Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് വരാതിരിക്കാൻ ഒന്നരവർഷം ഇരുവരും വീടിനു വെളിയിൽ ഇറങ്ങിയില്ല; രണ്ടു വാക്സിനും എടുത്തിട്ടും പക്ഷെ മരണം മാടിവിളിച്ചു; 50 കൊല്ലം ഒരുമിച്ചു ജീവിച്ച ദമ്പതികളുടെ മരണം ഉയർത്തുന്നത്

കോവിഡ് വരാതിരിക്കാൻ ഒന്നരവർഷം ഇരുവരും വീടിനു വെളിയിൽ ഇറങ്ങിയില്ല; രണ്ടു വാക്സിനും എടുത്തിട്ടും പക്ഷെ മരണം മാടിവിളിച്ചു; 50 കൊല്ലം ഒരുമിച്ചു ജീവിച്ച ദമ്പതികളുടെ മരണം ഉയർത്തുന്നത്

മറുനാടൻ ഡെസ്‌ക്‌

രോഗ്യസ്ഥിതി മോശമായതിനാൽ കോവിഡിൽ നിന്നും രക്ഷനേടാൻ വീടിനു പുറത്തിറങ്ങാതിരുന്നത് ഒന്നര വർഷത്തോളം. വാക്സിന്റെ രണ്ടു ഡോസുകളും യഥാസമയം എടുക്കുകയും ചെയ്തു. എന്നിട്ടും അമ്പതുവർഷത്തോളം ഒരു മിച്ച് ജീവിച്ചവരെ തേടി മരണം കോവിഡിന്റെ രൂപത്തിലെത്തിയത് വെറും 12 മണിക്കൂറിന്റെ ഇടവേളയിൽ. സ്‌കൊട്ട്ലാൻഡിലെ ഫിഫെയിലെ ഓഷ്ടർമഷിലുള്ള ദമ്പതിമാരുടെ കഥയാണ് ഈ കോവിഡ് കാലത്ത് നിരവധി സംശയങ്ങൾ ഉയർത്തുന്നത്.

71 കാരിയായ മേ ക്രോപ്ലീയ്ക്ക് സെർവിക്കൽ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അതുപോലെ സ്വാഭാവിക പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുന്ന ഗൂഡ്സ് സിൻഡ്രോം എന്ന രോഗാവസ്ഥയും. 73 കാരനായ അവരുടെ ഭർത്താവ് ജോണിനാകട്ടെ ശ്വാസകോശങ്ങളെ ബാധിക്കുന്ന വാസ്‌കുലിറ്റിസ് എന്ന രോഗാവസ്ഥയും. ഇരുവരും ചേർന്ന് സ്വന്തമായി ബിസിനസ്സ് നടത്തിവരികയായിരുന്നു. കടുത്ത കൃസ്തുമത വിശ്വാസികളായ ഇവർ ഒരുമിച്ച് സഭാസേവനങ്ങളിലും ഏർപ്പെടാറുണ്ടായിരുന്നു.

വീട്ടിൽ നിന്നും പുറത്തിറങ്ങാതെയും യഥാസമയം വാക്സിന്റെ രണ്ടു ഡോസുകൾ എടുക്കുകയും ചെയ്ത് കോവിഡിനെതിരെ ഒരു മനുഷ്യന് ചെയ്യാവുന്നതിന്റെ പരമാവധി കരുതൽ എടുത്ത ഇരുവർക്കും കഴിഞ്ഞ മാസമാണ് കോവിഡ് ബാധിച്ചത്. ഏതാണ്ട് ഒരേസമയം രോഗബാധിതരായ ഇവർ ഡൺഡിയിലെ ഒരു ആശുപത്രിയിലായിരുന്നു. തന്റെ മുന്നിൽ പ്രിയപ്പെട്ട ജോൺ മരണമടയുന്നതു കണ്ട മേ പിന്നീട് ചികിത്സകളെല്ലാം സ്വയം നിഷേധിക്കുകയായിരുന്നു. എന്നാൽ, ഏറെ നേരം പ്രിയപ്പെട്ടവനെ പിരിഞ്ഞ് ഇരിക്കേണ്ടിവന്നില്ല മെയ്‌ക്ക്. ഭർത്താവ് മരിച്ച് 12 മണിക്കൂർ കഴിഞ്ഞപ്പോൾ അവരും ഈ ലോകത്തോട് വിടപറഞ്ഞു.

ഫിഫെയിൽ വീടില്ലാത്ത സ്ത്രീകൾക്കായി വീടുകൾ നിർമ്മിച്ചു നൽകുന്ന ഒരു പദ്ധതിയുടെ മാനേജരായിരുന്നു മേ ഏറെക്കാലം. ഗിൽവൻ ഹൗസിങ് പ്രൊജക്ട് എന്ന ഈ പദ്ധതിയിലൂടെ അക്കാലത്ത് ഏറെ വനിതകളെ സഹായിക്കുവാൻ അവർക്ക് കഴിഞ്ഞിരുന്നു. 2008 ലായിരുന്നു ഇവരെ അർബുദം ബാധിച്ചത്. 18 മാസങ്ങളോളം നീണ്ടുനിന്ന പരിശോധനകൾക്ക് ഒടുവിലാണ് വിരളമായ ഒരുതരം സെർവിക്കൽ കാൻസർ ആണ് ഇവരെ ബാധിച്ചിരിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞത്. അതിനു പുറമേ മനുഷ്യരുടെ സ്വാഭാവിക പ്രതിരോധശേഷിയെ നശിപ്പിക്കുന്ന ഗൂഡ്സ് സിൻഡ്രം എന്ന അനാരോഗ്യ അവസ്ഥയും അവർക്കുണ്ടായിരുന്നു.

അതിനുശേഷമാണ് ജോണിന് ശ്വാസകോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരുതരം വാസ്‌കുലിറ്റിസ് എന്ന രോഗമുണ്ടെന്ന് കണ്ടെത്തുന്നത്. കടുത്ത രോഗാവസ്ഥയിലും ഈശ്വരവിശ്വാസം കൈവിടാതെ മുറുകെ പിടിച്ച് അവർ ജീവിച്ചു. സഭാവിശ്വസങ്ങൾ പ്രചരിപ്പിക്കുന്നതിലും അവർ മുന്നിട്ടിറങ്ങിയിരുന്നു. എന്നാൽ, കോവിഡ് എന്ന മഹാമാരിയുടെ വരവോടെ ആരോഗ്യസ്ഥിതി തീരെ മോശമായ തങ്ങളുടെ സ്വയം രക്ഷയ്ക്കായി അവർ ഒരു മുറിക്കുള്ളിൽ സ്വയം അടച്ചിടപ്പെടുകയായിരുന്നു.

എത്രയൊക്കെ കരുതലുകളെടുത്തിട്ടും അവസാനം കൊറോണയെന്ന ഭീകരന്റെ പിടിയിൽ അവർ വീഴുക തന്നെ ചെയ്തു. വാക്സിനുകൾക്കും അവരെ രക്ഷിക്കാനായില്ല. എന്നാൽ, നീണ്ട 50 വർഷക്കാലം ഒരുമിച്ച് ജീവിച്ചതിനു ശേഷം ഒരാളെ തനിച്ചാക്കി പോകാൻ അവർക്ക് മനസ്സുവന്നില്ല. മാലാഖമാർ പാറിനടക്കുന്ന കാണാത്ത ലോകത്തും അവർ ഇനി ഒരുമിച്ചു ജീവിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP