Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിട്ടുമാറാത്ത നടുവേദന അലട്ടുന്നവർക്ക് ഒരു ആശ്വാസ വാർത്ത; ചെറിയൊരു ഇഞ്ചക്ഷൻ കൊണ്ട് വേദന പൂർണ്ണമായും വിട്ടുമാറിയേക്കാം; ആധുനിക വൈദ്യശാസ്ത്രത്തിന്റെ മറ്റൊരു നേട്ടത്തെ കുറിച്ചറിയാം

വിട്ടുമാറാത്ത നടുവേദന അലട്ടുന്നവർക്ക് ഒരു ആശ്വാസ വാർത്ത; ചെറിയൊരു ഇഞ്ചക്ഷൻ കൊണ്ട് വേദന പൂർണ്ണമായും വിട്ടുമാറിയേക്കാം; ആധുനിക വൈദ്യശാസ്ത്രത്തിന്റെ മറ്റൊരു നേട്ടത്തെ കുറിച്ചറിയാം

മറുനാടൻ മലയാളി ബ്യൂറോ

ടുവേദനയും പുറം വേദനയും പലരേയും അലട്ടുന്ന രോഗാവസ്ഥകളാണ്. പലപ്പോഴും സാധാരണ രീതിയിലുള്ള ജീവിതം പോലും അസാദ്ധ്യമാക്കുന്ന തരത്തിലേക്ക് ഇവ ഗുരുതരമാകാറുമുണ്ട്. ഇനിയിപ്പോൾ അതെല്ലാം ഭൂതകാല വർത്തമാനങ്ങൾ മാത്രമായി മാറിയേക്കും. ഓക്ലഹോമയിലെ ക്ലിനിക്കൽ റേഡിയോളജി ഇൻസ്റ്റിറ്റിയുട്ടിലെ ഗവേഷകരാണ് ഇപ്പോൾ ഇതിനൊരു പ്രതിവിധി കണ്ടെത്തിയിരിക്കുന്നത്. ഇഞ്ചക്ഷൻ ചെയ്യാവുന്ന രീതിയിലുള്ള ഒരു ജെൽ ആണിത്. ഇതിന് നട്ടെല്ലിലെ ഡിസ്‌കുകളീൽ ഉണ്ടാകുന്ന പൊട്ടലും മറ്റു തേയ്മാനങ്ങളും കേടുപാടുകൾ തീർത്ത് ഇല്ലാതെയാക്കാൻ കഴിയും.

ഡിസ്‌കിന് തേയ്മാനം സംഭവിക്കുന്ന ഡീജെനെറേറ്റീവ് ഡിസ്‌ക് ഡിസീസ് എന്ന രോഗമുള്ള, 20 നും 69 നും ഇടയിൽ പ്രായമുള്ള 20 രോഗികൾക്കായിരുന്നു പരീക്ഷണാർത്ഥം ഈ ജെൽ ഉപയോഗിച്ച് ചികിത്സിച്ചത്. താരതമ്യേന നല്ല ഫലമാണ് ഇത് നൽകിയതെന്ന് ഗവേഷണത്തിൽ പങ്കാളികളായ ഡോക്ടർമാർ പറയുന്നു. എന്നാൽ, അമേരിക്കയിലും കാനഡയിലും നടത്തുന്ന പൈലറ്റ് സ്റ്റഡി കൂടി കഴിഞ്ഞ് ഫലം പുറത്തുവന്നതിനു ശേഷം മാത്രമേ ഇത് വാണിജ്യാടിസ്ഥാനത്തിൽ ഉദ്പാദിപ്പിച്ചു തുടങ്ങാൻ കഴിയൂ എന്നും ഗവേഷകർ പറയുന്നു. ഹൈഡ്രാഫിൽ എന്നാണ് ഇപ്പോൾ ഈ ജെല്ലിന് നൽകിയിരിക്കുന്ന പേര്.

നിലവിൽ നടുവേദനയ്ക്ക് നൽകുന്ന ചികിത്സകൾ വിശ്രമം,. ഫിസിയോ തെറാപ്പിതുടങ്ങിയവയാണ്. ആയുർവേദം പോലുള്ള വൈദ്യ ശാഖകളിൽ ഉഴിച്ചിൽപോലുള്ള ചികിത്സകളും ഉണ്ട്. എന്നാൽ ഇവയൊക്കെ ഫലം നൽകുവാൻ ഏറെ കാലമെടുക്കും എന്നതാണ് വാസ്തവം. അതുകൂടാതെ ചില ശസ്ത്രക്രിയകളും നിലവിലുണ്ട്. എന്നാൽ ഈ പുതിയുജെൽ വിപണിയിലിറങ്ങിയാൽ നടുവേദന മാറാൻ ആവശ്യമായി വരിക വെറുമൊരു ഇഞ്ചക്ഷൻ മാത്രമായിരിക്കും.

ഈയാഴ്‌ച്ച നടന്ന സോസൈറ്റി ഓഫ് ഇന്റെർവെൻഷണൽ റേഡിയോളജിയുടെ വാർഷിക ശാസ്ത്രീയ സമ്മേളനത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ദീർഘകാലമായി നടുവേദന അനുഭവിക്കുന്ന 20 പേരിലാണ് പരീക്ഷണം നടത്തിയത് എന്ന് ഗവേഷകർ പറഞ്ഞു. നിലവിലുള്ള പല ചികിത്സാരീതികളും പരീക്ഷിച്ച് പരാജയപ്പെട്ടവരായിരുന്നു അവരെന്നും ഗവേഷകർ വെളിപ്പെടുത്തി.

പുതിയ ജെൽ രോഗികളുടെ നട്ടെല്ലിലെ ഡിസ്‌കിലേക്ക് നേരിട്ട് കുത്തിവയ്ക്കുന്നതിനു മുൻപായി 65 ഡിഗ്രി സെൽഷ്യസ് താപനില കൈവരിക്കുന്നത് വരെ ചൂടാക്കും. ഇത് ഡിസ്‌കിലേക്ക് നേരിട്ടായിരിക്കും കുത്തിവയ്ക്കുക. മനുഷ്യ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഈ ജെൽ ശരീരോഷ്മാവിലേക്ക് താഴ്ന്ന് വരികയും കട്ടിയാവുകയും ചെയ്യും. ഇത് ഡിസ്‌കിലെ പൊട്ടലും മറ്റു തേയ്മാനങ്ങളുംമറയ്ക്കുകയും ചെയ്യും.

പ്രത്യേക തരം പ്ലാസ്റ്റിക്കിൽ നിന്നുണ്ടാക്കുന്ന ഈ ജെൽ മനുഷ്യ ശരീരത്തിൽ എത്തിയാൽ ഉടൻ തണുക്കുമെന്നും ചുറ്റുമുള്ള കോശങ്ങൾക്കൊന്നും ഒരു അപകടവും വരുത്തില്ലെന്നും ഇത് വികസിപ്പിച്ച ഗവേഷകർ പറയുന്നു. ഇഞ്ചക്ഷൻ നൽകി ആറു മാസത്തിനുള്ളിൽ തന്നെ പല രോഗികൾക്കും വേദനയിൽ നിന്നും വലിയൊരു അളവ് ആശ്വാസം ലഭിച്ചു എന്നും അവർ പറഞ്ഞു. നിലവിൽ മറ്റൊരു കൂട്ടം ശാസ്ത്രജ്ഞന്മാർ ഹൈഡ്രാജെൽ പഠനവിഷയമാക്കിയിരിക്കുകയാണ്. അവരുടെ റിപ്പോർട്ട് കൂടി അനുകൂലമാണെങ്കിൽ ഈ ഇഞ്ചക്ഷൻ അധികം വൈകാതെ വിപണിയിൽ ലഭ്യമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP