Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യു കെയിൽ പുതിയതായി 71 മങ്കിപോക്സ് രോഗികൾ; ഒറ്റദിവസം കൊണ്ട് ഏതാണ്ട് ഇരട്ടിയായതോടെ എങ്ങും ജഗ്രത; ശരീരത്തിൽ എന്തെങ്കിലും കുമിള കണ്ടാൽ ലൈംഗിക ബന്ധം അരുതെന്ന് മുന്നറിയിപ്പ്; കോവിഡിനെ തോൽപ്പിച്ച ബ്രിട്ടൻ കുരങ്ങുപനി ഭീതിയിൽ; ലോകമെങ്ങും ആശങ്ക

യു കെയിൽ പുതിയതായി 71 മങ്കിപോക്സ് രോഗികൾ; ഒറ്റദിവസം കൊണ്ട് ഏതാണ്ട് ഇരട്ടിയായതോടെ എങ്ങും ജഗ്രത; ശരീരത്തിൽ എന്തെങ്കിലും കുമിള കണ്ടാൽ ലൈംഗിക ബന്ധം അരുതെന്ന് മുന്നറിയിപ്പ്; കോവിഡിനെ തോൽപ്പിച്ച ബ്രിട്ടൻ കുരങ്ങുപനി ഭീതിയിൽ; ലോകമെങ്ങും ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

കോവിഡിന്റെ കാലത്തെ നിയന്ത്രണങ്ങളിൽ നിന്നും മുക്തിനേടിയ മനുഷ്യ ജീവിതത്തെ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കാൻ കുരങ്ങുപനിയെത്തുന്നു. ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് 71 പേർക്ക് കൂടി പുതിയതായി ബ്രിട്ടനിൽ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ശരീർത്തിൽ കുമിളകളോ ചുവന്നു തടിച്ച് തിണർപ്പുകളോ കണ്ടാൽ ലൈംഗിക ബന്ധത്തിൽ നിന്നും വിട്ടു നിൽക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യരംഗത്തെ പ്രമുഖർ രംഗത്തെത്തിയിരിക്കുകയാണ്. പുതിയതായി കുരങ്ങുപനി സ്ഥിരീകരിക്കപ്പെട്ട രോഗികൾ എല്ലാം തന്നെ ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ്. ലോകത്തെ ആകെ ഈ രോഗം ഭീതിയിലാക്കുന്നുണ്ട്.

ആഫ്രിക്കയ്ക്ക് പുറത്ത് ഇതുവരെ 24 രാജ്യങ്ങളിൽ മാത്രമാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യം അഫ്രിക്കയിൽ പടർന്ന ഈ പകർച്ചവ്യാധി പിടിപെട്ട പത്ത് ശതമാനം പേർ മരണമടയുമായിരുന്നു. എന്നാൽ , ഇപ്പോൾ ലോകത്ത് പടർന്നിരിക്കുന്നത് താരതമ്യേന ദുർബലമായ വകഭേദമാണ്. അതിനാൽ മരണനിരക്ക് വെറും 1 ശതമാനം മാത്രമാണെന്നും ശാസ്ത്രലോകം പറയുന്നു. എങ്കിലും കരുതലുകൾ എടുക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം.

ഇന്നലെ ബ്രിട്ടനിലെ മൊത്തം രോഗികളുടെ എണ്ണം 179 ആയി ഉയർന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 69 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. സ്‌കോട്ട്ലാൻഡിലെ നാലും, നോർത്തേൺ അയർലൻഡിലെ രണ്ടും വെയിൽസിലെ ഒന്നും രോഗികൾ ഒഴിച്ചാൽ ബക്കിയുള്ളവരെല്ലാവരും തന്നെ ഇംഗ്ലണ്ടിലുള്ളവരാണ്. എന്നിരുന്നാലും കോവിഡ് പോലെ, പൊതുജനങ്ങൾക്ക് ഒരു ഭീതിയായി ഈ രോഗം പടർന്നു പിടിക്കുകയില്ല എന്നു തന്നെയാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. പക്ഷെ, ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും അവർ നിഷ്‌കർഷിക്കുന്നു.

രോഗം ബാധിച്ചവരുടെ പേരോ, പ്രായമോ ഒന്നും തന്നെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അവരിൽ ഭൂരിഭാഗവും സ്വവർഗ്ഗ രതിയിൽ തത്പരരായ പുരുഷന്മാരാണ് എന്ന് അറിയുന്നു. അതുകൊണ്ടു തന്നെ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർ, രോഗ ലക്ഷണങ്ങൾ കണ്ടാൽ കൂടുതൽ ജാഗരൂകരാകേണ്ടതുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ ലൈംഗിക ബന്ധത്തിൽ നിന്നും വിട്ടു നിൽക്കണമെന്നും രോഗ ബാധ ഉണ്ടായി അത് ഭേദപ്പെട്ടാൽ 2 മാസക്കാലം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ നിർബന്ധമായും ഗർഭനിരോധന ഉറകൾ ധരിക്കണമെന്നും യു കെ ഹെൽത്ത് സേഫ്റ്റി കൗൺസിൽ അറിയിക്കുന്നു.

അതിനിടയിൽ കുരങ്ങുപനിക്ക് ഇടയാക്കുന്ന വൈറസിനെ ഇടത്തരം അപകടക സാധ്യതയുള്ള വൈറസുകളുടെ പട്ടികയിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തി. നേരത്തേ, കുറഞ്ഞ അപകടസാധ്യതയുള്ള വൈറസുകളുടേ പട്ടികയിൽ ആയിരുന്നു ഇതിന്റെ സ്ഥാനം . ആഫ്രിക്കയിൽ നിന്നും പുറത്തെത്തിയ വൈറസ് കാട്ടുതീ പോലെ ആളിപ്പടരുന്നതിനിടയിലാണ് ഈ പുതിയ തീരുമനം. വ്യാപനം ഇതേ രീതിയിൽ തുടർന്നാൽ, വൃദ്ധരിലേക്കും കുട്ടികളിലേക്കും ഇത് പടാരാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഈ വിഭാഗക്കാരിൽ എത്തിയാൽ മരണസംഖ്യയും ഉയർന്നേക്കും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP