Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹാംപ്ഷയറിൽ ഒരു കുട്ടി കൂടി മരിച്ചതോടെ സ്ട്രെപ് എ രോഗം ബധിച്ചു മരിച്ച കുട്ടികളുടെ എണ്ണം എട്ടായി; കുട്ടികളുടെ കൂട്ടക്കുരുതി തടയാൻ കരുതലോടെ സർക്കാർ; മക്കളെ സ്‌കൂളിൽ അയക്കാതെ വീട്ടിലിരുത്തി മാതാപിതാക്കൾ; ബ്രിട്ടണിൽ മറ്റൊരു ആരോഗ്യ പ്രതിസന്ധി

ഹാംപ്ഷയറിൽ ഒരു കുട്ടി കൂടി മരിച്ചതോടെ സ്ട്രെപ് എ രോഗം ബധിച്ചു മരിച്ച കുട്ടികളുടെ എണ്ണം എട്ടായി; കുട്ടികളുടെ കൂട്ടക്കുരുതി തടയാൻ കരുതലോടെ സർക്കാർ; മക്കളെ സ്‌കൂളിൽ അയക്കാതെ വീട്ടിലിരുത്തി മാതാപിതാക്കൾ; ബ്രിട്ടണിൽ മറ്റൊരു ആരോഗ്യ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

കൊവിഡിന് ശേഷം സ്ട്രെപ് എ തേരോട്ടം തുടരുമ്പോൾ എട്ടാമത്തെ കുരുന്നിനും ജീവൻ നഷ്ടമായിരിക്കുന്നു. ശൈത്യകാലം ആരംഭിച്ചതോടെ ഈ കൊലയാളി ബാക്ടീരിയ ശക്തമായി വ്യാപനം തുടങ്ങിയതായി റിപ്പോർട്ടുകൾപറയുന്നു. സാധാരണ രീതിയിൽ അത്രയേറെ അപകടകാരിയല്ലാത്ത ഈരോഗാണുവിന്റെ ആക്രമണത്തിൽ ഏറ്റവും അവസാനമായി ഹാംപ്ഷയറിലെ ഒരു കുട്ടിക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്.

ഈ കുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടില്ല എന്നാൽ പ്രാദേശിക മാധ്യമങ്ങൾ പറയുന്നത് വാട്ടർലൂവിലെ മോർലാൻഡ്സ് പ്രൈമറി സ്‌കൂളിലാണ് ഈ കുട്ടി പഠിക്കുന്നത് എന്നാണ്. അതേസമയം, സാഹചര്യം കൂടുത ഗൗരവകരമാക്കിക്കൊണ്ട്, ഈ രോഗത്തിന്റെ ചികിത്സക്ക് ആവശ്യമായ ആന്റിബയോട്ടികൾക്ക് ക്ഷാമം അനുഭവപ്പെടുന്നതായ റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

നിലവിലുള്ള ഈ ക്ഷാമം 2023-ലും തുടരും എന്നാണ് ഫാർമസിസ്റ്റുകൾ പറയുന്നത്. കുട്ടികൾക്കായി മരുന്നു വാങ്ങാൻ എത്തുന്ന മാതാപിതാക്കളെ വെറും കീയോടെ പറഞ്ഞുവിടണ്ട അവസ്ഥ പലയിടത്തും ഉണ്ടായിട്ടുണ്ടെന്നും അവർ പറയുന്നു. സ്ട്രെപ് എ യുടെ ഏറ്റവും ദുർബലമായ ലക്ഷണം കാണിക്കുകയാണെങ്കിൽ പോലും ആന്റിബയോട്ടിക്കുകൾ നൽകാൻ ജി പിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ ക്ഷാമം എന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ഇപ്പോൾ മരണമടഞ്ഞു എന്ന് വ്യക്തമാക്കപ്പെട്ട കുട്ടി നേരത്തെ യു കെ എച്ച് എസ് എ പ്രഖ്യാപിച്ച കുട്ടികളുടെ പട്ടികയിലുൾപ്പെടുന്നതല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വെയിൽസിലും ഒരു മരണം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ലണ്ടനിൽ 12 വയസ്സുള്ള ഒരു കുട്ടിയും സ്ട്രെപ് എ മൂലം മരണമടഞ്ഞതായി നേരത്തേ സ്ഥിരീകരിച്ചിരുന്നു. തെക്ക് കിഴക്കൻ ലണ്ടനിലെ ലൂയിഷാമിലുൾല കോല്ഫ്സ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് മരണമടഞ്ഞത്.

അതേസമയം, സ്ട്രെപ് എ ലക്ഷണങ്ങളുമായി എത്തുന്ന കുട്ടികൾക്ക് ആന്റിബയോട്ടിക് കൊടുക്കുവാനുള്ള മാനദണ്ഡങ്ങൾ ഏറ്റവും കുറവാക്കുവാൻ ജി പിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ 1 ലക്ഷം കുട്ടികളിൽ 2.3 പേർക്ക് ഈ രോഗം ഉണ്ടെന്നുള്ളതാണ് കണക്കുകൾ വ്യക്തമാക്കുന്നത് കോവിഡ് പൂർവ്വ കാലത്ത് ഇത് 1 ലക്ഷം കുട്ടികളിൽ 0.5 പേർക്ക് എന്നതായിരുന്നു.

പ്രാദേശികമായി ലഭിക്കുന്ന കണക്കുകൾ അനുസരിച്ച് യോർക്ക്ഷയറിലും ഹാംബറിലുമാണ് രോഗവ്യാപനം ഏറ്റവും ശക്തമായിട്ടുള്ളത്. കുട്ടികളിൽ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ചെറിയ ലക്ഷണങ്ങൾ പോലും അതീവ് പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടണം എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ധേശിച്ചിട്ടുണ്ട്.

ഇതിന്റെ മുഖ്യ ലക്ഷണങ്ങളായ പനി, തൊണ്ടവേദന എന്നിവ മറ്റു പല രോഗങ്ങൾക്കും ലക്ഷണമായതിനാൽ അവ നിസ്സാരമായി കരുതി അവഗണിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP