Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പട്ടികയിൽ നിന്നു പുറത്താക്കിയെങ്കിലും റാനിറ്റിഡിൻ ഗുളികയുടെ വിതരണം ഇപ്പോഴും ഇന്ത്യയിൽ തുടരുന്നു; വിപണിയിൽ ലഭ്യമാകുന്നത് റാൻടാക്, സാൻടാക് എന്നി പേരുകളിൽ; അർബുദത്തിന് കാരണമായേക്കാമെന്ന് കണ്ടെത്തിയ ഈ മരുന്നിനെ യുഎസിലും യൂറോപ്പിലും വിലക്കിയിട്ട് 2 വർഷം

പട്ടികയിൽ നിന്നു പുറത്താക്കിയെങ്കിലും റാനിറ്റിഡിൻ ഗുളികയുടെ വിതരണം ഇപ്പോഴും ഇന്ത്യയിൽ തുടരുന്നു; വിപണിയിൽ ലഭ്യമാകുന്നത് റാൻടാക്, സാൻടാക് എന്നി പേരുകളിൽ; അർബുദത്തിന് കാരണമായേക്കാമെന്ന് കണ്ടെത്തിയ ഈ മരുന്നിനെ യുഎസിലും യൂറോപ്പിലും വിലക്കിയിട്ട് 2 വർഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : അവശ്യമരുന്നുകളുടെ പട്ടികയിൽനിന്നു റാനിറ്റിഡിൻ ഗുളികയെ ഇന്ത്യ പുറത്താക്കിയെങ്കിലും ഇവയുടെ വിൽപനയ്ക്ക് ഇപ്പോഴും നിയന്ത്രണമില്ല. കേരളത്തിലെ സർക്കാർ ആശുപത്രികളിലടക്കം ഡോക്ടർമാർ ഈ മരുന്ന് യഥേഷ്ടം കുറിക്കുന്നുവെന്നാണു വിവരം.

അവശ്യമരുന്നു പട്ടികയിലെ മരുന്നുകളുടെ വിലനിർണയം ദേശീയ വില നിയന്ത്രണ അഥോറിറ്റിയുടേത് (എൻപിപിഎ) ആകുന്നുവെന്നതു മാത്രമാണു പട്ടികയിലെ മാറ്റം കൊണ്ട് അർഥമാക്കുന്നത്. ഇതിൽനിന്ന് ഒഴിവാക്കിയതു കൊണ്ട് വിൽപനയ്ക്കു തടസ്സമുണ്ടാകില്ല.

നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, ആമാശയ അൾസർ തുടങ്ങി അസിഡിക് ചികിത്സയ്ക്കു സാധാരണമായി നൽകുന്ന ഈ ഗുളികയുടെ വിൽപന പല രാജ്യങ്ങളിലും 2 വർഷമായി വിലക്കിയിട്ടുണ്ട്.റാൻടാക്, സാൻടാക് എന്നി ബ്രാൻഡ് പേരുകളിലാണ് റാനിറ്റഡിൻ വിപണിയിലുള്ളത്.2019 ലെ ലബോറട്ടറി പരീക്ഷണങ്ങളിൽ റാനിറ്റിഡിൻ കഴിക്കുന്നവരിൽ അർബുദകാരിയായേക്കാവുന്ന എൻനൈട്രസോഡൈമീഥൈലമീന്റെ (എൻഡിഎംഎ) സാന്നിധ്യം സ്ഥിരീകരിച്ചതായിരുന്നു പ്രശ്‌നം.

പിന്നാലെ, പ്രധാന മരുന്നു നിയന്ത്രണ അഥോറിറ്റികളായ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനും ഇതിന്റെ വിൽപന റദ്ദാക്കി.എന്നാൽ തുച്ഛമായ വിലയ്ക്ക് റാനിറ്റഡിൻ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാകുന്നുവെന്നു ഡോക്ടർമാർ സമ്മതിക്കുന്നു.

സ്വന്തം നിലയിലും ഈ ഗുളിക വാങ്ങിക്കഴിക്കുന്നവരുണ്ട്. സാൻടക് ഉൽപാദകരായ ഗ്ലാക്‌സോ സ്മിത് ക്ലൈയിൻ മരുന്നു നേരത്തെ സ്വമേധയാ വിപണിയിൽ നിന്നു പിൻവലിച്ചിരുന്നു. എങ്കിലും ഇപ്പോഴും ചില ഇന്ത്യൻ കമ്പനികൾ ഇതേ ബ്രാൻഡിൽ റാനിറ്റിഡിൻ ലഭ്യമാക്കുന്നുവെന്നാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP