വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടോ എന്നൊന്നും വക വയ്ക്കില്ല.. പല വട്ടം ലൈംഗിക ബന്ധം; സ്വർണം പണയം വെച്ച് വില കൂടിയ സാരിയും മറ്റും വാങ്ങും; കാർ വാടകയ്ക്ക് എടുത്തു യാത്രകൾ; ഓരോ യാത്രകളിലും അനാവശ്യമായി ആളുകളോട് വഴക്കിടും; ബൈപോളാർ രോഗത്തിന് വർഷങ്ങളായി മരുന്ന് കഴിക്കുന്ന ഒരാളുടെ ഭാര്യ നയിച്ച നരക ജീവിതം: കൗൺസലിങ് സൈക്കോളജിസ്റ്റ് കല എഴുതുന്നു

ഡോ. കല
മാനസിക പ്രശ്നം ഉള്ള ഒരാളുടെ കൂടെ , അയാളെ നോക്കി ജീവിക്കുന്ന വ്യക്തിയുടെ ശബ്ദം, പ്രത്യേകിച്ച് രോഗി പുരുഷൻ ആണേൽ; അയാളുടെ ഭാര്യയുടെ ശബ്ദം ഈ ലോകത്തിനു അന്യമാണ് ..അവരെ അറിയണം.. പിന്തുണ കൊടുക്കണം. ബൈപോളാർ രോഗത്തിന് വര്‍ഷങ്ങളായി മരുന്ന് കഴിക്കുന്ന ഒരാളുടെ ഭാര്യയെ ഒരിക്കൽ പരിചയപെട്ടു .. രണ്ടാണ്മക്കൾ .. അവർ രണ്ടും ഉദ്യോഗസ്ഥരും വിവാഹിതരും .. വേറെ ആണ് താമസം .. മാസാമാസം ചെലവിനു കാശെത്തിക്കും .. ഡോക്ടർ ന്റെ അടുത്തുകൊണ്ട് പോകാൻ എത്തും .. വര്‍ഷങ്ങള്‍ക്കു മുൻപ് അസുഖം ആണെന്ന് അറിയാതെ വിവാഹം നടന്നു .. സത്യത്തിൽ വിവാഹത്തിന് മുൻപ് സംസാരിക്കുമ്പോൾ , എന്തൊക്കെയോ ഒരു അരുതായ്മ തോന്നിയിരുന്നു .. ചിന്തകള്‍ , ആശയങ്ങള്‍ ..ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല .. അന്നത്തെ കാലമല്ലേ .. അമ്മാവൻ കൊണ്ട് വന്ന ആലോചന .വലിയ കുടുംബം .. പയ്യന് ഒരുപാടു സ്വത്തുണ്ട് .കുടുംബബിസ്സിനസ്സും ... എന്തോ ഒരു കുഴപ്പം പോലെ എന്ന് അമ്മയോട് പറഞ്ഞതും , ഒരു നോട്ടം നോക്കി .. അതോടെ പിന്നെ ഒന്നും പറഞ്ഞില്ല ..
പക്ഷെ കല്യാണം കഴിഞ്ഞു ഏറെ താമസിക്കും മുൻപ് അറിഞ്ഞു , വര്‍ഷങ്ങളായി മാനസിക രോഗത്തിന്റെ മരുന്ന് കഴിക്കുന്നുണ്ടെന്നും , പഠിത്തം ഇടയ്ക്കു മുടങ്ങിയത് ആണെന്നും .. വിധി എന്ന് സമാധാനിക്കുവാൻ മനസ്സ് ഒരുങ്ങിയില്ല .. അമ്മായി വഴി വീട്ടിൽ പറഞ്ഞു .. പറ്റില്ല പൊരുത്തപ്പെടാൻ എന്ന് ... ആരും അതിനു അനുകൂലിച്ചില്ല .. സമാധാനിപ്പിച്ചു , ഒത്തു പോകാൻ ഉപദേശിച്ചു .. ഇളയ അനിയത്തിമാരുടെ ഭാവി ഓർമ്മിപ്പിച്ചു .. അനിയന്റെ വിദ്യാഭ്യാസം മുടങ്ങുമെന്ന പേടി അറിയിച്ചു ..
ഒടുവിൽ , നെഞ്ചിൽ നെരിപ്പോടുമായി വിധിയെ ശപിച്ചു കൊണ്ട് ദാമ്പത്യം തുടരാൻ തീരുമാനിച്ചു .. സ്വന്തം വീട്ടുകാർ ഇത്തരത്തിൽ സ്വാർത്ഥർ ആകുമ്പോൾ , ഭാര്തതാവിന്റെ കുടുംബത്തിൽ നിന്നും എന്ത് പരിഗണ കിട്ടണനാണ് ?
ഒരുപാടു ആരോഗ്യവിദഗ്ദ്ധർ , സാമൂഹിക പ്രവർത്തകർ തുടങ്ങി പ്രമുഖരൊക്കെ ഉള്ള വലിയ കുടുംബത്തിലെ അംഗം ആണ് ഭാര്തതാവ് അതുകൊണ്ട് തന്നെ രഹസ്യമായി വേണം ചികിൽസിക്കാൻ .. പുറത്താരും അറിയാൻ പാടില്ല എന്നത് കർശന നിർദ്ദേശം ..
ഉറക്കത്തിന്റെ , ഭക്ഷണത്തിന്റെ , എന്തിനു ചിരിയുടെ അളവ് പോലും നോക്കി ഒരു ജീവിതം .. ഉന്മാദഅവസ്ഥ ആയാൽ , വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടോ എന്നൊന്നും വക വയ്ക്കില്ല .. പല വട്ടം ലൈംഗിക ബന്ധം നിര്‍ബന്ധമാണ് ..
സ്വർണം പണയം വെച്ച് , വില കൂടിയ സാരിയും മറ്റും വാങ്ങും , കാര്‍ വാടകയ്ക്ക് എടുത്ത് പിന്നെ യാത്രകളാണ് .. ആ യാത്രകളിൽ മിക്കവാറും അനാവശ്യമായി ആളുകളോട് വഴക്കിടും .. ഡോക്ടർ നിർദ്ദേശിക്കുന്നത് അനുസരിച്ചു ,ചായയിലും മറ്റും ചേർത്ത് അറിയാതെ മരുന്ന് കൊടുക്കും..
ഇടയ്ക്കു ഒന്ന് നേരെ ആകും പോൽ തോന്നുമ്പോൾ , ചികിത്സയുടെ രീതി അറിയാതെ മരുന്നു നിർത്തിയിട്ടുണ്ട് .. അന്നൊക്കെ ഷോക്ക് ട്രീറ്റ്മെന്റ് എന്നാൽ ഭയാനകമാണ് .. എത്രയോ വട്ടം അതിനു വിധേയമാക്കി ..
പലപ്പോഴും ആക്രമാസക്തനായി... പല ഡോക്ടർമാരുടെ ചികിത്സ .. വര്‍ഷങ്ങളായി പല തരം മരുന്നുകൾ .. ചില മരുന്നുകളുടെ അലർജി .. ഇടയ്ക്കു വിഷാദാവസ്ഥയിൽ കുത്തി വീഴും .. അന്നേരം ചത്താൽ മതി , നിനക്ക് ഞാൻ ബാധ്യത എന്നൊക്കെ പറയും സത്യത്തിൽ അന്നേരം സങ്കടം വരും .. എന്തൊക്കെയോ പോലെ .. പറയാൻ വയ്യ .. ഒന്നിനും പറ്റുന്നില്ല ..എന്നൊക്കെ പറഞ്ഞു കരയും .. കുഞ്ഞിനെ പോലെ ഞെഞ്ഞോട് ചേർന്നു കിടക്കും .. അങ്ങനെ മാനസികമായി ഒട്ടും ഇഷ്ടമില്ലാതിരുന്ന ഞാൻ , ഒടുവിൽ ആ ഭ്രാന്തനെ എന്നെക്കാൾ ഏറെ സ്നേഹിച്ചു തുടങ്ങി . അവർ അതും പറഞ്ഞു ചിരിച്ചു .. നോവിന്റെ പാരമ്യത്തിൽ മനുഷ്യന് ഇങ്ങനെ ചിരിക്കാൻ ആകുമല്ലോ ..
ഇതിന്റെ ഇടയ്ക് രണ്ടു മക്കൾ .. ഭാഗം വെച്ചപ്പോൾ ,കുടുംബവീട് കിട്ടി .. കൂടെ അദ്ദേഹത്തിന്റെ കിടപ്പിലായ മാതാപിതാക്കളെയും .. അദ്ദേഹത്തിന്റെ സഹോദരന്മാർ സാമ്പത്തികമായി സഹായിക്കുന്നത് തുടർന്ന് കൊണ്ടിരുന്നു .. സഹോദരി മാസാമാസം പലചരക്കു സാധനങ്ങൾ എത്തിച്ചു .. സത്യത്തിൽ അതൊരു അസഹ്യത ആയിരുന്നു .. എന്റെ കുടുംബത്തിന്റെ , അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദാക്ഷണ്യത്തിൽ ചെലവ് നടത്തുക എന്നത് .. തുടർന്ന് പഠിച്ചാൽ ഒരു ജോലി നേടാമെന്ന് തോന്നി ആഗ്രഹം അറിയിച്ചു എങ്കിലും ആരും സമ്മതിച്ചില്ല ... ഭാര്യയുടെ കടമ , അമ്മയുടെ കടപ്പാട് , ഉത്തരവാദിത്വം , പുത്രവധുവിന്റെ ധർമ്മം ഇതൊക്കെ ചൂണ്ടിക്കാട്ടി വീട്ടിനുള്ളിൽ തളച്ചു .. ജീവിതത്തോട് മോഹമില്ലാതെ , മരണത്തെ ഭയമില്ലാതെ ജീവിക്കാൻ തുടങ്ങി ..
മക്കൾ നന്നായി പഠിച്ചു, ഉദ്യോഗം നേടി .. അതോടെ കുടുംബക്കാർ സ്വസ്ഥമായി ...പിൻവലിഞ്ഞു .. ഇനി മക്കൾ നോക്കുമല്ലോ ..
ഇപ്പോൾ അദ്ദേഹത്തിന് അറുപത്തിഅഞ്ചു വയസ്സായി .. എനിക്കും ഏതാണ്ട് അറുപത്തിനോട് അടുക്കുന്നു .. എന്റേതായ ശാരീരിക ബുദ്ധിമുട്ടുകൾ പുറമെ അദ്ദേഹത്തിന്റെ അസുഖങ്ങൾ .. ഇടയ്ക്കു മരുന്ന് കഴിക്കാൻ കൂട്ടാക്കില്ല .. വല്ലാത്ത നിര്‍ബന്ധ സ്വഭാവം .. കുളിക്കാൻ മടി , തുണി ഉടുക്കാൻ നിര്‍ബന്ധിക്കണം , പണ്ടില്ലാത്ത ഒന്ന് , ഇപ്പോൾ തുടങ്ങി .. തെറി പറയുക .. ഈ കാരണങ്ങൾ ഒക്കെ കൊണ്ട് ആണ്മക്കളുടെ ഭാര്യമാർ അധികം വരാറില്ല .. അവരുടെ വീട്ടുകാരോട് മറച്ചു വച്ചാണ് വിവാഹം കഴിച്ചതും , എനിക്ക് അതിനോട് താല്പര്യം ഇല്ലായിരുന്നിട്ടും വഴങ്ങേണ്ടി വന്നു .. അതിന്റെ ഈർഷ്യ ഉള്ളതുകൊണ്ട് മരുമക്കളുടെ സമ്പർക്കം കുറവാണു ..
ഉറങ്ങണം എന്ന് ശക്തമായി തോന്നുകയും ,പാതിരാവായാലും ഇദ്ദേഹം ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഇറങ്ങി നടക്കുന്നത് കാരണം , പറ്റാതെ ആകുകയും ചെയ്യുമ്പോൾ , അത് ശരീരത്തിനെ വല്ലാതെ ബാധിക്കുന്നു ..
ആ സ്ത്രീ പറയുന്നത് , ഞാൻ ഈ എഴുതിയത് എത്ര ശതമാനം പേർക്ക് ഉൾകൊള്ളാൻ കഴിയും എന്നറിയില്ല . ഇതേ അവസ്ഥ ഒരു സ്ത്രീ ആണ് അനുഭവിക്കുന്നത് എങ്കിൽ , ഇതേ പോലെ ഒരു ഭാര്തതാവ് നോക്കുമോ ? ഉണ്ടാകാം , വളരെ ചെറിയ ഒരു ശതമാനം ..
''എനിക്ക് എന്താ പറ്റുന്നത് എന്നറിയാൻ വയ്യ .. ഒന്നിനും ഉത്സാഹം തോന്നുന്നില്ല . ശരീരത്തിന്റെ ഒടിവോ ചതവോ ആണേൽ കാണിച്ചു കൊടുക്കാം .. എന്റെ മനസ്സിൽ എന്താ തോന്നുന്ന വികാര വിചാരങ്ങൾ എന്ന് പറഞ്ഞു തരാൻ പോലും എനിക്ക് അറിയില്ല .. ഞാൻ അദ്ദേഹത്തോട് പറയുമ്പോൾ ,എന്റെ അഹങ്കാരം എന്നാണ് പറയുന്നത് ..''
സാധാരണയായി മാനസിക വിദഗ്ധന്റെ അടുത്ത് വരുന്ന രോഗികളായ സ്ത്രീകളുടെ ഒരു പരാതി ആണിത് .. ഇതേ പരാതി , ഭാര്തതാവ് പറഞ്ഞു അധികം കേട്ടിട്ടുണ്ടാകില്ല ..
ഇന്ന് തന്നെ ഈ ഒരു കുറിപ്പ് പോസ്റ്റ് ചെയ്യണം എന്ന് തോന്നി .. എന്റെ ഒരു പോസ്റ്റ് നു കീഴെ ഒരു പുരുഷൻ ചോദിച്ചു , ഞാൻ ഒരു പുരുഷ വിരോധി ആണോ എന്ന് .. അനുഭവങ്ങൾ എഴുതുമ്പോൾ , അതേ പോലെയേ എഴുതാൻ പറ്റു.. അല്പം യുക്തി ഉള്ളവർക്ക് മനസ്സിലാകും എന്താണ് ഓരോ അക്ഷരത്തിന്റെയും , അക്ഷരം കോർക്കുന്ന വരികളുടെയും അർത്ഥം എന്ന് .. അല്ലേൽ അക്ഷരങ്ങൾക്ക് ലിംഗവും യോനിയും ഉണ്ടോ ? അതിന്റെ അടിസ്ഥാനത്തിലാണോ കുറിക്കുന്നത് , ആണിനെ ഇഷ്ടമില്ലാത്ത ഈ ആളാണെന്നു കരുതുന്നത് ? ആരാണ് എഴുതുന്നത് എന്ന് നോക്കാതെ വായിക്ക് . അപ്പോൾ ഇത്തരം ഭോഷത്തരം ചിന്തിക്കില്ല . പൊട്ടന്റെ ചെവിയിൽ ശംഖു ഊതുന്നതിൽ കാര്യമില്ല , എന്നാലും കഷ്ടം തന്നെ ..
(ലേഖിക ഫേസ്ബുക്കിൽ കുറിച്ചതാണ് കുറിപ്പ്)
- TODAY
- LAST WEEK
- LAST MONTH
- ഐ എഗ്രീ ടു ഓൾ ദി...( അശ്ലീല പ്രയോഗം) യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ക്വാളിഫയറിൽ കളി മറന്ന് ബാംഗ്ലൂർ; സീസണിലെ നാലാം സെഞ്ചുറിയുമായി പട നയിച്ച് ജോസ് ബട്ലർ; 60 പന്തിൽ 106 റൺസ്; 'റോയൽ' ജയത്തോടെ രാജസ്ഥാൻ ഐപിഎൽ ഫൈനലിൽ; നായക മികവുമായി വീണ്ടും സഞ്ജു; ബാംഗ്ലൂരിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ഞായറാഴ്ച കലാശപ്പോരിൽ ഗുജറാത്തിനെ നേരിടും; രണ്ടാം കിരീടത്തിലേക്ക് ഇനി ഒരു ജയത്തിന്റെ ദൂരം
- ബ്യൂട്ടിപാർലറിന് മുന്നിൽ നിന്നും മൊബൈലിൽ സംസാരിച്ചു; മകളുടെ മുന്നിലിട്ട് യുവതിയെ തല്ലിച്ചതച്ച് പാർലർ ഉടമ: വീഡിയോ വൈറലായതിന് പിന്നാലെ കേസ് എടുത്ത് പൊലീസ്
- വഞ്ചനക്കേസിന് പിന്നാലെ ധർമ്മൂസ് ഫിഷ് ഹബ് വീണ്ടും വിവാദത്തിൽ; കോട്ടയത്തെ കടയിൽ നിന്നും 193 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷ വകുപ്പ്; പരിശോധന കടയിൽ നിന്നും ലഭിക്കുന്ന മീനിൽ നിന്നും ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന്
- 'പാവം ജോർജിന് പ്രായം വളരെ കൂടുതലും ആരോഗ്യം വളരെ കുറവുമാണ് പോൽ'; പി സി ജോർജിന് ജാമ്യം ലഭിച്ചതിൽ കുറിപ്പുമായി അബ്ദുൾ നാസർ മഅ്ദനി
- കോട്ടയത്തെ അബ്കാരിയുടെ മകൻ; നെഞ്ചൂക്കിലുടെ വളർന്ന നേതാവ്; വി എസിന്റെ കാലത്തെ അഴിമതി വിരുദ്ധ പോരാളി; ഇരുമുന്നണികളെയും എതിർത്ത് വിജയിച്ച രാഷ്ട്രീയ അത്ഭുതം; ഒരുകാലത്ത് ഇസ്ലാമോ രാഷ്ട്രീയത്തിന് ഒപ്പം; ആദർശമൊന്നുമില്ലാത്ത പാഷാണം വർക്കി രാഷ്ട്രീയം; ഒടുവിൽ നാക്ക് വില്ലനായി അകത്ത്; പി സി ജോർജിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ
- 'മനുഷ്യാവകാശത്തിന്റെ പേരിൽ മദനിയെ ന്യായീകരിച്ചതിൽ ലജ്ജിക്കുന്നു; മദനി അർഹിക്കുന്നയിടത്തു തന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത്' എന്ന് ന്യൂസ് അവർ ചർച്ചയിൽ വിനു വി. ജോൺ; പിന്നാലെ വിനുവിനെ ടാർഗെറ്റു ചെയ്തു ഇസ്ലാമിസ്റ്റുകളും; വിനുവിനെ വിമർശിച്ച് മദനിയുടെ കുറിപ്പ്; പിന്നാലെ ഏഷ്യാനെറ്റ് അവതാരകനെതിരെ സൈബർ ആക്രമണവും
- 12 അടി പൊക്കം; ഒരു വശത്ത് വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവും; എട്ട് ശിൽപികളുടെ മൂന്നര വർഷത്തെ പരിശ്രമത്തിനൊടുവിൽ വിശ്വരൂപം റെഡി: ലോക റെക്കോർഡ് ലക്ഷ്യമിട്ട് പണിത ശിൽപം അടുത്ത മാസം മോഹൻലാലിന്റെ വീട്ടിലെത്തും
- റോയലായി സഞ്ജുവിന്റെ ഫൈനൽ എൻട്രി ആഘോഷമാക്കി മലയാളികൾ; 'ഫൈനലിൽ കളിക്കാൻ അവർക്ക് തന്നെയാണ് അർഹത' എന്ന് ഫാഫ് ഡ്യൂ പ്ലെസി പറഞ്ഞതിൽ കൂൾ ക്യാപ്ടനുള്ള കൈയടിയും; ഷ്വെയ്ൻ വോൺ ആദ്യ ഐപിഎൽ കപ്പുയർത്തുമ്പോൾ കേരളത്തിലെ അണ്ടർ 16 കളിക്കാരനായ സഞ്ജുവിന് ഇത് ഇതിഹാസത്തിനൊപ്പം എത്താനുള്ള അസുലഭ അവസരം
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- ഐ എഗ്രീ ടു ഓൾ ദി...( അശ്ലീല പ്രയോഗം) യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
- നിലത്ത് കിടത്തം ഉറക്കം കുറച്ചു; മീൻ ഉണ്ടെങ്കിലും ഉച്ചഭക്ഷണം കൈരളി റ്റിഎംറ്റി മുതലാളിക്ക് പിടിക്കുന്നില്ല; അവിയലും തോരനും അടങ്ങിയ വെജിറ്റേറിയൻ ഊണ് വേണ്ടേ വേണ്ട; സെല്ലിലെ സഹതടവുകാരൻ പിടിച്ചു പറി കേസിലെ പ്രതി; ജാമ്യ കാര്യത്തിൽ പ്രതീക്ഷ കൈവിടാതെ ഹുമയൂൺ കള്ളിയത്ത്; ബലമുള്ള കമ്പി നിർമ്മിച്ച ശതകോടീശ്വരൻ ജയിലിൽ അഴി എണ്ണുന്ന കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍