Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202228Friday

ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനമായി; പൊടുന്നനെ ടെസ്റ്റ് ചെയ്യുന്നവരെല്ലാം ഓമിക്രോൺ ബാധിതർ; അമേരിക്കയിലും ഓമിക്രോൺ എത്തി; വാക്‌സിനിൽ പഠനം തുടരും; കരുതലിലേക്ക് വീണ്ടും ലോകം

ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനമായി; പൊടുന്നനെ ടെസ്റ്റ് ചെയ്യുന്നവരെല്ലാം ഓമിക്രോൺ ബാധിതർ; അമേരിക്കയിലും ഓമിക്രോൺ എത്തി; വാക്‌സിനിൽ പഠനം തുടരും; കരുതലിലേക്ക് വീണ്ടും ലോകം

മറുനാടൻ മലയാളി ബ്യൂറോ

ക്ഷിണാഫ്രിക്കയിൽ രോഗവ്യാപന തോത് ഒരു ദിവസം കൊണ്ട് വർദ്ധിച്ചത് ഇരട്ടിയായി. എന്നിരുന്നാലും ചികിത്സതേടി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവില്ല. നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഫോർ കമ്മ്യുണിക്കബിൾ ഡിസീസിന്റെ കണക്കുകൾ പറയുന്നത് ഇന്നലെ 8,561 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നാണ്. അതായത്, പുതിയ രോഗികളുടെ എണ്ണം ഒരു ദിവസം കൊണ്ട് വർദ്ധിച്ചത് 95.8 ശതമാനം. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വർദ്ധനവ് 571.5 ശതമാനമാണ്.

ഓമിക്രോൺ വകഭേദമാണ് ഇപ്പോൾ അതിവേഗത്തിൽ വ്യാപിക്കുന്നത്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 16.5 ശതമാനമായിരിക്കുന്നു. ഇന്നലെ ഇത് 10.2 ശതമാനം മാത്രമായിരുന്നു. ബുധനാഴ്‌ച്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.6 ശതമാനം മാത്രമായിരുന്നു. ഈ കണക്കുകൾ തന്നെ ഓമിക്രോണിന്റെ വ്യാപന വേഗതയെ സൂചിപ്പിക്കുന്നു. കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണെങ്കിലും, ജനസംഖ്യാനുപാതികമായി നോക്കിയാൽ രോഗികളുടെ എണ്ണം ഇപ്പോഴും ദക്ഷിണാഫ്രിക്കയിൽ കുറവു തന്നെയാണ്.

അതിനിടയിൽ അമേരിക്കയിലും ഓമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കാലിഫോർണിയയിൽ ഒരു രോഗിയിൽ ഈ പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഡോ. ആന്റണി ഫൗസിയാണ് പ്രഖ്യാപിച്ചത്. നവംബർ 22 ന് ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഈ വ്യക്തിക്ക് നവംബർ 29 നായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. വാക്സിന്റെ രണ്ടു ഡോസുകളും ഈ വ്യക്തി എടുത്തിട്ടുണ്ടെങ്കിലും ബൂസ്റ്റർ ഡോസ് എടുത്തിട്ടില്ല എന്നും ഫൗസി അറിയിച്ചു.

സെൽഫ് ഐസൊലേഷനിൽ പോയ ആ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരൊക്കെ ഇതുവരെ നെഗറ്റീവ് ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വളരെ നേരിയ തോതിലുള്ള ലക്ഷണങ്ങൾമാത്രമാണ് രോഗി പ്രദർശിപ്പിക്കുന്നതെന്നും ഇപ്പോൾ ആ വ്യക്തിയുടെ നില മെച്ചപ്പെട്ടുവരികയാണെന്നും ഫൗസി പറഞ്ഞു. 18 വയസ്സിനും 49 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള വ്യക്തിയാണ് ഈ രോഗി എന്ന് മറ്റൊരു പത്രസമ്മേളനത്തിൽ ഗവർണർ ഗവിൻ ന്യുസം വ്യക്തമാക്കി.

അതേസമയം ബ്രിട്ടനിൽ ഓമിക്രോണിന്റെ പേരിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനോട് കടുത്ത പ്രതിഷേധം ഉയരുകയാണ്. പല സ്ഥാപനങ്ങളും ജീവനക്കാരോട് ഏതാണ്ട് ഡിസംബർ മുഴുവനും ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് ഉത്തരവിട്ടു കഴിഞ്ഞു. അതുപോലെ ക്രിസ്ത്മസ്സ് പാർട്ടികൾ പലതും റദ്ദാക്കുകയ്യും ചെയ്തിട്ടുണ്ട്. അതിന്റെ കൂടെ വിദേശ രാജ്യങ്ങൾ സന്ദർശിച്ച് ബ്രിട്ടനിൽ തിരികെയെത്തുന്നവർ നിർബന്ധമായും അഞ്ചു ദിവസത്തെ ക്വാറന്റൈന് വിധേയരാകണം എന്ന ശാസ്ത്രോപദേശക സമിതിയുടെ നിർദ്ദേശവും ജനരോഷം ഉയർത്തിയിട്ടുണ്ട്.

മാസ്‌ക് നിർബന്ധമാക്കുകയും ക്വാറന്റൈൻ നിർബന്ധമാക്കുകയും ചെയ്ത പുതിയ നിയമങ്ങൾക്കൊപ്പം പുതിയ വകഭേദത്തിന്റെ ഭീഷണിയെ കുറിച്ച് സർക്കാർ വ്യക്തത വരുത്താത്തതും ഒരു അർദ്ധ ലൊക്ക്ഡൗണിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു എന്നാണ് വിമർശകർ പറയുന്നത്. രോഗവ്യാപനവും, മരണവു ഇന്നലെ ബ്രിട്ടനിൽ കുറയുകയാണ് ചെയ്തത്. അതുപോലെ ലോകാരോഗ്യ സംഘടനയുടെ ഒരു വക്താവ് ഇന്നലെ പറഞ്ഞത് ഓമിക്രോൺ ബാധിച്ചാൽ നേരിയതോതിലുള്ള ലക്ഷണങ്ങൾ മാത്രമേ പ്രദർശിപ്പിക്കുകയുള്ളു എന്നായിരുന്നു. അതുപോലെ വാക്സിനെ പ്രതിരോധിക്കാൻ ഈ വകഭേദത്തിനു കഴിയും എന്നതിന്റെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ അനാവശ്യമായ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളുമായി ഭീതിപടർത്തുകയാണ് സർക്കാർ എന്ന് വിമർശകർ പറയുന്നു. ക്രിസ്ത്മസ് പാർട്ടിയിൽ പങ്കെടുക്കുമ്പോൾ വിവേകപൂർവ്വം പെരുമാറണമെന്ന സാജിദ് ജാവേദിന്റെ പ്രസ്താവനയും വിവാദമായിട്ടുണ്ട്. ക്രിസ്ത്മസ്സ് കാലത്ത് ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് ഒരു ഉറപ്പും നൽകാൻ കഴിയില്ലെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP