Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗിനിയയിലേക്കും ടാൻസാനിയയിലെക്കും പടർന്ന് പിടിച്ച് മാർബർഗ് രോഗം; എബോള പോലെ രോഗം വന്നാൽ തെരുവിൽ മരിച്ചു വീഴുന്ന മഹാരോഗം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പടരുന്നു; ആശങ്കയായി 90 ശതമാനം മരണ സാദ്ധ്യതയുള്ള രോഗം; വില്ലൻ വവ്വാലുകൾ തന്നെ

ഗിനിയയിലേക്കും ടാൻസാനിയയിലെക്കും പടർന്ന് പിടിച്ച് മാർബർഗ് രോഗം; എബോള പോലെ രോഗം വന്നാൽ തെരുവിൽ മരിച്ചു വീഴുന്ന മഹാരോഗം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പടരുന്നു; ആശങ്കയായി 90 ശതമാനം മരണ സാദ്ധ്യതയുള്ള രോഗം; വില്ലൻ വവ്വാലുകൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോവിഡിന്റെ താണ്ഡവം ഇനിയും പൂർണ്ണമായും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് മനുഷ്യകുലത്തിന് ഭീഷണിയായി മാർഗർഗ് വൈറസ് എത്തുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ അതിവേഗം പടരുകയാണ് ഈ മാരക രോഗം. 25 മുതൽ 90 ശതമാനം വരെ മരണ സാധ്യതയുള്ള രോഗം ഇക്വറ്റോറിയൽ ഗിനിയയിലെ ഗ്രാമീണ മേഖലകളിൽ നിന്നും കൂടുതൽ ജന സാന്ദ്രതയുള്ള മേഖലകളിലേക്ക് പടരുന്നത് കനത്ത ആശങ്കയുളവാക്കുന്നുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ബാറ്റയിൽ ചുരുങ്ങിയത് നാല് പുതിയ കേസുകൾ എങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട് അയൽ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾ വരികയും പോവുകയും ചെയ്യുന്ന ഈ നഗരത്തിൽ രോഗം പ്രത്യക്ഷപ്പെട്ടത് ഇതിന്റെ വ്യാപനം ഇനിയും വർദ്ധിച്ചേക്കും എന്ന ഭയം വളർത്തിയിട്ടുണ്ട്. ഏകദേശം 2 ലക്ഷത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ നഗരം ഒരു തുറമുഖ നഗരവും ചരക്ക് ഗതാഗത കേന്ദ്രവും കൂടിയാണ്.

ഇതോടെ, തൊട്ടടുത്ത അയൽരാജ്യങ്ങളായ കബോണിലും കാമറൂണിലും അതീവ ഗുരുതരമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഫ്വെബ്രുവരി മധ്യത്തിനു ശേഷം ഇതുവരെ ഇക്വറ്റോറിയൽ ഗിനിയയിൽ ഏഴു പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. 29 പേർക്കാണ് ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ടാൻസാനിയയിൽ മാർച്ച് 22 വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് എട്ട് കേസുകളാണ്. ഇതിൽ അഞ്ചു പേർ മരണമടഞ്ഞു.

ടാൻസാനിയയിൽ രാജ്യം മുഴുവൻ മാർബർഗ് വ്യാപിക്കാനുള്ള സാധ്യത വളരെ ഉയർന്നതാണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ, ആഗോളാടിസ്ഥാനത്തിൽ രോഗം വ്യാപിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നും സംഘടന പറയുന്നുണ്ട്. കടുത്ത പനി, ശക്തമായ തലവേദന, പേശീ വേദന, വയറുവേദന, കോച്ചിവലിക്കൽ, ഓക്കാനം, ഛർദ്ദി, അതിസാരം എന്നിവയാണ് മാർബർഗ് വൈറസ് രോഗത്തിന്റെ വിവിധ ലക്ഷണങ്ങൾ.

കണ്ണുകൾ കുഴിഞ്ഞു പോകുന്നതുൾപ്പടെ മുഖം വികൃതമാവുകയും കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. ശരീരത്തിനകത്ത്, മാംസപേശികളിൽ നിന്നും രക്തം വാർന്നൊലിക്കുന്ന ഹെമൊറജിക് ഇനത്തിൽ പെട്ട പനി ആയിരിക്കും ബാധിക്കുക. രോഗം മൂർച്ഛിക്കുന്നതോടെ വിവിധ ദ്വാരങ്ങളിലൂടെ പുറത്തേക്കും രക്തമൊഴുക്ക് ആരംഭിക്കും.

ഇപ്പോൾ പുതിയതായി സ്ഥിരീകരിച്ച വ്യാപനം ഏറെ ആശങ്കയുണർത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കൂടുതൽ വ്യാപനം തടയുന്നതിനായി അതിവേഗ നടപടികൾ കൈക്കൊള്ളേണ്ട സമയമായി എന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. അതേസമയം രോഗവ്യാപനം മധ്യ ആഫ്രിക്കയിൽ മാത്രമായി ഒതുങ്ങുമെന്നാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന പ്രതീക്ഷിക്കുന്നത്.

വൈറസ് ബാധയുള്ളവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ പകരുന്ന വൈറസ് ആണ് മാർബർഗ്. ശരീര സ്രവങ്ങളിലൂടെയാണ് ഇത് പടരുക. പ്രതലങ്ങളിലൂടെയും വസ്ത്രം പോലുള്ള വസ്തുക്കളിലൂടെയും ഇത് പടരാം. 25 മുതൽ 90 ശതമാനം വരെയാണ് ഈ രോഗം ബാധിച്ചാലുള്ള മരണ സാധ്യത. പഴവർഗ്ഗങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന ഒരുതരം വവ്വാലുകളിലാണ് ഈ വൈറസിന്റെ ഉറവിടം.

പ്രധാനമായും വവ്വാലിന്റെ മലവിസർജ്ജനത്തിലൂടെയാണ് ഇത് മനുഷ്യനിലേക്ക് പടർന്നത്. വവ്വാലുകൾ കൂട്ടമായി താമസിക്കുന്ന ഖനികളിലും ഗുഹകളിലും നിന്നാണ് ഇത് മനുഷ്യനിലേക്ക് പടർന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP