Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാവിയിൽ നിങ്ങൾക്കും അൽഷമേഴ്സ് ബാധിക്കാൻ ഇടയുണ്ടോ ? ഒഴിവാക്കാൻ എന്താണ് വഴി? ടി വിയിൽ തമാശ പരിപാടി കാണുന്നതും കുളിമുറിയിൽ പാട്ടുപാടുന്നതും വരെ ഡെമെൻഷ്യയെ തടയും; ഭാവി ശോഭനമാക്കാൻ ശ്രദ്ധിക്കേണ്ട 30 കാര്യങ്ങൾ

ഭാവിയിൽ നിങ്ങൾക്കും അൽഷമേഴ്സ് ബാധിക്കാൻ ഇടയുണ്ടോ ? ഒഴിവാക്കാൻ എന്താണ് വഴി? ടി വിയിൽ തമാശ പരിപാടി കാണുന്നതും കുളിമുറിയിൽ പാട്ടുപാടുന്നതും വരെ ഡെമെൻഷ്യയെ തടയും; ഭാവി ശോഭനമാക്കാൻ ശ്രദ്ധിക്കേണ്ട 30 കാര്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കുളിമുറിയിൽ പാട്ടുപാടുക എന്നത് പലരുടെയും വിനോദമാണ്. എന്നാൽ, അതിന് ആരോഗ്യപരമായ പ്രാധാന്യം കൂടിയുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുനന്ത്. ഇന്ന് മനുഷ്യരാശിയെ ഏറ്റവും അധികം വേട്ടയാടുന്ന അൽഷമേഴ്സ് തടയാനുള്ള ഒരു നല്ല വ്യായാമമാണത്രെ ഇത്. തലച്ചോറ് തകരാറാകതെയിരിക്കാൻ ഇത്തരത്തിലുള്ള വഴികളാണ് ഇപ്പോൾ ശാസ്ത്രജ്ഞന്മാർ നമുക്ക് മുൻപിൽ തുറന്ന് വച്ചിരിക്കുന്നത്. 40 ശതാമനത്തോളം അൽഷിമേഴ്സ് കേസുകൾ ഇതുവഴി തടയാമെന്നും അവർ പറയുന്നു.

1. മദ്യപാനം നിയന്ത്രിക്കുക

നിങ്ങൾ മദ്യപിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്സിന്റെ വലിപ്പം കുറയ്ക്കണമെന്ന് ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു. ശരാശരി മദ്യപാനം പോലും ഓർമ്മയുടെ നാശവുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ, ഇത് തീർച്ചയായും പാലിക്കേണ്ടതാണ്. സ്ഥിരമായി മദ്യപിക്കാതെ, ഇടവിട്ട ദിവസങ്ങളിലെങ്കിലും മദ്യപാനത്തിന് അവധി നൽകണമെന്നും അവർ നിർദ്ദേശിക്കുന്നു.

2. മസ്തിഷ്‌ക്കത്തിന്റെ ശക്തി വർദ്ധിപ്പിക്കുക.

വായനയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും കൂടുതൽ അറിവുകൾ നേടാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ മസ്തിക്ഷ്‌ക്കത്തിന്റെ ശക്തി വർദ്ധിപ്പിക്കും. ബലഹീനമായ മസ്തിഷ്‌ക്കത്തിന് സ്വയമേവ പുനരുദ്ധാരണം നടത്താൻ കഴിയുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അതിന് സഹായകരമായിരിക്കും ഇത്തരത്തിലുള്ള ബൗദ്ധിക വ്യായാമങ്ങൾ.

3. പതിവായി പല്ലു തേക്കുക.

ദിവസേന പല്ലു തേച്ച് വൃത്തിയാക്കുന്നത് ഭാവിയിൽ ഡിമെൻഷ്യ വരാതിരിക്കാൻ സഹായിക്കുമെന്നാണ് പ്രമുഖ ദന്തരോഗ വിദഗ്ധൻ ജെയിംസ് ഗൂലിങ്ക് പറയുന്നത്. വാർദ്ധക്യത്തിൽഎത്രമാത്രം പല്ലുകൾ കൊഴിയുന്നുവോ അതിനനുസരിച്ച് ബോധാർജ്ജനത്തിനുള്ള കഴിവും കുറയുമെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല അമിലോയ്ഡ് പ്രോട്ടീൻഅടിഞ്ഞുകൂടി മോണരോഗത്തിനു കാരണമാകുന്ന ബാക്ടീരിയയ്ക്ക് അൽഷമേഴ്സുമായും ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

4. തമാശകൾ ആസ്വദിച്ച് മുന്നോട്ട് ൻപോവുക

വെറുതെയിരിക്കുമ്പോൾ മനസ്സിനെ അലട്ടുന്ന ചിന്തകൾ താലോലിക്കാതെ ടി വി തുറന്ന് ഹാസ്യ പരിപാടികൾ കാണാൻ ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു. ചിരിക്കുന്നത് ഭാവിയിൽ ഡിമെൻഷ്യയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ മസിലു പിടുത്തം ഒഴിവാക്കി ഒരു കൊച്ചു കുഞ്ഞിന്റെ മനസ്സോടെ ഹാസ്യ പരിപാടികൾ കണ്ട് പൊട്ടിപ്പൊട്ടി ചിരിക്കുക. സന്തോഷം പ്രദാനം ചെയ്യുന്ന ഡൊപാമൈൻ, സെറോടോണിൻ എന്നീ മസ്തിഷ്‌ക്ക രാസവസ്തുക്കളെ ചിരി കൂടുതലായി ഉദ്പാദിപ്പിക്കുന്നു. ഡിമെൻഷ്യക്ക് കാരണമാകുന്ന വിഷാദരോഗത്തിനെ ഇത് വലിയൊരു പരിധിവരെ തടയും.

5. നന്നായി ഉറങ്ങുക

പകൽ സമയത്തെ മയക്കങ്ങൾ ഒഴിവാക്കി രാത്രി പരമാവധി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക ദിവസവും ആറു മണിക്കൂറിൽ കുറവ് മാത്രം തുടർച്ചയായ ഉറക്കം ലഭിക്കാത്തവർ 30 ശതമാനത്തോളം പേർ ഡിമെൻഷ്യക്ക് ഇരയാകാൻ സാധ്യതയുണ്ടെന്ന് 2021 ഏപ്രിലിൽ നേച്ചർ കമ്മ്യുണിക്കേഷനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, മനുഷ്യൻ സുഖ നിദ്രയിലുള്ളപ്പോൾ അൽഷമേഴ്സിന് കാരണമാകുന്ന ബീറ്റ അമിലോയ്ഡ് പ്രോട്ടീൻ ഉൾപ്പടെയുള്ള വിഷവസ്തുക്കളെ ശരീരം പുറന്തള്ളുകയും ചെയ്യും.

6. കൊളസ്ട്രോൾ നിയന്ത്രിക്കുക.

കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക. കൊളസ്ട്രോൾ കൂടുതലുണ്ടെങ്കിൽ ആവശ്യമായ ചികിത്സ ഉടനടി തേടുക.

7. ഏതെങ്കിലും സംഗീതോപകരണത്തിൽ പ്രാവിണ്യം നേടുക.

ഒരു പുതിയ നൈപുണി പഠിക്കുന്നത് നിങ്ങളുടെ മസ്തിഷ്‌കത്തിന്റെ ശക്തി കൂടുതൽ വർദ്ധിപ്പിക്കാൻ സഹായിക്കും. മാത്രമല്ല, ഇത് കേടുപാടുകൾ തീർത്ത് തലച്ചോറിനെ പുതുമയുള്ളതാക്കി നിലനിർത്തുകയും ചെയ്യും എന്ന് വിദഗ്ദ്ധർ പറയുന്നു.

8. പുകവലി പാടേ ഉപേക്ഷിക്കുക.

പതിറ്റാണ്ടുകളായി പുകവലിക്കുന്നവർ, അത് നിർത്തിയാൽ രണ്ടു വർഷത്തിനുള്ളിൽ തന്നെ ഡിമെൻഷ്യ വരാനുള്ള സാധ്യത കുറഞ്ഞു തുടങ്ങും. 2020-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പുകവലി ഡിമെൻഷ്യയ്ക്കുള്ള ഒരു പ്രധാന കാരണം കൂടിയാണ്. വിഷവസ്തുക്കളെ തലച്ചോറിൽ പ്രവേശിക്കുന്നതിൽ നിന്നും തടയുന്ന ബ്ലഡ്-ബ്രെയിൻ ബാരിയർ പുകവലി മൂലം തകരാൻ ഇടയുന്റ്.

9. ആസ്വദിച്ച് പാട്ടുപാടുക

യേശുദാസിനെ പോലെ പാടാൻകഴിവില്ലെങ്കിലും ഒഴിവു കിട്ടുമ്പോൾ, അവസരം ലഭിക്കുമ്പോൾ ഒക്കെയും ഏറെ ഇഷ്ടപ്പെട്ട പാട്ടുകൾ ആസ്വദിച്ച് പാടുന്നത് ഡിമെൻഷ്യ വരുന്നതിനുള്ള സാധ്യത കുറയ്ക്കും. ഒറ്റക്ക് പാടാൻ മടിയാണെങ്കിൽ സംഘ ഗാനത്തിൽ പങ്കെടുത്താലും മതി.

10. എപ്പോഴും ഒരു സൈക്കിൾ ഹെൽമറ്റ് ധരിക്കുക

മസ്തിഷ്‌കത്തിന് ഏൽക്കുന്ന പരിക്കുകൾ ഒരുപക്ഷെ ഭാവിയിൽ ഡിമെൻഷ്യക്ക് കാരണമായേക്കാം. അതിനാൽ സൈക്കിൾ ഹെൽമറ്റ് എപ്പോഴും ധരിക്കാൻ ശ്രമിക്കുക.

11. മധുരം കഴിക്കുന്നത് കുറയ്ക്കുക

മധുരം ധാരാളമായി കഴിക്കുന്നവർക്ക് ഡിമെൻഷ്യ വരുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഓരോ ദിവസവും 30 ഗ്രാമിലേറെ ആഡഡ് ഷുഗർ കഴിക്കരുത് എന്നാണ് അവർ നിർദ്ദേശിക്കുന്നത്.

12. ഡിമെൻഷ്യയുടെ കാര്യം എടുക്കുമ്പോൾ മറ്റൊരു വില്ലൻ അമിത വണ്ണമാണ്. അതിവേഗ നടത്തം,. നൃത്തം തുടങ്ങി ഏതു വിധത്തിലുമുള്ള കായിക വ്യായാമങ്ങൾ ചെയ്ത് തടി കുറയ്ക്കുക. മാത്രമല്ല എയ്‌രോബിക് വ്യായാമങ്ങൾ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം വർദ്ധിപ്പിക്കും. ഇത് തലച്ചോറിനെ കൂടുതൽ ആരോഗ്യമുള്ളതാക്കും. മാത്രമല്ല ഇത്തരം വ്യായാമങ്ങൾ, അമിത രക്തസമ്മർദ്ദം, അമിത വണ്ണം, ഇൻസുലിൻ പ്രതിരോധം എന്നിവ ഇല്ലാതെയാക്കുകയും ചെയ്യും. ഇവയെല്ലാം ഡിമെൻഷ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്
13. സുഹൃദ്വലയം വിപുലപ്പെടുത്തുക.

എത്രയധികം സുഹൃത്തുക്കൾ നിങ്ങൾക്കുണ്ടോ, ഡിമെൻഷ്യക്കുള്ള സാധ്യത അത്രകണ്ട് കുറയും എന്ന് പഠനം വ്യക്തമാക്കുന്നു.

മത്സ്യ ഭക്ഷണം പരിശീലിക്കുക

ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിൽ തെളിഞ്ഞത് സാൽമോൺ, ട്യുണ തുടങ്ങിയ മത്സ്യങ്ങൾ പതിവായി കഴിക്കുന്നത് ഡിമെൻഷ്യക്കുള്ള സാധ്യത ഒഴിവാക്കും എന്നാണ്. അതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡാണ് ഇവിടെ സഹായകരമായി എത്തുന്നത്.അയല, ചാള തുടങ്ങിയവ കഴിക്കുന്നതും നല്ലതാണ്.

15. വെയിൽ കൊള്ളുക

സൂര്യാഘാതം ഏൽക്കുന്ന രീതിയിലുള്ള വേനൽക്കാലത്തെ മദ്ധ്യാഹ്ന വെയിൽ അല്ല, മറിച്ച് പ്രഭാതത്തിലേയും സായാഹ്നത്തിലേയും ഇളം വെയിൽകാഞ്ഞാൽ ശരീരത്തിൽ വിറ്റാമിൻ ഡി യുടെ അളവ് വർദ്ധിക്കും. ഇത് തലച്ചോറിൽ നിന്നും അൽഷമേഴ്സിന് കാരണമാകുന്ന അമിലോയ്ഡ് പാളികളെ നീക്കം ചെയ്യാൻ സഹായിക്കും.

16. കൂടുതൽ വെള്ളം കുടിക്കുക.

ദിവസേന ഒന്നര മുതൽ രണ്ട് ലിറ്റർ വരെ വെള്ളം കുടിക്കുന്നത് ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്നും സംരക്ഷിക്കും. മാത്രമല്ല, ഇത് അല്ഷ്മേഴ്സ് വരുന്നറ്റ് ഒരു പരിധിവരെ ഒഴിവാക്കുകയും ചെയ്യും.

17. യോഗ പരിശീലിക്കുക.

പുരാതന ഭാരതം ലോകത്തിന് സംഭാവന ചെയ്ത മഹത്തായൊരു വ്യായാമ മുറയാണ് യോഗ. അത് തുടർച്ചയായി പരിശീലിക്കുക വഴി തലച്ചോറിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ആകും.

18. വാക്കുകൾ തിരിച്ചു പറയുക

ഓരോ വാക്കും അതിലെ അക്ഷരങ്ങൾ പുറകിൽ നിന്നും മുൻപോട്ട് എന്ന ക്രമത്തിൽ വായിക്കാൻ പരിശീലിക്കുക. ഇത് തലച്ചോറിന്റെ കഴിവ് വർദ്ധിപ്പിക്കാൻ സഹായിക്കും എന്ന് ഗവേഷകർ പറയുന്നു. ഒരു വാക്ക് ഇത്തരത്തിൽ തല കീഴായി വായിച്ചതിനു ശേഷം കണ്ണടച്ച് അത് കാണാതെ പറയുക. ഇത് നിത്യേന പരിശീലിക്കണം.

19. നാരുകൾ അടങ്ങിയ ഭക്ഷണം

നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളമായി ഉൾക്കൊള്ളിക്കുക.

20. രക്ത സമ്മർദ്ദം നിയന്ത്രിക്കുക.

ഉയർന്ന രക്ത സമ്മർദ്ദം ഡിമെൻഷ്യക്ക് വഴി തെളിയിക്കും എന്നതിനാൽ അത് നിയന്ത്രിക്കുക.ജീവിത ശൈലി മാറ്റി തന്നെ നിങ്ങൾക്ക് അതിനെ നിയന്ത്രിക്കാൻ കഴിയും.

21. ഫോൺ വിളിക്കുക

ഫോൺ വിളികൾ വർദ്ധിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് ഡോ, ടോം മെക്കലൻ പറയുന്നു. ഇത് കൂടുതൽ സാമൂഹ്യ ബന്ധങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.

22. ബദാം, വാൽനട്ട് എന്നിവ ഭക്ഷിക്കുക

ഇടയ്ക്കുള്ള പലഹാര ഭക്ഷണങ്ങൾക്ക് പകരമായി ബദാം, വാൽനട്ട് തുടങ്ങിയവ ഭക്ഷിച്ച് ശീലിക്കുക. ഇത് തലച്ചോറിനെ സംരക്ഷിക്കുകയും അൽഷമേഴ്സിൽ നിന്നും വലിയൊരു പരിധി വരെ സംരക്ഷണം നൽകുകയും ചെയ്യും.

23. കൂർക്കം വലി നിയന്ത്രിക്കുക

ഉറക്കത്തിലുള്ള കൂർക്കം വലി നിങ്ങളുടെ പങ്കാളിയുടെ ഉറക്കത്തെ നശിപ്പിച്ചേക്കാം. അൽപയുറക്കം അൽഷ്മേഴ്സിനുള്ള ഒരു കാരണമാണ്. അതിനാൽ തന്നെ കൂർക്കം വലി നിയന്ത്രിക്കുക.,

24. ഈസ്ട്രോജെൻ റീപ്ലെയ്സ്മെന്റ്

അമേരീക്കയിലെ അരിസോണയിൽ 4 ലക്ഷം വനിതകളിൽ നടത്തിയ പരീക്ഷണത്തിൽ ഈസ്ട്രോജൻ റീപ്ലെയ്സ്മെന്റ് ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി.

25. ബെറി ഉപയോഗം
ബെറി പഴങ്ങൾ ധാരാളമായി കഴിക്കുന്നവരിൽ ഡിമെൻഷ്യക്കുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

26. മലിന വായു ശ്വസിക്കുന്നത് ഒഴിവാക്കുക.

അടുപ്പിലും മറ്റും കല്ക്കരി പോലുള്ളവ ഉപയോഗിച്ചാൽ, അതിലെ മാലിന്യങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കും. അതിനാൽ തന്നെ വീടിനുള്ളിൽ പരമാവധി ശുദ്ധമായ അന്തരീക്ഷം നിലനിർത്തൻ ശ്രദ്ധിക്കുക.

27. വിയർക്കുക

നല്ലവണ്ണം അദ്ധ്വാനിക്കുമ്പോൾ ബ്രെയിൻ ഡിറൈവ്ഡ് ന്യുറോട്രോപിക് ഫാക്ടർ എന്ന പ്രോട്ടീൻ ശരീരത്തിൽ ഉദ്പാദിപ്പിക്കപ്പെടുന്നു ഇത് പുതിയ ബ്രെയിൻ കോശങ്ങളുടെ സൃഷ്ടിക്ക് സഹായിക്കുന്നു.

28. വൈവിധ്യമാർന്ന ജോലികളിൽ ഏർപ്പെടുക

ഗാർഡനിങ് പോലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ മുഴുകുക. ഇത് ഉണർന്നിരിക്കുന്ന സമയം മുഴുവൻ നിങ്ങലെ സജീവമായി നിലനിർത്തു.

29. നല്ലൊരു ഹൃദയം കാത്തു സൂക്ഷിക്കുക

കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയൊന്നും ഇല്ലാത്ത ആരോഗ്യമുള്ള ഒരു ഹൃദയം കാത്തു സൂക്ഷിക്കുക. ഇതും അൽഷമേഴ്സ് വരുന്നത് വലിയൊരു പരിധി വരെ തടയും.

30. കോൺടാക്ട് സ്പോർട്സിൽ കരുതലെടുക്കുക.

ഇതിൽ പറ്റുന്ന പരിക്കുകൾ ഒരുപക്ഷെ ഭാവിയിൽ ഡിമെൻഷ്യക്ക് കാരണമായേക്കാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP