Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202301Saturday

40 വർഷത്തിന് ശേഷം യുകെയിൽ വീണ്ടുംപോളിയോ; പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരിക്കൽ കൂടി പോളിയോ വാക്സിൻ എടുക്കും; രണ്ട് വയസ്സിനുള്ളിൽ അഞ്ചു തവണ വാക്സിൻ എടുത്തെങ്കിലും ബൂസ്റ്റർ ഡോസ് നിർബന്ധമാക്കും; കരുതലോടെ ബ്രിട്ടൻ

40 വർഷത്തിന് ശേഷം യുകെയിൽ വീണ്ടുംപോളിയോ; പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരിക്കൽ കൂടി പോളിയോ വാക്സിൻ എടുക്കും; രണ്ട് വയസ്സിനുള്ളിൽ അഞ്ചു തവണ വാക്സിൻ എടുത്തെങ്കിലും ബൂസ്റ്റർ ഡോസ് നിർബന്ധമാക്കും; കരുതലോടെ ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: നീണ്ട 40 വർഷത്തെ ഇടവേളക്ക് ശേഷം അവൻ തിരിച്ചെത്തിയിരിക്കുന്നു, പുതിയ ദുരിതങ്ങൾ സമ്മാനിക്കാൻ. പല രാജ്യങ്ങളിൽ നിന്നും ഏറേക്കുറെ അപ്രത്യക്ഷമായി എന്ന് വിശ്വസിച്ചിരുന്ന പോളിയോ വൈറസ് യുകെയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ ലണ്ടനിലെ 10 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ ബൂസ്റ്റ്രർ വാക്സിൻ നൽകാൻ ഒരുങ്ങുകയാണ് സർക്കാർ. ലണ്ടനിലെ ഒരു മലിന ജലസംഭരണിയിൽ, മനുഷ്യരെ പൂർണ്ണമായി തളർത്തുവാനോ, കൊല്ലുവാനോ വേർ കഴിവുള്ള ഈ വൈറസിന്റെ സാന്നിദ്ധയം ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.

ഇതേ തുടർന്നാണ് യു കെ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി ഏജൻസി അതിപ്രധാനമായ ഈ പുതിയ പദ്ധതി ആരംഭിക്കുന്നത്. ഈയാഴ്‌ച്ച തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. അതിലെ, ഏതൊക്കെ ഭാഗങ്ങളിലാണ്, ബൂസ്റ്റർ ഡോസ് നൽകുക തുടങ്ങിയ വിശദാംശങ്ങൾ ഒക്കെ ഉണ്ടായിരിക്കും. ഗ്രെയ്റ്റർ ലണ്ടനിലെ ഒന്നിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും ഇത് നൽകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതുവരെ പോളിയോ ബാധിച്ച കേസുകൾ ഒന്നും തന്നെ ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും, മാലിന്യജല സംഭരണിയിൽ കണ്ടെത്തിയ വൈറസിന്റെ അളവ് പരിഗണിക്കുമ്പോൾ, ഇതിനോടകം തന്നെ ഇത് നിരവധി ആളുകളിൽ എത്തിയിരിക്കാം എന്ന് വിദഗ്ദ്ധർ അനുമാനിക്കുന്നു. ജനനശേഷം 8 ആഴ്‌ച്ചകൾക്കും 14 നും ഇടയിൽ കുട്ടികൾ പോളിയോയുടെ അഞ്ച ഡോസ് വാക്സിൻ എടുക്കേണ്ടതുണ്ട്. യു കെയിൽ ആണെങ്കിൽ ഏതാണ്ട് രണ്ട് വയസ്സു കഴിയുമ്പോൾ തന്നെ കുട്ടികൾക്ക് ആവശ്യമായ ഡോസ് ലഭിച്ചിരിക്കും.

എന്നാൽ, ഇപ്പോൾ പോളിയോ എന്ന രോഗത്തെ വരാൻ അനുവദിക്കാതിരിക്കുക എന്ന നയമാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയ വൈറസുകൾക്ക്, മനുഷ്യ ശരീരത്തിൽ കയറിപ്പറ്റിയാലും ഒന്നും ചെയ്യാനാകാത്ത സ്ഥിതി വിശേഷം സംജാതമാക്കുക എന്നതാണ് നയം. അതിന്റെ ഭാഗമായി, അഞ്ച് വയസ്സ് ലഭിച്ച കുട്ടികൾക്ക് പോലും ഈ പോളിയോ ബൂസ്റ്റർ വാക്സിൻ നൽകുന്നതായിരിക്കും. ഒരു വയസ്സിനും ഒൻപത് വയസ്സിനും ഇടയിലുള്ളവർക്ക് ഈ വാക്സിൻ നൽകുക എന്നതാണ് ഇപ്പോഴത്തെ തീരുമാനം.

ബെക്ടൺ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലായിരുന്നു ഈ മാരക വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് സാധാരണ ക്രമപ്രകരമുള്ള പരിശോധനക്കിടയിൽ ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇതിനെ കണ്ടെത്തിയത്. വന്യവൈറസിനെ പോലെ തന്നെ മാരകമായ വാകിസിൻ ഡെറൈവ്ഡ് വൈറസ് ഇനത്തെയായിരുന്നും അവിടെ കണ്ടെത്തിയത്. ബാധിച്ച വ്യക്തികളിൽ ഗുരുതരമായ രോഗലക്ഷണങ്ങൾ പ്രദർശിപ്പിക്കാൻ ഇത് ഇടയാക്കും.

പലരിലും പോളിയോ രോഗംബാധിച്ചത് പുറത്തറിയാറില്ല, യാതോരു ലക്ഷണവും പ്രദർശിപ്പിക്കാതെ അത് കടന്നുപോകും. എന്നാൽ 100- ൽ ഒരു കേസിലെങ്കിലും ഇത് നാഢീവ്യുഹത്തെയും സുഷുമ്നാ നാഡിയേയും ഒക്കെ ബാധിച്ചേക്കാം. 1950 കളിലായിരുന്നു യു കെയിൽ പോളിയോ താണ്ഡവമാടിയിരുന്നത്. ഏതാണ്ട് 7000 ഓളം പേരായിരുന്നു അക്കാലത്ത് ശരീരം മുഴുവനും തളർന്ന് പോയവർ. 1962- ൽ വാക്സിൻ കണ്ടു പിടിച്ചതോടെ രോഗവ്യാപനം ശമിക്കുവാൻ തുടങ്ങി. 2003-ൽ ആണ് യു കെയെ പൂർണ്ണമായും പോളിയോ മുക്തമായി പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP