Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖാമുഖം നിന്ന് ആരോടും സംസാരിക്കാതിരിക്കുക; പുറത്തിറങ്ങി മടങ്ങിയാൽ ഉടൻ വസ്ത്രങ്ങൾ കഴുകുക; ജനാലകൾ എപ്പോഴും തുറന്നിടുക; കൈകഴുകലും മാസ്‌ക് ധരിക്കലും മാത്രം നടത്തി കൊറോണയെ നേരിട്ടവർക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി ലോകാരോഗ്യ സംഘടന

മുഖാമുഖം നിന്ന് ആരോടും സംസാരിക്കാതിരിക്കുക; പുറത്തിറങ്ങി മടങ്ങിയാൽ ഉടൻ വസ്ത്രങ്ങൾ കഴുകുക; ജനാലകൾ എപ്പോഴും തുറന്നിടുക; കൈകഴുകലും മാസ്‌ക് ധരിക്കലും മാത്രം നടത്തി കൊറോണയെ നേരിട്ടവർക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി ലോകാരോഗ്യ സംഘടന

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: കൊറോണയുടെ തേരോട്ടം ആരാലും തടയാനാകാതെ തുടരുകയാണ്. ഇതെഴുതുമ്പോൾ ഇതുവരെ 42,50,862 കൊറോണാ രോഗികളാണ് ലോകമാകമാനമായുള്ളത്. 2,86,986 പേർ മരണമടയുകയും ചെയ്തിരിക്കുന്നു. വിവിധ രാഷ്ട്രങ്ങളിലായി ശാസ്ത്രജ്ഞർ ഈ മഹാമാരിയേ തടയുവാനുള്ള പ്രതിരോധ മരുന്നിനുള്ള ഗവേഷണവുമായി മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളിലൊക്ക് അത് ഏതാണ്ട് അന്തിമഘട്ടത്തിൽ എത്തി നിൽക്കുന്നു എന്ന വാർത്തകൾ വരുന്നുണ്ടെങ്കിലും, മനുഷ്യകുലത്തിന് ആശ്വസിക്കാനാവുന്ന തരത്തിലുള്ള ഒരു ഉറപ്പ് അവരിൽ ആരിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഇത്തരം സാഹചര്യത്തിൽനമ്മുടെ ജീവിതശൈലിയും പെരുമാറ്റ രീതികളും മാറ്റി മാത്രമേ ഈ മഹാമാരിയിൽ നിന്നും രക്ഷനേടാനാകൂ എന്ന് തിരിച്ചറിയേണ്ടതുണ്ട്. കൊറോണയെ പ്രതിരോധിക്കാനുതകുന്ന പുതിയൊരു ജീവിതശൈലി കെട്ടിപ്പടുക്കുവാനുള്ള മാർഗനിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഫേസ് മാസ്‌ക് നമ്മുടെ ഒരു ഭാഗമായി മാറ്റുക എന്നതാണ് അവയിൽ ഒന്ന്. വീടിന് പുറത്തിറങ്ങുന്നത് മാസ്‌ക് ധരിച്ചായിരിക്കണം എന്നവർ നിഷ്‌കർഷിക്കുന്നു. സാമൂഹിക അകലം പാലിക്കുക എന്നതാണ് രണ്ടാമത്തെ നിർദ്ദേശം. പുറത്തുപോയി വന്നാലുടൻ കൈകഴുകാൻ മറക്കരുത് എന്നും അവർ ഓർമ്മിപ്പിക്കുന്നു. കഴിയുമെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ ജോലിചെയ്യുക, പുറത്ത് എവിടെയെങ്കിലും പോകണമെന്നുണ്ടെങ്കിൽ, കഴിയുന്നത്ര നടന്നോ അല്ലെങ്കിൽ സൈക്കിളിലോ പോകുവാനും അവർ ഉപദേശിക്കുന്നു.

ഇതുമാത്രം പോര. പുറത്തുപോയി വന്നാലുടൻ വസ്ത്രങ്ങൾ അലക്കിയിടുക. വീടിന്റെ ജനലുകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുക എന്നിവയും നിർദ്ദേശങ്ങളുടെ കൂട്ടത്തിലുണ്ട്. ഇതിൽ കുടുംബാംഗങ്ങൾ ഒഴിച്ചുള്ളവരുമായി അകലം പാലിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. മറ്റൊരാളുമായി അടുത്ത സമ്പർക്കത്തിൽ കഴിയുന്ന സമയത്തിന്റെ അളവ് ഒരു പ്രധാന ഘടകമാണ് എന്നാണ് ഈ മാർഗനിർദ്ദേശത്തിൽ പറയുന്നത്. നമ്മൾ റോഡിലൂടെ നടന്നുപോകുമ്പോൾ, ഒരാൾ നമ്മെ, വളരെ അടുത്തുകൂടി കടന്നുപോകുന്നു എന്നിരിക്കട്ടെ. അത്തരം സന്ദർഭങ്ങളിൽ രോഗം പടരുവാനുള്ള സാദ്ധ്യത തീരെയില്ല. എന്നാൽ, കുറച്ച് സമയം നിങ്ങൾ ഒരു വ്യക്തിയോട് കൂടുതൽ അടുത്ത് പെരുമാറുന്നു എങ്കിൽ രോഗം പടരുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. മറ്റുള്ളവരിൽ നിന്നും ചുരുങ്ങിയത് രണ്ട് മീറ്റർ അകലമെങ്കിലും പാലിക്കുവാനാണ് മാർഗ്ഗനിർദ്ദേശ രേഖയിൽ പറയുന്നത്.

കൈകളും മുഖവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കൈകളും മുഖവും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുകയും തുടയ്ക്കുകയും വേണം. വീടിന് പുറത്തുള്ളപ്പോൾ സാനിറ്റൈസർ ലഭ്യമായ ഇടങ്ങളിൽ എല്ലാം അവ ഉപയോഗിക്കുക. ഏതെങ്കിലും കെട്ടിടത്തിനകത്ത് പ്രവേശിക്കുകയോ, ഏതെങ്കിൽ പ്രതലത്തിൽ സ്പർശിക്കേണ്ടി വരികയോ ചെയ്യുമ്പോൾ നിർബന്ധമായും കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ വേണം.

മുഖത്ത് കൂടെക്കൂടെ സ്പർശിക്കരുത്. വൈറസ് ശരീരത്തിൽ പ്രവേശിക്കാൻ ഇത് കൂടുതൽ സാദ്ധ്യതയൊരുക്കും. അതുപോലെ, വീട്ടിൽ ഇരുന്ന് ജോലിചെയ്യാൻ സാധിക്കുമെങ്കിൽ, അതിനായി ശ്രമിക്കണം എന്നാണ് ഈ മാർഗ്ഗനിർദ്ദേശ രേഖയിൽ പറയുന്നത്.കുടുംബാംഗങ്ങൾ ഒഴിച്ച് മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ മുഖാമുഖം നിന്ന് സംസാരിക്കുന്നത് ഒഴിവാക്കുവാനും ഇതിൽ പറയുന്നു. മാത്രമല്ല, തൊഴിൽ ഇടങ്ങളിൽ സഹപ്രവർത്തകരുമായുള്ള ഇടപെടൽ കഴിയുന്നതും ഒഴിവാക്കുവാനും നിർദ്ദേശിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മറ്റുള്ളവരുമായി ഇടപെടുക. അതുപോലെ തന്നെ, വാതിൽപ്പിടികൾ, ലിഫ്റ്റ് ബട്ടണുകൾ തുടങ്ങി, എപ്പോഴും സ്പർശിക്കേണ്ടി വരുന്ന പ്രതലങ്ങൾ കൂടെക്കൂടെ വൃത്തിയാക്കണം.

ആൾത്തിരക്ക് കഴിയുന്നത്ര ഒഴിവാക്കേണ്ടതാണെന്ന് മാർഗ്ഗനിർദ്ദേശരേഖയിൽ പറയുന്നു. പൊതുഗതാഗതസംവിധാനം ഉപയോഗിക്കുകയാണെങ്കിൽ, തിരക്കില്ലാത്ത സമയത്ത് ഉപയോഗിക്കുവാൻ ശ്രമിക്കുക. ഇതിനനുസരിച്ച് ജോലിസമയം ക്രമീകരിക്കുവാൻ കമ്പനികളോടും നിർദ്ദേശിക്കുന്നുണ്ട്. അത്യാവശ്യമല്ലാത്ത സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കുക. കഴിയുന്നത്ര യാത്രയെല്ലാം നടന്നോ സൈക്കിളിലോ ആക്കുവാനും ഇതിൽ ആവശ്യപ്പെടുന്നു.

വസ്ത്രങ്ങളിൽ വൈറസിന് കൂടുതൽ ദിവസങ്ങൾ ജീവനോടെ ഇരിക്കാം എന്നതിനാൽ, വസ്ത്രങ്ങൾ ഇടയ്ക്കിടെ നന്നായി വൃത്തിയാക്കണം. അതുപോലെ വായുസഞ്ചാരം നല്ലതുപോലെ ഉള്ളൈടങ്ങളിൽ വൈറസ് ഉണ്ടാകാൻ സാധ്യത കുറവായതിനാൽ മുറികളുടെ ജനലുകളും മറ്റും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുക. ഈ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാൽ ഒരു പരിധിവരെ നിങ്ങൾ സുരക്ഷിതരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP