Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂർണ്ണ ആരോഗ്യവാനായ ഒരാൾ പൊടുന്നനെ വീണു മരിക്കുന്നു; വിശദീകരിക്കാൻ ആവാത്ത മരണത്തിന് പുതിയ പേരിട്ട് മോഡേൺ മെഡിസിൻ; സഡൺ അഡൾട്ട് ഡെത്ത് സിൻഡ്രോം ബാധിച്ചു മരിച്ചു പോകാതിരിക്കാൻ 40 ആയവർ ഉടൻ ഡോക്ടറെ കാണുക

പൂർണ്ണ ആരോഗ്യവാനായ ഒരാൾ പൊടുന്നനെ വീണു മരിക്കുന്നു; വിശദീകരിക്കാൻ ആവാത്ത മരണത്തിന് പുതിയ പേരിട്ട് മോഡേൺ മെഡിസിൻ; സഡൺ അഡൾട്ട് ഡെത്ത് സിൻഡ്രോം ബാധിച്ചു മരിച്ചു പോകാതിരിക്കാൻ 40 ആയവർ ഉടൻ ഡോക്ടറെ കാണുക

മറുനാടൻ മലയാളി ബ്യൂറോ

ടുത്തിടെ നമ്മൾ കേൾക്കാൻ തുടങ്ങിയ വാർത്തയാണ് പൂർണ്ണ ആരോഗ്യവാന്മാരായ 40 കളിൽ പ്രായമുള്ളവർ പെട്ടെന്ന് വീണു മരിക്കുന്നത്. സഡൺ അഡൾട്ട് ഡെത്ത് സിൻഡ്രം എന്ന് പേരിട്ടിരിക്കുന്ന ഈ രോഗാവസ്ഥ ഏറ്റവും അപകടകരമായ ഒന്നാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം വിലയിരുത്തുന്നത്. അത് ഒഴിവാക്കുവാൻ 40 വയസ്സ് കഴിഞ്ഞാലുടൻ ഹൃദയം പരിശോധിപ്പിക്കണം എന്നും ഈ രംഗത്തെ പ്രമുഖർ പറയുന്നു. സാഡ്സ് എന്ന് ചുരുക്കപ്പേരിട്ട് വിളിക്കുന്ന ഈ രോഗാവസ്ഥ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരുടെ മരണത്തിനു പോലും കാരണമായേക്കാം എന്നും അവർ പറയുന്നു.

യുവാക്കളുടെ അപ്രതീക്ഷിത മരണത്തെ പൊതുവെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക പദമാണ് സഡൺ അഡൾട്ട് ഡെത്ത് സിൻഡ്രം അഥവാ സാഡ്സ്. സാധാരണയായി 40 നോട് അടുത്ത് പ്രായമുള്ളവരിലാണ് ഇത് ഉണ്ടാവുക. മരണത്തിന് പ്രത്യേകിച്ചൊരു കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം കൊണ്ട് കഴിയാതെ വരുമ്പോഴാണ് ഈ പദം ഉപയോഗിച്ച് അതിനെ പരാമർശിക്കുന്നത്.

അമേരിക്കൻ ആസ്ഥാനമായ സാഡ്സ് ഫൗണ്ടേഷൻ പറയുന്നത് പ്രതിവർഷം ആഗോളതലത്തിൽ 4000 ത്തോളം സാഡ്സ് മരണങ്ങൾ സംഭവിക്കുന്നു എന്നാണ്. കുട്ടികളും, കൗമാരക്കരും, യുവാക്കളുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. ഇവരുടെ വിശദാംശങ്ങൾ വിലയിരുത്തുമ്പോൾ മനസ്സിലാകുന്ന വസ്തുത ഇവരിൽ പകുതിയിലേറെ പേരും ഈ രോഗം ഉണ്ടാകാൻ ഇടയുണ്ടെന്ന മുന്നറിയിപ്പുകൾ പ്രദർശിപ്പിച്ചിരുന്നു എന്നാണ്. അതിൽ ഒന്ന് കുടുംബ ചരിത്രമാണ്. കുടുംബത്തിൽ ആർക്കെങ്കിലും ഇതുപോലെ വിശദീകരിക്കാൻ ആകാത്ത സാഡ്സ് മരണം സംഭവിച്ചിട്ടുണ്ടാകാം.

കഴിഞ്ഞ വർഷം ഡുബ്ലിനിൽ കൂട്ടുകാരിക്കൊപ്പം തമസിച്ചിരുന്ന കാതറിൻ കേൻ എന്ന 31 കാരി മരണമടഞ്ഞത് ഉറക്കത്തിനിടയിലായിരുന്നു. അവരുടെ അമ്മ പറഞ്ഞത്, വർക്ക് ഫ്രം ഹോം നടക്കുന്ന സമയമായതിനാൽ കാതറിൻ താഴെ പ്രാതലിനെത്താതിൽ കൂട്ടുകാർ ആശ്ചര്യപ്പെട്ടില്ല എന്നാണ്. പിന്നീട് 11.20 ഇന് ഒരു ടെക്സ്റ്റ് മെസേജ് അയച്ചപ്പോൾ കാതറിനിൽ നിന്നും പ്രതികരണമുണ്ടായില്ല. തുറന്ന് അവരുടെ മുറി പരിശോധിച്ചപ്പോഴാണ് അവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.ദിവസവും ജിമ്മിൽ പോവുകയും 10,000 ചുവടുകൾ നടക്കുകയും ചെയ്തിരുന്ന യുവതിയായിരുന്നു അവർ എന്നാണ് അവരുടെ അമ്മ പറയുന്നത്.

മെൽബോണിലെ ബേക്കർ ഹാർട്ട് ആൻഡ് ഡയബെറ്റിസ് ഇൻസ്റ്റിറ്റിയുട്ട് രാജ്യത്തെ ആദ്യ സാഡ്സ് രെജിസ്ട്രി തുറന്നിരിക്കുകയാണ്. ഏകദേശം 750 പേരൊളമാണ്ഇത്തരത്തിൽ മരണമടയുന്നതെന്ന് ഇതിന്റെ വക്താവ് പറയുന്നു. ഇവർ എല്ലാവരും തന്നെ 50 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. അതിൽ ഓരോ വർഷവും ഏകദേശം 100 പേർക്ക് യാതോരു വിധ രോഗലക്ഷണങ്ങളും കണ്ടിരുന്നില്ല എന്നും അവർ പറയുന്നു.

സാഡ്സ് രോഗാവസ്ഥ മൂലമുള്ള മരണങ്ങളിൽ 95 ശതമാനവും നടക്കുക ആശുപത്രിക്ക് പുറത്തായിരിക്കും. അതിനാൽ തന്നെ തക്ക സമയത്ത് ചികിത്സ നൽകൻ ആകില്ല. ആശുപത്രിക്കുള്ളിൽ ആണെങ്കിൽ തന്നെ സാഡ്സ് മരണം പെട്ടെന്ന് തികച്ചും അപ്രതീക്ഷിതമായി എത്തുന്നതിനാൽ കാര്യമായൊന്നും ചെയ്യാനുമാവില്ലെന്ന് ഈ രംഗത്തെ പ്രമുഖർ പറയുന്നു. നിങ്ങളുടെ കുടുംബത്തിൽ അടുത്ത ബന്ധത്തിലുള്ള ആർക്കെങ്കിലും സാഡ്സ് മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഹൃദ്രോഗ വിദഗ്ധനെ കണ്ട് പരിശോധനക്ക് വിധേയരാകണം എന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP