Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തിലധികം പേർക്ക് കാഴ്‌ച്ച നഷ്ടപ്പെട്ടു; മറ്റു പലർക്കും കണ്ണിൽ അണുബാധയും അൾസറും; മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു; ബാക്ടീരിയ അടങ്ങിയ ഐ ഡ്രോപ്പ് അമേരിക്കയിൽ ദുരന്തം വിതറുന്നു

പത്തിലധികം പേർക്ക് കാഴ്‌ച്ച നഷ്ടപ്പെട്ടു; മറ്റു പലർക്കും കണ്ണിൽ അണുബാധയും അൾസറും; മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു; ബാക്ടീരിയ അടങ്ങിയ ഐ ഡ്രോപ്പ് അമേരിക്കയിൽ ദുരന്തം വിതറുന്നു

മറുനാടൻ മലയാളി ബ്യൂറോ

രു ഡസനോളം പേർക്ക്, ഒരു കണ്ണിന്റെയെങ്കിലും കാഴ്‌ച്ച പൂർണ്ണമായും നഷ്ടപ്പെട്ടു. മറ്റു പലർക്കും കണ്ണിൽ വേദനാജനകമായ അൾസർ ബാധ. ദുരിതം വിതച്ച ബാക്ടീരിയ ബാധയുള്ള ഐ ഡ്രോപ്പുമായി ബന്ധപ്പെട്ട് മൂന്ന് മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. എശ്രികെയർ എന്ന കമ്പനിയുടെ ആർട്ടിഫിഷ്യൽ ടിയേഴ്സ് എന്ന മരുന്നാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം കാരണമായത്. മരുന്ന് വിപണിയിൽ നിന്നും പിൻവലിച്ചു. സെന്റർഫോർ ഡിസീസ് കൺട്രോൾ ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മരുന്ന് ഉപയോഗിച്ച് കാഴ്‌ച്ച നഷ്ടപ്പെടുകയോ മറ്റ്പാർശ്വഫലങ്ങൾ അനുഭവിക്കുകയോ ചെയ്തവരായി അമേരിക്കയിൽ ഏറ്റവും ചുരുങ്ങിയത് 68 പേരെങ്കിലും ഉണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. അവരിൽ ചിലർക്ക് കണ്ണിലെ കൃഷ്ണമണി നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ വരെ ചെയ്യേണ്ടി വന്നതായും റിപ്പോർട്ടുകൾ പറയുന്നു. അതോടൊപ്പം മൂന്ന് പേർ ഇതുവരെ മരണമടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

സൗത്ത കരോലിനയിലെ രണ്ട് സ്ത്രീകളാണ് ഇപ്പോൾ ഈ മരുന്നിന്റെ ഇരകളായിരിക്കുന്നത്. ഇരുവർക്കും ഭാഗികമായി കാഴ്‌ച്ച നഷ്ടപ്പെട്ടിരിക്കുകയാണ്. കോർണിയയിൽ സ്ഥിരമായ ഒരു പോറൽ സംഭവിക്കുകയും തത്ഫലമായി ഒരു കണ്ണിന്റെ കാഴ്‌ച്ച പൂർണ്ണമായും നഷ്ടപ്പെട്ടു എന്നും ഇവരിൽ ഒരാൾ പറഞ്ഞതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. മറ്റെ കണ്ണിന് കണ്ണടയില്ലാതെ കാണാനും കഴിയില്ല. കോർണിയൽ അൾസർ ബാധിച്ച് മൂന്നാഴ്‌ച്ചയോളം ആശുപത്രിയിൽ ആയ മറ്റെ സ്ത്രീയുടെ ഇടതു കണ്ണിന്റെ കാഴ്‌ച്ച പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു.

കണ്ണുകൾ ചുവക്കുകയും, കണ്ണുകളിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും ആണ് പാർശ്വഫലങ്ങളുടെ ആരംഭം. ഇരുവരും മരുന്ന് നിർമ്മാതാക്കൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം മെയ്‌ മാസത്തിലായിരുന്നു ഇവർ എശ്രികെയറിന്റെ ആർട്ടിഫിഷ്യൽ ടിയേഴ്സ് ഉപയോഗിക്കാൻ തുടങ്ങിയത് എന്നാണ് ഇവരുടെ പരാതിയിൽ പറയുന്നത്. മാസങ്ങൾക്ക് ശേഷം പാർശ്വഫല ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി.

അമേരിക്കയിലെ 16 സംസ്ഥാനങ്ങളിലായി 68 പേരെയാണ് ഈ മരുന്നിന്റെ ദോഷഫലങ്ങൾ ബാധിച്ചത്. മരുന്ന് താത്ക്കാലികമായി വിപണിയിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്. സി ഡി സിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർ നടപടികൾ കൈക്കൊള്ളും എന്നാണ് അധികൃതർ പറയുന്നത്.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP