Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു കോവിഡ് രോഗി പോലും ഇല്ലാതിരുന്നിട്ടും രാജ്യാതിർത്തി തുറക്കാൻ മടിച്ച് ന്യുസിലാൻഡ്; ഒരു വർഷം കൂടിയെങ്കിലും വിദേശ യാത്ര മുടങ്ങും; സ്വന്തം ജനതയെ പൊതിഞ്ഞു സൂക്ഷിച്ച് ഒരു ഭരണകൂടം

ഒരു കോവിഡ് രോഗി പോലും ഇല്ലാതിരുന്നിട്ടും രാജ്യാതിർത്തി തുറക്കാൻ മടിച്ച് ന്യുസിലാൻഡ്; ഒരു വർഷം കൂടിയെങ്കിലും വിദേശ യാത്ര മുടങ്ങും; സ്വന്തം ജനതയെ പൊതിഞ്ഞു സൂക്ഷിച്ച് ഒരു ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് രോഗിയായി ഒരാൾ പോലുമില്ലെങ്കിലും കരുതൽ ഒട്ടും കുറയ്ക്കുന്നില്ല ന്യുസിലാൻഡ് സർക്കാർ. ലോകത്താകെ പടരുന്ന ഡെൽറ്റ വകഭേദത്തെ രാജ്യത്തുനിന്നും അകറ്റി നിർത്തുന്നതിനായി ഇനിയും ഒരു വർഷം കൂടി രാജ്യാതിർത്തികൾ അടച്ചിടുവാനാണ് സർക്കാർ തീരുമാനമെന്ന് പ്രധാനമന്ത്രി ജസിന്ത ആൻഡേൺ പറഞ്ഞു. 2022 വരെ അതിർത്തിയിലെ നിയന്ത്രണങ്ങൾ തുടരും. ഡൽറ്റ വകഭേദം രാജ്യത്തെത്തിയാൽ പിന്നെ സമ്പൂർണ്ണ ലോക്ക്ഡൗൺ അല്ലാതെ മറ്റു വഴികൾ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.

ന്യുസിലാൻഡിൽ ഇപ്പോൾ കോവിഡ് വ്യാപനമില്ല. മാത്രമല്ല, രാജ്യത്തിനകത്തെ ജീവിതം സാധാരണ നിലയിലെത്തിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ കരുതലുകളെടുത്ത് രജ്യത്ത് മറ്റൊരു വ്യാപനം ഉണ്ടാകാതെ നോക്കുകയാണ് സർക്കാർ. ഏത് ഇളവുകൾ ഭാവിയിൽ നൽകുമ്പോഴും അത് വിശദമായ പഠനത്തിനും കൂടിയാലോചനകൾക്കും ശേഷം മാത്രമായിരിക്കും എന്നും അവർ പറഞ്ഞു.

ധൃതിപിടിച്ച് തീരുമാനങ്ങൾ എടുത്ത പല രാജ്യങ്ങളും ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികളിൽ നിന്നും പാഠമുൾക്കോണ്ടുകൊണ്ടാണ് ന്യുസിലാൻഡ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ഡെൽറ്റ വകഭേദം രാജ്യത്ത് പ്രവേശിക്കുകയാണെങ്കിൽ, ആദ്യമായി അതിനെ കണ്ടെത്തുന്ന നിമിഷം മുതൽ തന്നെ രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ ആയിരിക്കും എന്ന മുന്നറിയിപ്പും സർക്കാർ നൽകിക്കഴിഞ്ഞു. ഈ രംഗത്തെ വിദഗ്ദരുടെ വാക്കുകൾക്ക് അനുസൃതമായിട്ടായിരിക്കും സർക്കാർ ഓരോ നടപടിയും എടുക്കുക എന്നും ജസിന്ത ആൻഡേൺ പറഞ്ഞു.

ഈ വർഷം അവസാനത്തോടെ ന്യുസിലൻഡിലെ വാക്സിൻ പദ്ധതി പൂർത്തീകരിക്കുവാനാണ് ശ്രമിക്കുന്നത്. അതുവരെ രാജ്യത്തിന്റെ അതിർത്തികൾ ലോകത്തിനു മുന്നിൽ തുറക്കില്ല. എന്നാൽ, മറ്റു പല വികസിത രാജ്യങ്ങളേയും അപേക്ഷിച്ച് വളരെ മന്ദഗതിയിലാണ് ന്യുസിലാൻഡിലെ വാക്സിൻ പദ്ധതിപുരോഗമിക്കുന്നത്. ഇതുവരെ 20 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് വാക്സിന്റെ രണ്ടു ഡോസുകളും നൽകാൻ ആയിട്ടുള്ളത്. ലോകത്ത് ഡെൽറ്റ വകഭേദത്തിന്റെ ഭീഷണി ഏറിയതോടെ, കൂടുതൽ ആളുകൾക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകുന്നതിനുള്ള സൗകര്യമൊരുക്കുവാൻ രണ്ടാം ഡോസ് നൽകുന്നത് താത്ക്കാലികമായി കൂടുതൽ സാവധാനത്തിലാക്കിയിട്ടുമുണ്ട്.

ഒരു ഡെൽറ്റ വ്യാപനം ഉണ്ടായാൽ സർക്കാർ അതിവേഗം അതീവ തീവ്രതയോടെയായിരിക്കും അതിനോട് പ്രതികരിക്കുക എന്ന് കോവിഡ് 19 റെസ്പോൺസ് മന്ത്രി ക്രിസ് ഹിപ്കിൻസും പറഞ്ഞു. നിലവിൽ കോവിഡിനെ കീഴടക്കിയ ന്യുസിലാൻഡ് ചെറിയ വ്യാപനം ശ്രദ്ധയിൽ പെട്ടാൽ ഉടൻ സമ്പർക്കത്തിലുള്ളവർക്ക് കർശന ക്വാറന്റൈൻ ആണ് നിർദ്ദേശിക്കുന്നത്. കോണ്ടാക്ട് ട്രേസിംഗിലൂടെ രോഗവ്യാപനം തടയുക എന്ന നയമാണ് ന്യുസിലാൻഡ് പിന്തുടരുന്നത്.

അതേസമയം ആരോഗ്യം, ഹോസ്പിറ്റാലിറ്റി, കൃഷി തുടങ്ങിയ നിരവധി മേഖലകളിൽ നിന്നും അതിർത്തിയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. രാജ്യത്തിന്റെ വരുമാനത്തിൽ ഒരു പ്രധാന പങ്ക് നൽകുന്ന ടൂറിസം മേഖലയും വിദേശ യാത്രകളിന്മേലുള്ള നിയന്ത്രണങ്ങൾക്ക് അയവുവരുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. 50 ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന ഈ തെക്കൻ പസഫിക് രാജ്യത്ത് ഇതുവരെ 26 പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP