Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ട്രെപ് എ വൈറസ് ബാധിച്ചു മരിച്ച ഏഴാമത്തെ കുട്ടി ലണ്ടനിലെ 12കാരൻ; ആശങ്കയോടെ കുട്ടികളുള്ള മാതാപിതാക്കൾ; ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കുഞ്ഞുങ്ങളെ സംരക്ഷിക്കൂ; സ്ഥിതി അപകടകരമാകുന്നു

സ്ട്രെപ് എ വൈറസ് ബാധിച്ചു മരിച്ച ഏഴാമത്തെ കുട്ടി ലണ്ടനിലെ 12കാരൻ; ആശങ്കയോടെ കുട്ടികളുള്ള മാതാപിതാക്കൾ; ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കുഞ്ഞുങ്ങളെ സംരക്ഷിക്കൂ; സ്ഥിതി അപകടകരമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

സ്ട്രെപ് എ വൈറസ് ബാധിച്ച് ഏഴാമത്തെ കുട്ടി കൂടി മരിച്ചതോടെ മാതാപിതാക്കളോടും ജി പിമാരോടും കൂടുതൽ ജാഗ്രതപാലിക്കാനുള്ള നിർദ്ദേശം വന്നിരിക്കുന്നു. ലണ്ടനിലെ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന 12 കാരൻ കൂടി ഈ മാരക വൈറസിന് കീഴടങ്ങിയതോടെ ആരോഗ്യ വിദഗ്ദ്ധർ അടിയന്തര മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. സാഹചര്യം അതീവ ഗുരുതരാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും അവർ പറയുന്നു.

ലക്ഷണം പ്രദർശിപ്പിക്കുന്ന കുട്ടികളെ ആശുപത്രിയിലേക്ക് അയയ്ക്കുന്നതിനും ആന്റിബയോട്ടിക്സ് നൽകുന്നതിനും ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ വയ്ക്കാൻ ജി പിമാർക്ക് യു കെ ഹെൽത്ത്‌സെക്യുരിറ്റി ഏജൻസി നിർദ്ദേശം നൽകിക്കഴിഞ്ഞു. എല്ലാ ഡോക്ടർമാർക്കും, അടിയന്ത്രര ചികിത്സാ വിഭാഗങ്ങളിലേക്കും, എ അൻഡ് ഇ കേന്ദ്രങ്ങളിലേക്കും പീഡിയാട്രിക് വിഭാഗങ്ങളിലേക്കും പകർച്ചവ്യാധി ശുശ്രൂഷ കേന്ദ്രങ്ങളിലേക്കും ഈ നിർദ്ദേശം പോയിട്ടുണ്ട് എന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ 1 ലക്ഷം കുട്ടികളിൽ 2.3 പേർക്ക് സ്ട്രെപ് എ ബാധിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു വയസ്സിനും നാല് വയസ്സിനും ഇടയിലുള്ള കുട്ടികളുടെ കണക്കാണിത്. കോവിഡ് പൂർവ്വകാലഘട്ടത്തിന്റെ നാലിരട്ടിയോളം വരുമിത്. എന്നാൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒട്ടുമിക്ക സ്ട്രെപ് എ കേസുകളിലും ഗുരുതരമായ രോഗബാധയില്ലെന്നും, തീരെ ചെറിയ ലക്ഷണങ്ങൾ ആണെങ്കിൽ പോലും മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും ക്യാബിനറ്റ് മന്ത്രി നദീം സഹാവി മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഈനിർദ്ദേശംയു കെഹെല്ത്ത് സെക്യുരിറ്റി ഏജൻസി നൽകിയിരിക്കുന്നത്.

വളരെ വിരളമായി മാത്രമെ ഈ രോഗം ഗുരുതരമാകുന്നുള്ളു എന്നും, അതുകൊണ്ടു തന്നെ ജാഗരൂകരായി ഇരുന്നാൽ അപകടം ഒഴിവാക്കാൻ ആകുമെന്നുമാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. അതേസമയം ഇത് അതിവേഗം പടർന്ന് പിടിക്കുന്ന ഒരു രോഗം കൂടിയാണ്. പനി, തലവേദന, ത്വക്കിൽ തണിർത്തു പൊങ്ങൽ എന്നിവ കണ്ടാൽ ഉടനടി കുട്ടികളെ ഡോക്ടറെ കാണിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

തെക്ക് കിഴക്കൻ ലണ്ടനിലെ, ലൂയിഷാമിലുള്ള, കോൽഫ്സ് സ്‌കൂളിലെ എട്ടാം വർഷ വിദ്യാർത്ഥിയാണ് ഈ മാരകരോഗത്തിന് ഏറ്റവും അവസാനം ഇരയായിരിക്കുന്നത്. അതേസമയം ഗുരുതരമായ സ്ട്രെപ് എ രോഗം ബാധിച്ച ബോൾട്ടണിൽ നിന്നുള്ള കാമില റോസ് എന്ന നാലു വയസ്സുകാരി ലിവർപൂളിലെ ആൾഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ മരണവുമായി മല്ലടിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

സാധാരണയായി ഗ്രൂപ്പ് എ സ്ട്രെപ് ബാക്ടീരിയകൾ വളരെ ശക്തികുറഞ്ഞ രോഗങ്ങൾക്കേ കാരണമാകാറുള്ളു. ത്വക്കിലെ അണുബാധ, സ്‌കാർലറ്റ് പനി, തൊണ്ടയിൽ അണുബാധ എന്നിവ അവയിൽ ചിലതാണ്. എന്നാൽ, വിരളമായ സന്ദർഭങ്ങളിൽ ഇത് മരണകാരണം വരെ ആയേക്കാവുന്ന ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ എന്ന രോഗത്തിനും കാരണമാകാറുണ്ട്. ബക്കിങ്ഹാംഷയറിലെ ഹൈ വൈകോമ്പിലുള്ള മുഹമ്മദ് ഇബ്രാഹിം അലി എന്ന നാലു വയസ്സുകാരൻ കഴിഞ്ഞ മാസം ഈ രോഗം ബാധിച്ചു മരണമടഞ്ഞിരുന്നു.

സറേയിലെ ആഷ്ഫോർഡ് ചർച്ച് ഓഫ് ഇംഗ്ലണ്ട് സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന ഒരുആറു വയസ്സുകാരിയും ഇതേ രോഗം ബാധിച്ചു മരണത്തിനു കീഴടങ്ങിയിരുന്നു. സ്‌കൂളുകളിൽ ഇത് പടരാൻ തുടങ്ങിയതോടെ കുട്ടികളെ സ്‌കൂളിൽ അയയ്ക്കുന്നത് നിർത്താൻ ആയിരക്കണക്കിന് മാതാപിതാക്കളാണ് ആലോചിക്കുന്നത് എന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP