Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

കാപ്പി പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത;കാൻസറിനെ പേടിച്ച് ഇനി ആരും കാപ്പി കുടിക്കാതിരിക്കണ്ട; കാപ്പി കാൻസറിന് കാരണമാകില്ലെന്ന് കൃത്യമായ തെളിവുകളോടെ കണ്ടെത്തിയത് ഓസ്‌ട്രേലിയയിലെ ഗവേഷകർ

കാപ്പി പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത;കാൻസറിനെ പേടിച്ച് ഇനി ആരും കാപ്പി കുടിക്കാതിരിക്കണ്ട; കാപ്പി കാൻസറിന് കാരണമാകില്ലെന്ന് കൃത്യമായ തെളിവുകളോടെ കണ്ടെത്തിയത് ഓസ്‌ട്രേലിയയിലെ ഗവേഷകർ

മറുനാടൻ മലയാളി ബ്യൂറോ

കാൻബെറ: ദിവസത്തിൽ ഒരു കാപ്പി കുടിക്കുന്നത് ഒരിക്കലും കാൻസറിന് കാരണമാകില്ലെന്ന് കണ്ടെത്തൽ. കാലങ്ങളായി കാപ്പിയും കാൻസറും തമ്മിലുള്ള ബന്ധം ചർച്ചാവിഷയമാണ്. കാപ്പി അമിതമായി കുടിക്കുന്നത് കാൻസറിന് കാരണമാകുമെന്നായിരുന്നു ആരോഗ്യമേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ. എന്നാൽ ഓസ്‌ട്രേലിയയിലെ ക്വീൻസ്ലൻഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം സൂചിപ്പിക്കുന്നത് കാപ്പി കുടിക്കുന്നത് ഒരാളെ കാൻസർ രോഗി ആക്കില്ലെന്നാണ്. ക്യുഐഎംആർ ബെർഗോഫർ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനം സംഘടിപ്പിച്ചത്. തുടർന്ന് കാപ്പി കുടിക്കുന്ന മൂന്ന് ലക്ഷത്തിലധികം ആൾക്കാരുടെ ജനിതക ഡാറ്റ പരിശോധിച്ചു. ഇത് കാപ്പിയുടെ ഉപയോഗം കുറയ്ക്കുന്നത് കാൻസർ വരാനുള്ള സാധ്യത ഒഴിവാക്കുമോ എന്ന വിഷയത്തിൽ കൃത്യമായ സൂചന നൽകാൻ സഹായിച്ചു.

നേരത്തെ ഇത് സംബന്ധിച്ച് നിരവധി പഠനങ്ങൾ നടന്നെങ്കിലും കൃത്യമായ തെളിവുകൾ ഇല്ലാത്തത് കാരണം കാപ്പിയും കാൻസറും തമ്മിലുള്ള ബന്ധം കണ്ടെത്താൻ സാധിച്ചില്ല. പക്ഷേ ജനിതകമായ വസ്തുതകൾ ഒരിക്കലും തെറ്റാകില്ലെന്നും അതുകൊണ്ട് തന്നെ കാപ്പി കുടിക്കുന്നത് കാൻസറിന് കാരണമാകില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. പക്ഷേ മറ്റ് ഏതെങ്കിലും രോഗങ്ങൾക്ക് കാപ്പി കാരണമാകുമോ എന്നതിൽ ഇപ്പോഴും പഠനങ്ങൾ നടക്കുകയാണെന്ന് ഗവേഷകർ പറയുന്നു.

Stories you may Like

ചായയാണോ കാപ്പിയാണോ ഒരാൾക്ക് ഇഷ്ടം എന്നത് അറിയാനുള്ള ജീനുകൾ ഓരോ വ്യക്തിയിലുമുണ്ട്. അതേ പോലെ കാപ്പിയിലെ കഫീൻ എങ്ങനെ നമ്മുടെ ശരീരം പ്രോസസ്സ് ചെയ്യുന്നു എന്ന് അറിയാനുള്ള ജീനുകളും ഉണ്ട്. കാൻസറിനുള്ള ജീനുകളും കാപ്പി ഉപഭോഗത്തിനുള്ള ജീനുകളും ഇതേ പോലെ തന്നെയുണ്ട്. ഇവയെല്ലാം സംയോജിപ്പിച്ചാണ് കാപ്പിയും കാൻസറും തമ്മിലുള്ള ബന്ധം ഗവേഷകർ മനസിലാക്കിയത്.

കാപ്പിയിൽ കാൻസറിനു കാരണമായേക്കാവുന്ന കാർസിനോജൻ ഉണ്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. പക്ഷേ അത് തെളിയിക്കാൻ ഇതു വരെ പറ്റിയിട്ടില്ല. ഹൃദയാരോഗ്യത്തിനും കാൻസർ, പ്രമേഹം, പക്ഷാഘാതം, കരൾ രോഗങ്ങൾ, ഓർമക്കുറവ് എന്നിവയെ പ്രതിരോധിക്കാനും കാപ്പിക്കു കഴിയുമെന്ന് കുറച്ച് നാൾ മുൻപ് നടത്തിയ ചില പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ കാപ്പിയുടെ അളവ് കുറയ്ക്കുന്നത് ഗർഭിണികൾക്കും കുഞ്ഞിനും നല്ലതാണെന്ന് വിദഗ്ദർ പറയുന്നുണ്ട്. അതേ സമയം ഫിൽറ്റർ ചെയ്ത കാപ്പി കുടിച്ചാൽ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വർധിക്കില്ല. പക്ഷേ ഫിൽറ്റർ ചെയ്യാത്തതാണെങ്കിൽ അതിനുള്ള സാധ്യതയുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP