട്.. ആധുനിക മാധവികുട്ടികൾ എത്ര ശ്രമിച്ചാലും ,ഉള്ളിൽ നിന്നും വരുന്ന ആ ചിന്തകളും ഭാഷയും കൈവരില്ല... ഉള്ളുരുകുന്ന വേദന പലപ്പോഴും സ്ത്രീ അനുഭവിക്കുന്നത്.. അനുരാഗത്തിന്റെ അന്ത്യത്തിലാണ്.. 'വെറുമൊരു നായാട്ടുകാരൻ 'എന്ന കഥയിലൂടെ ഓരോ വരിയും എത്ര ജീവിതങ്ങളെ അനുസ്മരിക്കുന്നു..എന്റെ തന്നെ , പിടച്ചിൽ ഒതുക്കേണ്ടി വന്ന ഘട്ടങ്ങൾ ഓടി വരും..

സ്ത്രീയുടെ പ്രേമം പിടിച്ച് പറ്റി കഴിഞ്ഞുവെന്ന് ബോധ്യപ്പെടുന്ന നിമിഷം മുതൽ കാമുകൻ സ്വതന്ത്രനായി മാറുന്നു... അയാളുടെ ഹൃത്തടം പ്രശാന്തമായ ഒരു കടലായിത്തീരും.. ഇനി അയാൾക്കു മറ്റൊരു നായാട്ടിനു പുറപ്പെടാം...!
വിഭിന്ന വടിവുകളും ഗന്ധങ്ങളും ഉള്ള എത്ര അനവധി സ്ത്രീ ശരീരങ്ങൾ അയാളുടെ പ്രവേശം കാത്ത് കിടക്കുന്നു..! ആധുനിക സിനിമയിലെ നായകൻ പറയുന്നതും ഇതല്ലേ.. വളച്ച് കഴിഞ്ഞാൽ ത്രില്ല് പോയി..എന്ന്..!
നെഞ്ച് പൊട്ടുന്ന എത്ര നൊമ്പരങ്ങൾ ദിനം തോറും കേൾക്കേണ്ടി വരുന്നു..! പൂവിതൾ കൊണ്ട് മൂടി ആരാധിക്കുവാനാണോ സ്ത്രീ ശരീരം സൃഷ്ടിക്കപെടുന്നത്..? അല്ല ഒരിക്കലും അല്ല.. പല്ലും നഖവും ഉപയോഗിച്ച് പയറ്റിയാൽ മാത്രമേ പയറ്റിന്റെ തൃപ്തി യോദ്ധാവിനു അനുഭവപ്പെടുക ഉള്ളു.. മഹാറാണിയെ പ്രാപിക്കുമ്പോഴും ഓരോ ശരാശരി പുരുഷൻ പരിചാരികയുടെ വക്ഷോജങ്ങളെ പറ്റി ഗൃഹാതുരതത്വത്തോടെ ചിന്തിക്കുമെന്നു എഴുതിയത് വായിക്കുമ്പോൾ..
നേർ ജീവിതങ്ങൾ..

പച്ചയുടെ ചെറു ലാഞ്ചന പോലുമില്ലാത്ത മരുഭൂമിയാണ് പല ദാമ്പത്യവുമെന്നു ബോധ്യമാകുന്ന നിമിഷങ്ങൾ.. കുടുംബ കോടതിയിലെ പല മുഖങ്ങൾ, അല്ല, എന്റെ കഴിഞ്ഞു പോയ കാലങ്ങൾ
മനസ്സിൽ കടന്നു വരും.. 'പത്മാവതി എന്ന വേശ്യ '..! അത് സൽമ ആണ്. കൊല്ലം നഗരത്തിലെ തെരുവ് വേശ്യ.. അവളെന്നോട് പറഞ്ഞു : ആരുടേയും മുഖം ഓർക്കാറില്ല .. ഇന്നെന്റെ ശരീരം ക്ഷയിച്ചു.. ആരും എന്നെ തിരക്കി വരാറില്ല.. കേറി കിടക്കാൻ ഒരു കൂര ഉണ്ടാക്കി തരാൻ പറ്റുമോ എന്ന തുറന്നടിച്ചു ചോദ്യം അശരീരി പോലെ മുഴങ്ങും.. അത് വായിക്കുമ്പോൾ....! ജയശ്രീയുടെ മോഹം തീരുന്നയിടത്ത് എന്നിലെ കൗമാരക്കാരി ഓടി വരും.. എനിക്ക് ഉദ്യോഗം വേണ്ട , ഞാൻ കട്ടിലിൽ കിടന്നു ടീവി കാണുമെന്നു ഉറക്കെ പറയാൻ എത്രയോ വട്ടം കൊതിച്ച ഈ ഞാനാണത്..!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP