Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡിനേക്കാൾ മാരകശേഷിയുള്ള മറ്റൊരു മഹാമാരിക്ക് കൂടി കരുതിയിരിക്കുക; ഏത് നിമിഷവും അവനെത്തുമെന്ന് ലോകാരോഗ്യ സംഘടനാ തലവൻ; ജനീവയിലെ ലോകാരോഗ്യ സമ്മേളനത്തിൽ വീണ്ടും ഭീതി വിതച്ച് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

കോവിഡിനേക്കാൾ മാരകശേഷിയുള്ള മറ്റൊരു മഹാമാരിക്ക് കൂടി കരുതിയിരിക്കുക; ഏത് നിമിഷവും അവനെത്തുമെന്ന് ലോകാരോഗ്യ സംഘടനാ തലവൻ; ജനീവയിലെ ലോകാരോഗ്യ സമ്മേളനത്തിൽ വീണ്ടും ഭീതി വിതച്ച് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

മറുനാടൻ മലയാളി ബ്യൂറോ

നിക്ക് പുറകെ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാൻ ഞാൻ യോഗ്യനല്ല എന്ന് കോവിഡ് നമ്മോട് പറയുകയാണത്രെ! ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ താളം തെറ്റിച്ച, രണ്ട് വർഷക്കാലത്തോളം ഏതാണ്ട് ജീവിതം നിശ്ചലമാക്കിയ കോവിഡിന് ശേഷം ഇനി നമ്മളെ തേടി എത്താൻ പോകുന്നത് അതിനേക്കാൾ പതിന്മടങ്ങ് ശക്തിയുള്ള മഹാമാരി ആയിരിക്കുമെന്ന് മുന്നറിയിപ്പ്. അതിനായി കരുതലുകൾ എല്ലാവരും എടുക്കണമെന്ന് ലോകാരോഗ്യ സംഘടന തലവൻ നിർദ്ദേശിക്കുന്നു.

ജനീവയിൽ ലോകാരോഗ്യ സംഘടനയുടെ അസമ്പ്ലിയിൽ സംസാരിക്കവെ ആണ് ഡയറക്ടർ ജനറൽ ടെഡ്രോസ് ആദനോം ഗെബ്രിയേസുസ് ഇക്കാര്യം പരാമർശിച്ചത്. കോവിഡ് മഹാമാരിയിൽ നിന്നും ലോകം പാഠം ഉൾക്കൊള്ളേണ്ടതുണ്ടെന്നും കൂടുതൽ മാരകമായ രോഗങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ആവശ്യമായ കരുതലുകൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ അന്ധകാരം നിറഞ്ഞ ഗുഹയ്ക്കുള്ളിൽ നിന്നും പുറത്ത് വന്നെങ്കിലും, ഇന്നും കോവിഡ് പൂർവ്വ കാലത്തെ ജീവിതം പലർക്കും അസാധ്യമായി തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയായ കോവിഡ് തീരെ പ്രതീക്ഷിക്കാതെ എത്തിയ ഒന്നാണ്.. അതിനാൽ തന്നെ ഒരു മുൻകരുതലുകളും ആരും എടുത്തിരുന്നില്ല.അതുകൊണ്ട് തന്നെ കഴിഞ്ഞ മൂന്ന് വർഷങ്ങളായി ലോകത്തെ കീഴ്മേൽ മറിക്കാൻ ആ കുഞ്ഞൻ വൈറസിനായിൽ എഴുപത് ലക്ഷം പേർ മരിച്ചു എന്നാണ് ഔദ്യോഗിക കണക്കെങ്കിലും, മരണ സംഖ്യ 2 കോടിയെങ്കിലും ആയിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതിനു പുറമെ ആരോഗ്യ സംരക്ഷണ മേഖലയിലും സാമ്പത്തിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും എല്ലാം ഈ പ്രതിസന്ധി പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചു. പല രാഷ്ട്രീയ സംഘർഷങ്ങൾക്കും കാരണമായി. കോവിഡ്, സത്യത്തിൽ ഈ ലോകത്തെ തന്നെ മാറ്റി മറിക്കുകയായിരുന്നു. അതുകൊണ്ടു തന്നെയാണ് കോവിഡിനേക്കാൾ മാരകമായ രോഗം ഇങ്ങെത്തുമ്പോൾ നാം കൂടുതൽ ആശങ്കപ്പെടേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ പ്രഹരശേഷിയുള്ള രോഗകാരി ഏത് നിമിഷവും പരിണാമം സംഭവിച്ച് ഇങ്ങെത്തിയേക്കാം. നമ്മൾ അതിനെ നേരിടാൻ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തിയെ പറ്റൂ. അതേസമയം, കോവിഡ് 19 ഇനിയും നമ്മളെ വിട്ടു പോയിട്ടില്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, നേരത്തെ ഉണ്ടായതു പോലൊരു അടിയന്തര സാഹചര്യം ഇപോൾ നിലവില്ല എന്നു മാത്രം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP