Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകപ്രശസ്ത പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിന്റെ വലതു കണ്ണ് അനങ്ങുന്നില്ല; മുഖത്തിന്റെ വലതുഭാഗം കോടി പോയി; സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നിസ്സഹായാവസ്ഥ അറിയിച്ച് ഗായകൻ; പൊടുന്നനെ മുഖം കോടി പോകുന്ന ആ രോഗത്തെ അറിയാമോ ?

ലോകപ്രശസ്ത പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിന്റെ വലതു കണ്ണ് അനങ്ങുന്നില്ല; മുഖത്തിന്റെ വലതുഭാഗം കോടി പോയി; സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നിസ്സഹായാവസ്ഥ അറിയിച്ച് ഗായകൻ; പൊടുന്നനെ മുഖം കോടി പോകുന്ന ആ രോഗത്തെ അറിയാമോ ?

മറുനാടൻ മലയാളി ബ്യൂറോ

രാംസേ ഹണ്ട് സിൻഡ്രോം എന്ന രോഗാവസ്ഥ ഒരിക്കൽ കൂടി ചർച്ചയിലേക്ക് വരികയാണ്. പ്രശസ്ത പോപ്പ് ഗയകൻ ജസ്റ്റിൻ ബീബറിന് ഈ രോഗാവസ്ഥ ബാധിച്ച് വലതു കണ്ണ് ചലിപ്പിക്കാനാകാത്ത അവസ്ഥ വരികയും മുഖം കോടിപ്പോവുകയും ചെയ്തതോടെയാണ് ഈ രോഗം വീണ്ടും ജനശ്രദ്ധയാകർഷിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഗായകൻ ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്.

ഏന്താണ് രാംസേ ഹണ്ട് സിൻഡ്രോം ?

സാധാരണയായി കാണാറുള്ള ചൊറി ചിരങ്ങ് എന്നിവപോലുള്ള ഒരു സങ്കീർണ്ണതയാണ് രാംസേ ഹണ്ട് സിൻഡ്രോം. ചിക്കൻപോക്സിന് കാരണമാകുന്ന വി സെഡ് വി വൈറസ് തന്നെയാണ് ഈ രോഗത്തിനും കാരണമാകുന്നത്. എന്നാൽ, ഇവിടെ ചൊറിയും വീക്കവും വരുന്നത് ബാഹ്യമായിട്ടല്ല എന്നു മാത്രം. ചിക്കൻപോക്സ് വന്ന് സുഖപ്പെട്ടാലും അതിനു കാരണമായ വൈറസ് നമ്മുടെ ശരീരത്തിൽ തന്നെ തുടരും. ദീർഘകാലത്തെ സുഷുപ്താവസ്ഥക്ക് ശേഷം അത് ഒരുപക്ഷെ ഉണർന്ന് സജീവമാകും.

രണ്ടാം വരവിൽ ഈ വൈറസുകൾ പ്രധാനമായും ബാധിക്കുക മുഖത്തെ നാഢീ ഞരമ്പുകളേയായിരിക്കും. അവയിൽ അസ്വാസ്ഥ്യങ്ങളും വീക്കവും ഉണ്ടാക്കിയായിരിക്കും ഈ വൈറസ് രണ്ടാം തവണ മനുഷ്യ ശരീരത്തെ ആക്രമിക്കുക. നിദ്രാവസ്ഥയിൽ ഉള്ളിടത്തോളം കാലം ഈ വൈറസ് നമ്മുടേ ശരീരത്തിന് ദോഷകരമല്ല, എന്നാൽ നിദ്രയിൽ നിന്നും ഉണർന്ന് കഴിയുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാവുക. ശരീരത്തിലെ പ്രതിരോധ ശേഷി കുറഞ്ഞ് വൈറസുകളെ തുരത്താൻ കഴിയാത്ത സഹചര്യം ഉണ്ടാകുമ്പോഴാണ് ഇവ നിദ്രാവസ്ഥയിൽ നിന്നും ഉണരുക.

അതിയായ മാനസിക സമ്മർദ്ദം വൈറസുകളെ ഉറക്കം വിട്ട് എഴുന്നേല്ക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. അടുത്തിടെ പുറത്തിറങ്ങിയ ഒരു കണക്കിൽ പറയുന്നത് 1 ലക്ഷം അമേരിക്കക്കാരിൽ അഞ്ചു പേർക്ക് വീതം ഈ രോഗാവസ്ഥ ഉണ്ടാകുന്നു എന്നാണ്. ഏകദേശം സമാനമായ രീതിയിലുള്ള ഭീഷണി ബ്രിട്ടനിലും നിലനിൽക്കുന്നുണ്ട് എന്നാണ് ബ്രിട്ടനെ നാഷണൽ ഹെൽത്ത് സർവ്വീസസും പറയുന്നത്. സാധാരണയായി കുട്ടികളെ ഇത് ബാധിക്കാറില്ല. 60 വയസ്സ് കഴിഞ്ഞവരിലാണ് ഇത് കാണാറ്.

മുഖ പേശികൾ കോടുക, കണ്ണുകൾ അടയ്ക്കുവാൻ ബുദ്ധിമുട്ടുണ്ടാവുക, രുചി വ്യത്യാസം അനുഭവപ്പെടുക, മുഖത്ത് ഭാവവ്യത്യാസങ്ങൾ വരുത്തുവാൻ ബുദ്ധിമുട്ട് അനുഭവിക്കുക, ഭക്ഷണം കഴിക്കാനും, സംസാരിക്കുവാനും ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയാൽ മൂന്നു ദിവസത്തിനകം ഡോക്ടറെ സന്ദർശിച്ച് ചികിത്സ ആരംഭിക്കണം എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.

ജസ്റ്റിൻ ബീബറുടെ കാര്യത്തിൽ വലതുകണ്ണ് അടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. അതുപോലെ മുഖത്തിന്റെ വലതുഭാഗം തീരെ നിർജ്ജീവമായ അവസ്ഥയിലുമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ഗായകൻ ഇക്കാര്യ അറിയിച്ചത്. വീഡിയോയിൽ ഈ രോഗലക്ഷണങ്ങൾ എല്ലാം തന്നെ പ്രകടമായി കാണാവുന്നതാണ്. തനിക്ക് സംസാരിക്കുവാനും ഭക്ഷണം കഴിക്കുവാനും ബുദ്ധിമുട്ടുണ്ട് എന്നും ഗായകൻ പറയുന്നുണ്ട്. അതുകാരണം 28 കാരനായ ഈ ഗായകൻ അടുത്ത പല ഷോ കളും നീട്ടിവച്ചിരിക്കുകയാണ്.

രോഗലക്ഷണങ്ങൾ പ്രദർശിപ്പിക്കുവാൻ തുടങ്ങി 72 മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കിയാൽ ഇത് പൂർണ്ണമായും മാറ്റാൻ കഴിയും എന്നാണ് മായോ ക്ലിനിക്ക്പറയുന്നത്. എഴുപത് ശതമാനം പേർക്കും ഇത് നിശ്ശേഷം മാറും. മാത്രമല്ല, നാഢിക്കുണ്ടായ പരിക്ക് നിസ്സാരമാണെങ്കിൽ ഏതാനും ആഴ്‌ച്ചകൾ കൊണ്ടു തന്നെ ഭേദമാക്കാനും സാധിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP