Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർക്ക് ഫ്രം ഹോം അടക്കമുള്ള നിയന്ത്രണങ്ങൾ മാറി; മാസ്‌കും കോവിഡ് പാസ്സും വ്യാഴാഴ്‌ച്ച മുതൽ നിർത്തും; സെൽഫ് ഐസൊലേഷൻ അടക്കം എല്ലാ നിയന്ത്രണങ്ങളും മർച്ച് 24 മുതൽ നീക്കം; സൗജന്യ ലാറ്ററൽ ഫ്ളോ ടെസ്റ്റ് ജൂലായ് ആകുമ്പോഴേക്കും അവസാനിപ്പിക്കും; ബ്രിട്ടൻ സ്വാതന്ത്ര്യത്തിലേക്ക്

വർക്ക് ഫ്രം ഹോം അടക്കമുള്ള നിയന്ത്രണങ്ങൾ മാറി; മാസ്‌കും കോവിഡ് പാസ്സും വ്യാഴാഴ്‌ച്ച മുതൽ നിർത്തും; സെൽഫ് ഐസൊലേഷൻ അടക്കം എല്ലാ നിയന്ത്രണങ്ങളും മർച്ച് 24 മുതൽ നീക്കം; സൗജന്യ ലാറ്ററൽ ഫ്ളോ ടെസ്റ്റ് ജൂലായ് ആകുമ്പോഴേക്കും അവസാനിപ്പിക്കും; ബ്രിട്ടൻ സ്വാതന്ത്ര്യത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

മിക്രോൺ തരംഗം കെട്ടടങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ വരുന്ന വസന്തകാലത്തോടെ കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കംചെയ്യുമെന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. വർക്ക് ഫ്രം ഹോം നിബന്ധന ഇന്നു മുതൽ തന്നെ ഇല്ലാതെയാകുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി, കോവിഡ് പാസ്സ്പോർട്ടും, നിർബന്ധിത മാസ്‌ക് ധാരണവും ഉൾപ്പടെയുള്ള മറ്റ് പ്ലാൻ ബി നിയന്ത്രണങ്ങൾ വരുന്ന വ്യാഴാഴ്‌ച്ചയോടെ ഇല്ലാതെയാകുമെന്നും പറഞ്ഞു. പാർട്ടി ഗെയ്റ്റ് വിവാദത്തിൽ പാർട്ടിക്കുള്ളിൽ നഷ്ടപ്പെട്ട പിന്തുണ തിരികെ നേടാനുള്ള ബോറിസിന്റെ ശ്രമമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഈ ചുവടുമാറ്റത്തെ വിലയിരുത്തുന്നത്.

കോവിഡ് പോസിറ്റീവ് ആയവർക്കുള്ള നിർബന്ധിത ഐസൊലേഷൻ, അതുപോലെ കോവിഡ് ബാധിച്ചവർ പേരും വിലാസവും എൻ എച്ച് എസ് ടെസ്റ്റ് ആൻഡ് ട്രേസിന് നൽകണം തുടങ്ങിയ നിബന്ധനകൾ മാർച്ച് 24 ആകുമ്പോഴേക്കും പിൻവലിക്കുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. തുടർച്ചയായ 14-ാം ദിവസവുംകോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനംഉണ്ടായിരിക്കുന്നത്. ഇന്നലെ 1,08,069 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 16.6 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

വ്യാപന നിരക്കിന് വിരുദ്ധമായി കഴിഞ്ഞ ദിവസങ്ങളിലൊക്കെയും വർദ്ധിച്ചു വരികയായിരുന്ന മരണ നിരക്കും കുറയുവാൻ തുടങ്ങിയിട്ടുണ്ട്. ഇന്നലെ 359 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൽ9.8 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലാണെങ്കിൽ 14.5 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ബോറിസ് ജോൺസൺ നിയന്ത്രണങ്ങൾ പിൻവലിക്കുവാനുള്ള തീരുമാനം ജനപ്രതിനിധി സഭയിൽ പ്രഖ്യാപിച്ചത്. പിന്നീട് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പത്രസമ്മേളനത്തിലൂടെ ഇത് പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു. ഓമിക്രോൺ അതിന്റെ മടക്കയാത്ര ആരംഭിച്ചു എന്ന് പറഞ്ഞ ജാവിദ് പക്ഷെ, ഇത് ഒരിക്കലും കോവിഡ് എന്ന രോഗത്തിന്റെയോ കൊറോണ എന്ന വൈറസിന്റെയോ അവസാനമല്ലെന്നും കൂട്ടിച്ചേർത്തു. മറ്റു പല രോഗങ്ങളേയും പോലെ ഇനിയുള്ള കാലം കോവിഡുമൊത്തും ജീവിച്ച് ശീലിക്കണം. അടിസ്ഥാനപരമായ കരുതലോടെയുള്ള ജീവിതമായിരിക്കും ഇനിയങ്ങോട്ട് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് വ്യാപനം തടയുകയല്ല മറിച്ച് വൈറസിനൊപ്പം ജീവിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന പുതിയ നയത്തിന്റെ ഭാഗമായി ജൂലായ് മാസം മുതൽ സൗജന്യ ലാറ്ററൽ ഫ്ളോ പരിശോധനകൾ നിർത്തലാക്കുമെന്ന് ചില സൂചനകൾ ലഭിക്കുന്നു. ഓമിക്രോൺ വ്യാപനം തടയുന്നതിന്റെ ഭാഗമായി, ജനങ്ങളോടെ സ്ഥിരമായി സ്വാബ് ടെസ്റ്റുകൾ നടത്താൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യാപകമായ സൗജന്യ പരിശോധന നിർത്തലാക്കുന്നതോടെ അത്യാവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമായിരിക്കും സൗജന്യ പരിശോധന ലഭ്യമാവുക.

അതിനുപകരമായി, ജൂൺ അവസാനത്തോടെ ജനങ്ങൾക്ക് ഇത് വാങ്ങുവാനുള്ള ഓൺലൈൻ സംവിധാനം ഒരുക്കും. ഏഴ് എണ്ണത്തിന്റെ ഒരു പാക്കിന് 30 പൗണ്ടായിരിക്കും വില. ഇതുവരെ ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് ഫാർമസികളിൽ നിന്നും മറ്റും സൗജന്യ കോവിഡ് പരിശോധന ലഭിക്കുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP