Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓമിക്രോണിന്റെ പുതിയ വകഭേദതമായ സെന്റാറസ് ലോകത്തെ വീണ്ടും വീട്ടിലിരുത്തുമോ ? ഇന്ത്യയിൽ കണ്ടെത്തിയ വകഭേദത്തിന്റെ പേരിൽ യൂറോപ്പിൽ നിയന്ത്രണങ്ങൾ തുടങ്ങി; പുതിയ കോവിഡ് വ്യാപനം ഉറക്കം കെടുത്തുന്നത് ലോകത്തെ മുഴുവൻ

ഓമിക്രോണിന്റെ പുതിയ വകഭേദതമായ സെന്റാറസ് ലോകത്തെ വീണ്ടും വീട്ടിലിരുത്തുമോ ? ഇന്ത്യയിൽ കണ്ടെത്തിയ വകഭേദത്തിന്റെ പേരിൽ യൂറോപ്പിൽ നിയന്ത്രണങ്ങൾ തുടങ്ങി; പുതിയ കോവിഡ് വ്യാപനം ഉറക്കം കെടുത്തുന്നത് ലോകത്തെ മുഴുവൻ

മറുനാടൻ മലയാളി ബ്യൂറോ

തുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും അധികം വ്യാപനശേഷിയുള്ള ഓമിക്രോണിന്റെ ഉപ വകഭേദമായ സെന്റാറസിനെ കുറിച്ചുള്ള ആശങ്ക ലോകമെമ്പാടും പടരുകയാണ്. ബി എ 2.75 എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന സെന്റാർ വകഭേദം ഇപ്പോൾ ഇന്ത്യയിൽ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, മറ്റു വകഭേദങ്ങളേക്കാൾ വ്യാപന ശേഷി വളരെ കൂടുതലുള്ളതിനാൽ ഇത് ലോകം മുഴുവൻ അതിശീഘ്രം വ്യാപിക്കുവാനുള്ള സാധ്യത കൂടുതലാണെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.

പകുതി കുതിരയും പകുതി മനുഷ്യനുമായ, ഗ്രീക്ക് ഐതിഹ്യങ്ങളിലെ ഒരു കഥാപാത്രത്തിന്റെ പേരാണ് ഇതിനു നൽകിയിരിക്കുന്നത് സെന്റാർ എന്ന പേര് നൽകിയത് ശാസ്ത്രലോകമൊന്നുമല്ല, മാധ്യമങ്ങളിലൂടെയും മറ്റും ചാർത്തിക്കിട്ടിയ പേരാണത്. ഏതായാലും പേര് അന്വർത്ഥമാക്കും വിധം, ഗ്രീക്ക് കഥാപാത്രത്തെ പോലെ ഈ വകഭേദവും അതിവേഗം സഞ്ചരിക്കും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. യൂറോപ്പിലാകമാനം മാസ്‌ക് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ശാസ്ത്രലോകം ഉയർത്തിക്കൊണ്ടുവരാൻ തന്നെ കാരണം ഈ വകഭേദത്തിന്റെ ആവിർഭാവമാണ്.

എന്നാൽ, ഈ വകഭേദം അടുത്ത ശരത്ക്കാലം വരെയെങ്കിലും ഈ വകഭേദം യൂറോപ്പിനെ ആക്രമിക്കുകയില്ലെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. അതിനു മുൻപ് തന്നെ കോവിഡ് വ്യാപനം വീണ്ടും ശക്തിപ്രാപിക്കാൻ തുടങ്ങിയത് യൂറോപ്പിന് തലവേദന ആയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷവും വീടുകളിൽ ചടഞ്ഞു കൂടിയിരിക്കേണ്ടി വന്നവർ ഇത്തവണ വേനൽ ഒഴിവുകാല യാത്രകൾക്ക് പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് പുതിയ തരംഗം ഉയർന്നു വരുന്നത്. സ്‌പെയിനിൽ പ്രിയപ്പെട്ട പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും രോഗവ്യാപനം ശക്തി പ്രാപിക്കുന്നു എന്നത് ആശങ്കയുളവാക്കുന്നുണ്ട്.

അതേസമയം സെന്റാറസ് വകഭേദം ബി എ 5 വകഭേദത്തേക്കാൾ വ്യാപനശേഷി കൂടുതൽ ഉള്ളതാണെന്നതിന് ചില തെളിവുകൾ ഒക്കെ ലഭിച്ചിട്ടുണ്ടെങ്കിലും, അതിനേക്കാൾ മാരകമാണെന്നതിന് തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇതുവരെയുള്ള കൊറോണ വൈറസിന്റെ ഉൽപരിവർത്തനത്തിന്റെ ചരിത്രം പരിശോധിച്ചാൽ, വ്യാപന ശേഷി കൂടുതൽ ഉള്ള ഇനങ്ങൾക്കെല്ലാം പ്രഹര ശേഷി കുറവായിരുന്നു. വ്യാപന ശേഷിയും പ്രഹരശേഷിയും വിപരീതാനുപാതത്തിൽ ആണെന്ന് കരുതാം. ഈ ചരിത്രം തന്നെ ആവർത്തിക്കുകയാണെങ്കിൽ, കൂടുതൽ ഗുരുതരമായ രോഗത്തിന് ഇത് വഴിതെളിയിക്കാൻ സാധ്യതയില്ലെന്നാണ് ആരോഗ്യ രംഗത്തെ ചില പ്രമുഖർ പറയുന്നത്.

എന്നിരുന്നാലും ഇതിനെ നിസ്സാരമായി എടുക്കരുതെന്നാണ് പൊതുവേ ആരോഗ്യമേഖലയിലെ പ്രമുഖർ പറയുന്നത്. നിർബന്ധിത മാസ്‌ക് ധാരണം പോലുള്ള നിയന്ത്രണങ്ങൾ ഇപ്പോഴേ ആരംഭിച്ചാൽ ഒരുപക്ഷെ വലിയൊരു ലോക്ക്ഡൗൺ ഒഴിവാക്കാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സ്‌പെയിനിൽ അടച്ചിട്ട മുറികൾക്കുള്ളിൽ ഒത്തുചേരുമ്പോൾ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യം സർക്കാർ ഔദ്യോഗികമായി നിയമമാക്കിയിട്ടില്ല. കാനറി ദ്വീപുകളിൽ ഉടൻ തന്നെ മാസ്‌ക് നിർബന്ധമാക്കിയേക്കും.

സൈപ്രസ്സിൽ വീണ്ടും മാസ്‌ക് ധാരണം നിർബന്ധമാക്കി. 12 വയസ്സിനു മുകളിൽ ഉള്ളവർ വീടിനു വെളീയിൽ ഇറങ്ങിയാൽ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ഫ്രഞ്ച് റിവേറയിൽ, ഫ്രഞ്ച് സർക്കാരിന്റെ തീരുമാനത്തിനു വിരുദ്ധമായി പൊതുഗതാഗത സംവിധാനങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP