Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

സൂക്ഷിച്ചു കുടിച്ചാൽ ഗുണം മാത്രം; ബിയർ നൽകുന്ന പത്ത് ഗുണങ്ങൾ ഇവയൊക്കെ

സൂക്ഷിച്ചു കുടിച്ചാൽ ഗുണം മാത്രം; ബിയർ നൽകുന്ന പത്ത് ഗുണങ്ങൾ ഇവയൊക്കെ

മദ്യപാനികൾക്ക് ഒരാശ്വാസ വാർത്ത. മദ്യം ആരോഗ്യത്തിന് ഹാനികരമാണെങ്കിലും സൂക്ഷിച്ചുപയോഗിച്ചാൽ പലതരത്തിൽ ഗുണം ചെയ്യുന്ന പാനീയമാണ് ബിയറെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. എന്നാൽ, അസുഖമുള്ളവരും ഇതുവരെ മദ്യം ഉപയോഗിച്ചിട്ടില്ലാത്തവരും ഇത്തരം ഗുണഗണങ്ങൾ തേടി ബിയറിന് പിന്നാലെ പായരുതെന്ന അഭ്യർഥനയും ഗവേഷകർ നടത്തുന്നുണ്ട്.


ബിയർകുടിയന്മാർക്ക് ആയുസ്സുകൂടും

Stories you may Like

നിയന്ത്രിത മദ്യപാനം സാധാരണനിലയ്ക്ക് നിരുപദ്രവകാരിയാണ്. ഇത്തരം നിയന്ത്രിത മദ്യപാനത്തിന് ഏറ്റവും അനുയോജ്യമായ പാനീയമാണ് ബിയർ. മദ്യപിക്കാതിരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ശരീരത്തിന് കിട്ടുന്നില്ലെന്ന് ഒട്ടേറെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. യഥാർഥത്തിൽ തീരെ മദ്യപിക്കാത്തവരെയും അമിത മദ്യപാനികളെയും അപേക്ഷിച്ച് നിയന്ത്രിത മദ്യപർ കൂടുതൽ കാലം ജീവിച്ചിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ആൽക്കഹോളിന്റെ അംശം കുറവാണെന്നതും വലിച്ചുവാരി കുടിക്കില്ലെന്നതും നിയന്ത്രിത മദ്യപാനത്തിന് അനുയോജ്യമായ പാനീയമായി ബിയറിനെ മാറ്റുന്നു.

ബിയർ 'പ്രകൃതിദത്ത'മാണ്

ഓറഞ്ച് ജ്യൂസിനെയും പാലിനെയുമൊക്കെപ്പോലെ പ്രകൃതിദത്തമായ പാനീയമാണ് ബിയറെന്നാണ് ഗവേഷക മതം. കേടാകാതിരിക്കാനുള്ള പ്രിസർവേറ്റീവുകളും മറ്റ് കൃത്രിമ ചേരുവകളും ബിയറിൽ ആവശ്യമില്ല. സ്വാഭാവിക പ്രിസർവേറ്റീവുകളായ ആൽക്കഹോളിന്റെയും ഹോപ്പിന്റെയും സാന്നിധ്യമാണ് ബിയറിനെ പ്രകൃതിദത്തമാക്കി നിർത്തുന്നത്.

കലോറി കുറവ്

ഓറഞ്ച് ജ്യൂസിനെയും പാലിനെയും അപേക്ഷിച്ച് കലോറി കുറഞ്ഞ പാനീയമാണ് ബിയർ. ചായയോ കട്ടൻ കാപ്പിയോ പച്ചവെള്ളമോ മാത്രമാണ് ബിയറിനെക്കാൾ കലോറി കുറഞ്ഞ പാനീയങ്ങളായി ഗവേഷകർ മുന്നോട്ടുവെക്കുന്നത്. കാർബോഹൈഡ്രേറ്റുകൾ കുറഞ്ഞ പാനീയവുമാണ് ബിയർ. യഥാർഥത്തിൽ ഒരാൾക്ക് ഒരുദിവസം വേണ്ട കാർബോ ഹൈഡ്രേറ്റുകൾ ബിയറിൽനിന്ന് ലഭിക്കണമെങ്കിൽ ദിവസം 24 ബിയറെങ്കിലും കുടിക്കേണ്ടിവരും. ഒരു ആപ്പിളോ ഒരു സോഡയോ കുടിച്ചാൽപ്പോലും ഒരു ബിയറിൽനിന്ന് കിട്ടുന്നതിനെക്കാൾ കാർബോ ഹൈഡ്രേറ്റുകൾ ലഭിക്കും. ബിയറിനെ ആകർഷകമാക്കുന്ന മറ്റൊരു സംഗതി ഇതിൽ ലവലേശം കൊഴുപ്പോ കൊളസ്‌ട്രോളോ ഇല്ലെന്നതാണ്.

കൊളസ്‌ട്രോളിന് അത്യുത്തമം

ബിയറിൽ കൊളസ്‌ട്രോൾ ഇല്ലെന്ന് മാത്രമല്ല, അത് ശരീരത്തിലെ കൊളസ്‌ട്രോൾ ലെവൽ ശരിയായി നിലനിർത്തുകയും ചെയ്യും. ദിവസേന നിയന്ത്രിതമായ ബിയർ കുടിക്കുകയാണെങ്കിൽ ശരീരത്തിലെ എച്ച്ഡിഎൽ/എൽഡിഎൽ കൊളസ്‌ട്രോളുകളുടെ അളവ് ക്രമമായി നിൽക്കും. ശരീരത്തിനാവശ്യമായ എച്ച്ഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാൻ ബിയർ അത്യുത്തമമാണ്. ഒരു ദിവസം ഒരു ബിയർ കഴിക്കുകയാണെങ്കിൽ എച്ച്ഡിഎൽ നാല് ശതമാനം കണ്ട് വർധിക്കും

റിലാക്‌സിന് കേമം

തണുത്തൊരു ബിയർ ആസ്വദിച്ച് സുഹൃത്തുക്കളുമായി കൊച്ചുവർത്തമാനം പറഞ്ഞിരിക്കുവാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. യഥാർഥത്തിൽ ശരീരത്തിനാശ്യമായ വിശ്രമവും ശാന്തതയും നൽകാൻ ബിയറിന് സാധിക്കുന്നതുകൊണ്ടാണതെന്ന് ഗവേഷകർ പറയുന്നു.

വൈറ്റമിൻ സമ്പുഷ്ടം

പ്രീമിയം ബിയറുകൾ പോഷകാഹാരമായും മാറും. വൈറ്റമിൻ ബിയുടെ ഉയർന്ന തോതിലുള്ള സാന്നിധ്യമാണ് ബിയറിന്റെ പോഷകാംശം കൂട്ടുന്നത്. ഹൃദ്രോഗം തടയാൻ സഹായിക്കുന്ന ഫോളിക് ആസിഡിന്റെ അംശവും ബിയറിനെ ആരോഗ്യകരമാക്കുന്നു. ഫൈബറുകളുടെ സാന്നിധ്യവും മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയുടെ സാന്നിധ്യവും ബിയറിന്റെ പോഷകാംശം കൂട്ടുന്നു.

വെള്ളത്തെക്കാൾ സുരക്ഷിതം

മലനീകരണം രൂക്ഷമായ ചില സ്ഥലങ്ങളിൽ ചെല്ലുമ്പോൾ അവിടെനിന്ന് വെള്ളം കുടിക്കരുതെന്ന മുന്നറിയിപ്പ് കിട്ടാറുണ്ടല്ലോ. അത്തരം സ്ഥലങ്ങളിൽ വെള്ളത്തിന് പകരം ബിയർ തിരഞ്ഞെടുക്കുക. ബിയർ ശുദ്ധമാണ്. ബ്രൂവിങ് ഘട്ടത്തിൽ തിളപ്പിക്കുന്ന ബിയർ പിന്നീട് ശുദ്ധമായ സാഹചര്യങ്ങളിൽ പാക്ക് ചെയ്താണ് വിപണിയിലെത്തുക. അത്തരം ശുദ്ധീകരണ സംവിധാനങ്ങൾ പാലിച്ചില്ലെങ്കിൽ ബിയർ ചീത്തയായി പോവും. ഇനി ചീത്തയായാൽക്കൂടി ബിയറിൽ ശരീരത്തിന് ദോഷകരമായ ബാക്ടീരിയയ്ക്ക് ജീവിക്കാനാവില്ല.

ഹൃദ്രോഗം തടയാനും ബിയർ

റെഡ് വൈനിലുള്ളതിനെക്കാൾ ആന്റി ഓക്‌സിഡന്റ്‌സ് ബിയറിൽ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന ആന്റി ഓക്‌സിഡന്റ്‌സിന്റെ സാന്നിധ്യം ബിയറിനെ ആരോഗ്യദായകമാക്കുന്നുണ്ട്. 1999-ലെ ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രകാരം, ദിവസം നിയന്ത്രിത അളവിൽ മദ്യം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 24.7 ശതമാനം കുറയ്ക്കും.

കാൻസറിനേനാട് പൊരുതാനും ബിയർ

അർബുദത്തെ ഒരു പരിധിവരെ ചെറുത്തുനിൽക്കാൻ ബിയറിനാവുമെന്ന് ഗവേഷകർ പറയുന്നു. ബിയറിൽ ചേർക്കുന്ന ഹോപ്പിൽ അടങ്ങിയിട്ടുള്ള സാന്തോഹ്യൂമോൾ എന്ന ആന്റിഓക്‌സിഡന്റാണ് ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നത്. കാൻസറിന് കാരണമാകുന്ന എൻസൈമുകളുമായി പൊരുതാൻ ഈ ആന്റിഓക്‌സിഡന്റിന് സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. കൂടുതൽ ഹോപ്പ് അടങ്ങിയിട്ടുള്ള ജർമൻ ബിയറുകളാണ് കൂടുതൽ ഗുണപ്രദം.

കുംഭ ചാടില്ല

കള്ളുകുടിയന്മാരെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നത് അവരുടെ കുടവയറാണ്. കുടവയർ ചാടുമെന്നത് ബിയറിന്റെ കാര്യത്തിൽ തെറ്റിദ്ധാരണ മാത്രമാണെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകരും പ്രാഗിലെ എക്‌സ്‌പെരിമെന്റൽ മെഡിസിനൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും ഒരേ സ്വരത്തിൽപറയുന്നു. ബിയർ അമിത വണ്ണത്തിനും കുടവയറിനും കാരണമാകുന്നുവെന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും മറ്റു തരം മദ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബിയർ ഇക്കാര്യത്തിൽ നിരുപദ്രവകാരിയാണെന്നും ഗവേഷകർ പറയുന്നു. യഥാർഥത്തിൽ നിയന്ത്രിക അളവിൽ ബിയർ കഴിക്കുന്നവർ മദ്യപിക്കാത്തവരെക്കാൾ ശാരീരിക ക്ഷമയുള്ളവരായിരിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP