Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുക്കിൽ വന്ന ചുവന്ന തടിപ്പ് കറുത്ത് തടിച്ച് ഭീകരാവസ്ഥയിലായി; സൂര്യാഘാതമെന്ന് ആദ്യം കരുതിയ പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണം മങ്കിപോക്‌സ്; കുരങ്ങു പനിയിൽ ജാഗ്രത അനിവാര്യം; ലണ്ടനിലെ തുറന്നു പറച്ചിലിന് പിന്നാലെ ജർമനിയിലും 'മൂക്ക്' പ്രശ്‌നമാകുമ്പോൾ

മുക്കിൽ വന്ന ചുവന്ന തടിപ്പ് കറുത്ത് തടിച്ച് ഭീകരാവസ്ഥയിലായി; സൂര്യാഘാതമെന്ന് ആദ്യം കരുതിയ പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണം മങ്കിപോക്‌സ്; കുരങ്ങു പനിയിൽ ജാഗ്രത അനിവാര്യം; ലണ്ടനിലെ തുറന്നു പറച്ചിലിന് പിന്നാലെ ജർമനിയിലും 'മൂക്ക്' പ്രശ്‌നമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കുരങ്ങിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്‌സ് വൈറസ് അതീവ അപകടകാരിയെന്ന് റിപ്പോർട്ട്. ജർമനിയിൽ രോഗം ബാധിച്ച ഒരാൾക്ക് മൂക്കിൽ ഗുരുതര പ്രശ്‌നങ്ങളുണ്ടായി. മൂക്കിൽ ആദ്യം ചുവപ്പ് തടിപ്പ് പ്രത്യക്ഷപ്പെട്ടു. അപ്പോഴത് സൂര്യഘാതമാകുമെന്ന് കരുതി. പിന്നീടാണ് വൈറസ് ബാധയെന്ന് തിരിച്ചറിഞ്ഞത്. ഇതിനിടെ മൂക്ക് കറുത്ത് വല്ലാത്തൊരു അവസ്ഥയിലായി.

മങ്കിപോക്‌സ് വൈറസ് സാധാരണയായി നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗമാണ്. ചില സന്ദർഭങ്ങളിൽ മാത്രമേ ഇത് ഗുരുതരമാകാറുള്ളൂ. രോഗബാധിതരായ മിക്ക രോഗികളും ചുരുങ്ങിയ സമയത്തിനുള്ളിൽ സുഖം പ്രാപിക്കുന്നുവെന്നായിരുന്നു പൊതു ധാരണ. ഇതിനിടെയാണ് യുകെയിൽ ഒരാൾക്ക് മുക്ക് തന്നെ നഷ്ടമാകുന്ന തരത്തിലേക്ക് അസുഖം എത്തുന്നത്. 2018ലാണ് യുകെയിൽ ആദ്യമായി മങ്കിപോക്‌സ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത്തവണ ആദ്യം വിരലിലെണ്ണാവുന്ന കേസുകൾ മാത്രമേ സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നുള്ളൂ. എന്നാൽ മൂക്കിലെ പ്രശ്‌നം വലിയൊരു ആശങ്കയായി മാറുകായണ്.

യുകെയിലും സമാന കേസ് നേരത്തെയുണ്ടായിരുന്നു. മങ്കിപോക്‌സ് അനുഭവം തുറന്നുപറയുകയാണ് നോർത്ത് ലണ്ടനിൽ ലൈംഗികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഹാരൺ ടലനായ് എന്നയാൾ രംഗത്തു വന്നിരുന്നു. ലോകാരോഗ്യസംഘടനയുടെ മങ്കിപോക്‌സ് അവബോധ പരിപാടിയുടെ ഭാഗമായാണ് ഇദ്ദേഹം തന്റെ അനുഭവം തുറന്ന് പങ്കുവച്ചത്. ഇത് പിന്നീട് വാർത്തകളിൽ നിറയുകയായിരുന്നു. ജൂൺ 11ഓടെയാണ് ഹാരണിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആദ്യം പനിയായിരുന്നു കണ്ടത്. പിന്നാലെ ലിംഫ് നോഡുകളിൽ വീക്കം വന്നു. ഇതിൽ ചൊറിച്ചിലും തുടങ്ങി. കടുത്ത പനി മൂലം വിറയലായിരുന്നു പിന്നീട്. 'അഞ്ചാം ദിവസമായപ്പോൾ ഞാൻ അനങ്ങാൻ വയ്യാതെ കിടക്കുകയാണ്. ഉറക്കവുമില്ല. അസഹനീയമായ വേദനയായിരുന്നു. വേദന കൂടിക്കൂടി വരുന്നതിന് അനുസരിച്ച് നിരാശ തോന്നാൻ തുടങ്ങി. ഒറ്റക്കാണല്ലോ എന്ന ചിന്ത വന്നു. മൂക്കിൽ വന്ന ചെറിയൊരു കുരു പിന്നീട് വലുതായി പഴുത്തുതുടങ്ങി. കഠിനമായ വേദനയുമായിരുന്നു. ഇതിനിടെ തൊണ്ടയിലും കുരുക്കൾ വന്നതോടെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊന്നും കഴിയാത്ത അവസ്ഥയായി. ഇത്രയും വേദന പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. മാത്രമല്ല, അസുഖം ഇതായതിനാൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും അടുത്ത് വന്നിരുന്നില്ല. ഇങ്ങനെ മരിക്കുകയാണെങ്കിൽ ഞാൻ ഏകനായി മരിക്കേണ്ടി വരുമല്ലോ എന്ന് വരെ ചിന്തിച്ചു'... ഹാരൺ പറയുന്നു.

പനി, പേശി വേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയാണ് ഈ രോ?ഗത്തിന്റെ പ്രധാനലക്ഷണങ്ങൾ. രോഗബാധിതനുമായി അടുത്തിടപഴകുന്നവർക്ക് വൈറസ് പിടിപെടാം. വൈറസിന്റെ വാഹകരാകാൻ സാധ്യതയുള്ള രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയോ വൈറസ് മലിനമായ വസ്തുക്കളിലൂടെയോ ഇത് പകരാം. മങ്കിപോക്‌സ് വൈറസിന് ചികിത്സയില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഈ രോഗം തടയാൻ വസൂരി വാക്‌സിനേഷൻ 85 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേക തരം ചികിൽസ ഇല്ലാത്ത ആശങ്ക തന്നെയാണ്.

കുരങ്ങ് പനി അഥവാ മങ്കി പോക്‌സ് സ്മാൾ പോക്‌സ് പോലുള്ള അസുഖമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1970 ലാണ് മങ്കിപോക്‌സ് അണുബാധ കേസുകൾ ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത്. രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത് കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളിൽ വേദന, തുടങ്ങിയവയാണ് മങ്കി പോക്സിന്റെ ലക്ഷണങ്ങൾ.

അനന്തരം ദേഹമാകമാനം തിണർപ്പുകൾ ഉണ്ടാവുകയും ചെയ്യും. മുഖത്ത് ആരംഭിക്കുന്ന ഉടൻ തിണർപ്പുകൾ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ കാലുകളിലേക്കും വ്യാപിക്കും. പിന്നീട് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി പരിണമിക്കുകയും ചെയ്യും. രോഗം ആഴ്ചകളോളം നീണ്ട് നിൽകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ചുരുക്കം ചില ആളുകളിൽ മാത്രമാണ് രോഗം രൂക്ഷമാകുന്നതായും മരണത്തിലേക്ക് നയിക്കുന്നതായും കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ആയിരത്തോളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെങ്കിലും യൂറോപ്പിലും വടക്കേ ആഫ്രിക്കയിലും വളരെ വിരളമായി ആണ് രോഗം കണ്ടെത്തിയിരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP