Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗം വരാതിരിക്കാനും ആയുസ്സ് വർദ്ധിപ്പിക്കാനും എന്ത് കഴിക്കണം? അല്ലെങ്കിൽ എന്ത് കഴിക്കരുത്? വാട്ട്സ്അപ് യൂണിവേഴ്സിറ്റിയിലെ വിവരങ്ങളെ ഇനി ആശ്രയിക്കേണ്ട; ആയുസ്സ് കൂട്ടാൻ പറ്റിയ നാല് ഭക്ഷണ വിഭവങ്ങൾ തിരഞ്ഞെടുത്ത് ഹാർവാർഡിന്റെ പഠന റിപ്പോർട്ട്

രോഗം വരാതിരിക്കാനും ആയുസ്സ് വർദ്ധിപ്പിക്കാനും എന്ത് കഴിക്കണം? അല്ലെങ്കിൽ എന്ത് കഴിക്കരുത്? വാട്ട്സ്അപ് യൂണിവേഴ്സിറ്റിയിലെ വിവരങ്ങളെ ഇനി ആശ്രയിക്കേണ്ട; ആയുസ്സ് കൂട്ടാൻ പറ്റിയ നാല് ഭക്ഷണ വിഭവങ്ങൾ തിരഞ്ഞെടുത്ത് ഹാർവാർഡിന്റെ പഠന റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ഹാർവാർഡ്: അനിവര്യമായ സത്യമാണെന്ന് അറിഞ്ഞിട്ടും ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് മരണത്തെ ഒഴിവാക്കുവാനാണ്. അത് ഒഴിവാക്കാനാവില്ലെങ്കിലും പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് അവന്റെ ശ്രമങ്ങൾ എല്ലാം തന്നെ. ജീവിതത്തോട് ഒരിക്കലും മടുക്കാത്ത ആവേശം തന്നെയാണ് അവനെ അതിന് പ്രേരിപ്പിക്കുന്നതും. ഇപ്പോഴിതാ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നാല് ഭക്ഷണക്രമങ്ങൾ (ഡയറ്റ്) ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിരിക്കുന്നു.

തികച്ചും സസ്യാഹാരിയോ മാംസാഹാരിയോ ആകാതെ, രണ്ടും സന്തുലനപ്പെടുത്തിയുള്ള ഭക്ഷണക്രമമാണ് നേരത്തേയുള്ള മരണമൊഴിവാക്കാൻ നല്ലതെന്ന് ശാസ്ത്രജ്ഞർപറയുന്നു. തികഞ്ഞ സസ്യഹാരം തലമുടി കൊഴിച്ചിൽ പോലുള്ള ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് നേരത്തേ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നാല് ഭക്ഷണ ക്രമത്തിലും കൂടുതൽ ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, നട്ട്സ്, പയറു വർഗങ്ങൾ എന്നിവ കഴിക്കണം എന്നാണ് നിർദ്ദേശിക്കുന്നത്.

ആളുകൾ യു എസ് ന്യൂട്രീഷണൽ ഗൈഡ്ലൈൻസ് പിന്തുടരുന്നുണ്ടോ എന്ന് അറിയുന്നതിനുള്ള ആരോഗ്യകരമായ ഭക്ഷണ സൂചിക സസ്യാഹാരം കൂടുതൽ കഴിക്കുക, റെഡ് മീറ്റ് സംസ്‌കരിച്ച മാംസാഹാരങ്ങൾ എന്നിവ കുറയ്ക്കുക. അധിക പഞ്ചസാര ഉപയോഗം വിലക്കുക. ആരോഗ്യകരമല്ലാത്ത ഫാറ്റുകളും ആൽക്കഹോളും വർജ്ജിക്കുക തുടങ്ങിയ കാര്യങ്ങളാണ് നിർദ്ദേശിക്കുന്നത്. ഇത് കർശനമായി പിന്തുടരുന്നവരിൽ നേരത്തേയുള്ള മരണത്തിനുള്ള സാധ്യത 19 ശതമാനത്തോളം കുറവാണെന്നാണ് പഠനത്തിൽ കാണാൻ കഴിഞ്ഞത്.

എന്നാൽ, ഈ നിർദ്ദേശങ്ങളെ ഒന്നു കൂടി മെച്ചപ്പെടുത്തി ഹർവാർഡ് ശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കുന്ന ഭക്ഷണക്രമം നേരത്തേയുള്ള മരണത്തിനുള്ള സാധ്യത 20 ശതമാനത്തോളം കുറയ്ക്കുന്നു. അതേസമയം, പച്ചക്കറികൾ, പയറു വർഗ്ഗങ്ങൾ, പഴങ്ങൾ, ധാന്യങ്ങൾ, മാംസത്തിനു പകരമായി മത്സ്യം എന്നിവ ഉൾപ്പെടുത്തിയ മെഡിറ്ററേനിയൻ ഭക്ഷണക്രമം പാലിക്കുന്നവർക്ക് നേരത്തേയുള്ള മരണ സാധ്യത 18 ശതമാനം വരെ കുറവാണെന്നും പഠനത്തിൽ പറയുന്നു. എന്നാൽ പൂർണ്ണമായും സസ്യാഹാരിയയാൽ നേരത്തേയുള്ള മരണസംഖ്യ കുറയ്ക്കാനാവുക വെറും 14 ശതമാനം മാത്രമാണ്.

കഴിഞ്ഞ 36 വർഷങ്ങളായി 1 ലക്ഷം പേരിൽ നടത്തിയിരുന്ന പഠനത്തിനൊടുവിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ രണ്ടു മുതൽ നാലു വർഷം കൂടുമ്പോഴും ഇതിൽ പങ്കാളികളാായിരിക്കുന്നവരോട് അവരുടെ ഭക്ഷണക്രമം സംബന്ധിച്ച ഒരു ഫോം പൂരിപ്പിച്ച് നൽകാൻ ആവശ്യപ്പെടുമായിരുന്നു. ഇതിനെ അസ്പദമാക്കിയായിരുന്നു പഠനം നടത്തിയത്. ഇതിനായി ആരോഗ്യകരമായ് ചില ഭക്ഷണ ക്രമങ്ങളും നിശ്ചയിക്കപ്പെട്ടിരുന്നു. അത് കർശനമായി പിന്തുടർന്നവർക്കിടയിൽ നേരത്തേയുള്ള മരണ നിരക്ക് കുറവായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP