Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയുടെ യോഗയ്ക്ക് ഒടുവിൽ ശാസ്ത്രത്തിന്റെ കൈയൊപ്പ്; ആർത്രെറ്റിസ് അടക്കമുള്ള രോഗങ്ങൾക്ക് ഏറ്റവും നല്ല പരിഹാരം യോഗയാണെന്ന് കണ്ടെത്തിയത് ജോൺ ഹോപ്കിൻസ് സർവകലാശാല

ഇന്ത്യയുടെ യോഗയ്ക്ക് ഒടുവിൽ ശാസ്ത്രത്തിന്റെ കൈയൊപ്പ്; ആർത്രെറ്റിസ് അടക്കമുള്ള രോഗങ്ങൾക്ക് ഏറ്റവും നല്ല പരിഹാരം യോഗയാണെന്ന് കണ്ടെത്തിയത് ജോൺ ഹോപ്കിൻസ് സർവകലാശാല

മോദിയുടെ അന്താരാഷ്ട്ര യോഗദിനാചരണം വെറുതെയായില്ല. അതിന്റെ തുടർച്ചയെന്നോണം യോഗ വിരുദ്ധരെ നിശബ്ദരാക്കി ശാസ്ത്രവും യോഗക്ക് കൈയടി നൽകി. യോഗ ചെയ്താൽ രോഗം വരുമെന്ന് പ്രചരിപ്പിച്ചവർക്ക് തിരിച്ചടിയാവുകയാണ് യോഗയുടെ ശാസ്ത്രീയ അടിത്തറ അമേരിക്കയിലെ പ്രശസ്തമായ ജോൺ ഹോപ്കിൻസ് സർവ്വകലാശാല കണ്ടെത്തിയത്. ആർത്രെറ്റിസിനെ തുടർന്നുണ്ടാകുന്ന വേദന ഇല്ലാതാക്കാൻ യോഗയ്ക്ക് സാധിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.

സ്ഥിരമായി യോഗ ചെയ്താൽ വേദന കുറയ്ക്കുമെന്നും ഊർജം വർധിപ്പിക്കുമെന്നും ദൈനംദിനജോലികൾ അനായാസം ചെയ്ത് തീർക്കാൻ സാധിക്കുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ശാരീരികമായ പ്രവർത്തനങ്ങളെ സ്‌ട്രെസ് മാനേജ് മെന്റ്, റിലാക്‌സേഷൻ ടെക്‌നിക്കുകൾ എന്നിവയുമായി കൂട്ടിയോജിപ്പിക്കുന്നതിനാൽ യോഗ ആർത്രെറ്റിസ് ബാധിതർക്ക് അനുയോജ്യമാണെന്നും അത് ജീവിതത്തെ ദിവസം തോറും മാറ്റിമറിക്കുമെന്നുമാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

ഓസ്റ്റിയോആർത്രെറ്റിസോ റുമറ്റോയ്ഡ് ആർത്രെറ്റിസോ ബാധിച്ചവരെയാണ് ഇതുമായി ബന്ധപ്പെട്ട പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. തരുണാസ്ഥിക്കുണ്ടാകുന്ന തേയ്മാനം മൂലമാണ് ഓസ്റ്റിയോആർത്രെറ്റിസ് ഉണ്ടാകുന്നത്. വളയാനും മുട്ടുകുത്താനും മുറുകെപിടിക്കാനും സന്ധികളെ സഹായിക്കുന്നതാണ് തരുണാസ്ഥി. ഇതിനുണ്ടാകുന്ന തേയ്മാനം കടുത്ത വേദനയാണുണ്ടാക്കുക. ബ്രിട്ടനിൽ എട്ട് ദശക്ഷം പേർ ഈ പ്രശ്‌നം മൂലം പാടുപെടുന്നുണ്ട്. പുതിയ കണ്ടെത്തൽ അവർക്ക് ആശ്വാസമേകുമെന്നുറപ്പാണ്.

യുകെയിലെ മറ്റ് നാല് ലക്ഷം പേർ റുമറ്റോയ്ഡ് ആർത്രെറ്റിസിനാൽ കഷ്ടപ്പെടുന്നുണ്ട്. ഇതുമൂലമുണ്ടാകുന്ന വേദനയും കഠിനമായിരിക്കും. ഇവ രണ്ടും ദീർഘകാല ചികിത്സയിലൂടെ സുഖപ്പെടുത്താവുന്നതാണ്. എന്നാൽ കഠിനമായ വേദനയുണ്ടാകുമ്പോൾ പെയിൻ കില്ലറുകൾ കഴിക്കാൻ പലരും നിർബന്ധിക്കപ്പെടുകയാണ്. ഇത്തരം ഗുളികകൾ ദീർഘകാലം ഉപയോഗിച്ചാൽ അത് ഹൃദയത്തിനു പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ഉദരത്തിൽ അപകടകരമായ രക്തസ്രാവത്തിന് വഴിയൊരുക്കുയും ചെയ്യും. ഈ സന്ദർഭത്തിലാണ് വ്യായാമം ഇത്തരം രോഗികളുടെ സഹായത്തിനെത്തുന്നത്. എന്നാൽ സന്ധികളിൽ സമ്മർദം ചെലുത്തുന്ന യോഗ ഇത്തരം രോഗികൾക്ക് അനുയോജ്യമല്ലെന്ന ഉത്കണ്ഠ നിലനിന്നിരുന്നു. എന്നാൽ പുതിയ കണ്ടെത്തലിലൂടെ ഈ ആശങ്കയാണ് ദൂരികരിക്കപ്പെട്ടിരിക്കുന്നത്. ആർത്രെറ്റിസ് ബാധിച്ച 75 സ്ത്രീപുരുഷന്മാരെയാണ് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകർ പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. 

ഇതിൽ പകുതി പേർ ആഴ്ചയിൽ രണ്ടു യോഗ ക്ലാസുകൾ ചെയ്യുകയും വീട്ടിൽ വച്ച് പരിശീലിക്കുകയും ചെയ്തിരുന്നു. എന്നാൽ ബാക്കിയുള്ളവർ സാധാരണ പോലെ ജീവിക്കുകയായിരുന്നു ചെയ്തത്. യോഗ ചെയ്ത ആർത്രെറ്റിസ് രോഗികളുടെ വേദന 20 ശതമാനം കുറഞ്ഞുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന് പുറമെ ഇവരുടെ എനർജി ലെവൽ, മാനസികഭാവം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയിലും പുരോഗതി ദൃശ്യമായിരുന്നു. അവരുടെ നടത്തത്തിന്റെ വേഗതയിലും പുരോഗതിയുണ്ടായിരുന്നു.

ഒമ്പത് മാസത്തിന് ശേഷം ഇവരിൽ കാര്യമായ പുരോഗതിയാണ് ദൃശ്യമായതെന്നാണ് ജേർണൽ ഓഫ് റുമറ്റോളജി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ഗവേഷകനായ ക്ലിഫ്ടൺ ബിൻഗാം സാക്ഷ്യപ്പെടുത്തുന്നത്. യോഗ സന്ധികളുടെയും പേശികളുടെയും പ്രവർത്തനത്തിന് നല്ലതാണെന്നാണ് ചാരിറ്റി ആർത്രെറ്റിസ് റിസർച്ച് യുകെയിലെ ജാൻ താഡ്മാൻ പറയുന്നത്. എന്നാൽ ആർത്രെറ്റിസ് രോഗികൾ യോഗ പരിശീലിക്കുന്നതിന് മുമ്പ് ജിപിമാരെ കണ്ട് അഭിപ്രായമാരായുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP