Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതിനയിൽ 62 % വിഷാംശമുള്ളപ്പോൾ പയറിലെ വിഷാംശത്തിന്റെ അളവ് 45%; കാർഷിക സർവകലാശാലയുടെ പരിശോധനാ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണക്കുകൾ; വിപണിയിലെത്തുന്ന 26 പച്ചക്കറി ഇനങ്ങൾ ഒഴിച്ചുള്ള എല്ലാത്തിലും വിഷാംശം കണ്ടെത്തി

പുതിനയിൽ 62 % വിഷാംശമുള്ളപ്പോൾ പയറിലെ വിഷാംശത്തിന്റെ അളവ് 45%; കാർഷിക സർവകലാശാലയുടെ പരിശോധനാ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണക്കുകൾ; വിപണിയിലെത്തുന്ന 26 പച്ചക്കറി ഇനങ്ങൾ ഒഴിച്ചുള്ള എല്ലാത്തിലും വിഷാംശം കണ്ടെത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിപണിയിലെത്തുന്ന 26 പച്ചക്കറി ഇനങ്ങളിൽ വിഷാംശമില്ലെന്നു കാർഷിക സർവകലാശാലയുടെ പരിശോധനാ റിപ്പോർട്ട്. തുടർച്ചയായി നാലു വർഷം വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടിയിൽ 4,800 പച്ചക്കറി സാമ്പിളുകൾ പരിശോധിച്ച ശേഷമാണ് സർവകലാശാല റിപ്പോർട്ട് പുറത്തുവിട്ടത്.

ഏറ്റവും കൂടുതൽ വിഷാംശം കണ്ടെത്തിയത് പുതിന ഇലയിലാണ്. പരിശോധനയ്ക്കായി എടുത്ത പുതിന സാംപിളുകളിൽ 62 % വിഷാംശം കണ്ടെത്തി. പയറാണ് രണ്ടാം സ്ഥാനത്ത്. 45 % ആണ് വിഷത്തിന്റെ അളവ്. കാർഷിക സർവകലാശാലയുടെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ. തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.

കീടനാശിനി 100 കോടിയുടെ ഒരു അംശം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്‌പെക്രോമീറ്റർ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. 2013ലാണു പരിശോധന ആരംഭിച്ചത്. ഇക്കഴിഞ്ഞ ജൂണിൽ പുറത്തുവന്ന റിപ്പോർട്ടിന്റെ ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും സജീവ ചർച്ചയാണ്.

വിഷാംശം കണ്ടെത്തിയ പച്ചക്കറികൾ

പുതിന ഇല- വിഷാംശം 62%
പയർ- 45 %
കാപ്‌സിക്കം- 42%
മല്ലിയില- 26%
കാപ്‌സിക്കം (ചുവപ്പ്)- 25%
ബജിമുളക്- 20%
ബീറ്റ് റൂട്ട്- 18%
കാബേജ്- 18%
കറിവേപ്പില- 17%
പച്ചമുളക്- 16%
കോളിഫ്‌ളവർ- 16%
കാരറ്റ്- 15%
സാമ്പാർമുളക്- 13%
ചുവപ്പ് ചീര- 12%
അമരയ്ക്ക- 12%

വിഷമില്ലാത്ത പച്ചക്കറികൾ ഇവയാണ്
കുമ്പളം
മത്തൻ
പച്ചമാങ്ങ
പീച്ചങ്ങ
ബ്രോക്കോളി
കാച്ചിൽ
ചേന
ഗ്രീൻ പീസ്
ഉരുളക്കിഴങ്ങ്
സവാള
ബുഷ് ബീൻസ്
മധുരക്കിഴങ്ങ്
വാഴക്കൂമ്പ്
മരച്ചീനി
ശീമചക്ക
കൂർക്ക
ലറ്റിയൂസ്
ചതുരപ്പയർ
നേന്ത്രൻ
സുക്കിനി
ടർണിപ്പ്
ലീക്ക്
ഉള്ളിപ്പൂവ്
ചൈനീസ് കാബേജ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP