Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോളിഫ്‌ളവർ... ബീട്രൂട്ട്... ആപ്പിൾ... ഗ്രീൻപീസ്... തണ്ണിമത്തൻ... വെളുത്തുള്ളി... കലോറി ഒട്ടും ശരീരത്തിൽ കയറാതെ കഴിക്കാം ഈ 40 ഭക്ഷ്യവസ്തുക്കൾ

കോളിഫ്‌ളവർ... ബീട്രൂട്ട്... ആപ്പിൾ... ഗ്രീൻപീസ്... തണ്ണിമത്തൻ... വെളുത്തുള്ളി... കലോറി ഒട്ടും ശരീരത്തിൽ കയറാതെ കഴിക്കാം ഈ 40 ഭക്ഷ്യവസ്തുക്കൾ

ടികുറയ്ക്കാനായി പട്ടിണികിടന്ന് മണിക്കൂറുകളോളം വർക്കൗട്ട് ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത. അൽപം പോലും കലോറി അകത്തുചെല്ലാതെ ഭക്ഷിക്കാവുന്ന ഭക്ഷ്യവസ്തുക്കൾ ഇവിടെയുണ്ട്. അവ കഴിച്ചാലുണ്ടാകുന്ന കലോറിയെക്കാൾ കൂടുതൽ കലോറി ചവച്ചരച്ച് തിന്നുമ്പോഴും ദഹിപ്പിക്കുമ്പോഴും ചെലവാകുന്ന തരം ഭക്ഷ്യവസ്തുക്കളാണത്. സെലറിയും സ്‌ട്രോബറിയുമൊക്കെ ആ പട്ടികയിലുണ്ടെന്നതാണ് അത്ഭുതകരമായ കാര്യം.

വൈറ്റമിൻ സി, എ എന്നിവ നന്നായി അടങ്ങിയിട്ടുള്ള ആപ്പിളിൽ 100 ഗ്രാമിൽ 47 കിലോകലോറിയാണുള്ളത്. ആപ്രിക്കോട്ടിൽ 12 കിലോ കലോറിയും. പക്ഷാഘാതത്തെയും ഹൃദ്രോഗത്തെയും ചെറുക്കാൻ ആപ്രിക്കോട്ട് കഴിക്കുന്നത് സഹായിക്കും. വൈറ്റമിനുകൾ ധാരാളം അടങ്ങിയിട്ടുള്ള അസ്പരാജസിൽ ആറ് കിലോകലോറി മാത്രമാണുള്ളത്.

ഇരുമ്പിന്റെ അംശം ധാരാളമുള്ള ബീട്രൂട്ട് (36 കിലോ കലോറി), വൈറ്റമിൽ കെ, സി എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ബ്രോക്കോലി (33), വൈറ്റമിൻ സി സമ്പുഷ്ടമായ കോളിഫ്‌ളവർ (3), സെലറി (2), ഫൈബറും മാംഗനീസും അടങ്ങിട്ടുള്ള ക്രാൻബറി (15), വൈറ്റമിൻ കെ അടങ്ങിയ വാട്ടർക്രെസ് (4) എന്നിവയും ഡയറ്റീഷ്യന്മാരുടെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുക്കളാണ്.

കുക്കുംബർ (6), ഫെന്നൽ (12), വെളുത്തുള്ളി (49) മുന്തിരി (24), ഗ്രീൻ ബീൻസ് (24), കെയ്ൽ (33), ലീക്‌സ് (16), നാരങ്ങ (3), ലെറ്റിയൂസ് (14), സവാള (7) എന്നിവയും കലോറിയെ പേടിക്കാതെ കഴിക്കാവുന്നവ തന്നെ. റാസ്‌ബെറി (1), സ്‌ട്രോബറി (3), സ്വീഡ് (24), തണ്ണിമത്തൻ (16) എന്നിവയും ഡയറ്റീഷ്യന്മാരുടെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുക്കളാണ്. പഴങ്ങളിലടങ്ങിയിട്ടുള്ള ജലാംശവും വൈറ്റമിൻ സാന്നിധ്യവും ഇരുമ്പിന്റെ അംശവുമാണ് ഇവയെ ദഹിപ്പിക്കാൻ കൂടുതൽ കലോറി ആവശ്യമാക്കുന്നത്. മാത്രമല്ല, ഹൃദ്രോഗത്തെയും പക്ഷാഘാതത്തെയും ചെറുക്കാനുള്ള ശേഷി സ്വാഭാവികമായി വർധിക്കുന്നതിനും ഇവയുടെ ഉപയോഗം സഹായിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP