Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

60 വയസ്സു കഴിഞ്ഞ 78 ശതമാനം പേരുടെയും രണ്ടാമത്തെ ഡോസ് വാക്സിനേഷനും പൂർത്തിയായി; ജനസംഖ്യയുടെ 40 ശതമാനവും വാക്സിനേഷനെ നേരിട്ടു കഴിഞ്ഞു; രണ്ടാം ഡോസ് കഴിഞ്ഞവർക്കിടയിൽ കോവിഡ് നിരക്ക് കുത്തനെ ഇടിഞ്ഞു; ഇസ്രയേൽ ലോകത്തിന് മാതൃക ആകുമ്പോൾ

60 വയസ്സു കഴിഞ്ഞ 78 ശതമാനം പേരുടെയും രണ്ടാമത്തെ ഡോസ് വാക്സിനേഷനും പൂർത്തിയായി; ജനസംഖ്യയുടെ 40 ശതമാനവും വാക്സിനേഷനെ നേരിട്ടു കഴിഞ്ഞു; രണ്ടാം ഡോസ് കഴിഞ്ഞവർക്കിടയിൽ കോവിഡ് നിരക്ക് കുത്തനെ ഇടിഞ്ഞു; ഇസ്രയേൽ ലോകത്തിന് മാതൃക ആകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിവേഗത്തിൽ, എന്നാൽ, ഒരു തുള്ളി മരുന്നുപോലും പാഴാക്കാതെ, അതീവ കരുതലോടെ വാക്സിൻ പദ്ധതി മുന്നോട്ടുകൊണ്ടുപോയ ഇസ്രയേൽ ഇതാ ലോകത്തിന് മാതൃകയാവുകയാണ്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 80 ശതമാനത്തിലേറെ പേർക്ക് കോവിഡ് വാക്സിന്റെ രണ്ടാം ഡോസും നൽകിക്കഴിഞ്ഞിരിക്കുന്നു. ഇതോടെ രോഗബാധയ്ക്ക് ഏറെ സാധ്യതയുള്ള ഈ വിഭാഗത്തിൽ പെടുന്നവരുടെ ഇടയിലെ രോഗവ്യാപനനിരക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.

രണ്ടു ഡോസുകൾക്കിടയിലെ ഇടവേള 12 ആഴ്‌ച്ചയാക്കി വർദ്ധിപ്പിക്കുവാനുള്ള ബ്രിട്ടന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഇസ്രയേലിൽ നടത്തിയ പഠനം. വാക്സിനേഷൻ ആദ്യ ഡോസു മാത്രം നൽകിയപ്പോൾ അത് രോഗ്യവ്യാപനം കാര്യക്ഷമമായി തടഞ്ഞില്ല എന്നാണ് ഈ റിപ്പോർട്ട വെളിപ്പെടുത്തുന്നത്.

എന്നാൽ, രണ്ടാം ഡോസുകൂടി വലിയൊരു ശതമാനം ആളുകൾക്ക് നൽകാനായതോടെ രോഗവ്യാപനത്തിന് കടിഞ്ഞാണിടാൻ കഴിഞ്ഞു. ജനുവരി 10 മുതലാണ് ഇസ്രയേൽ രണ്ടാം ഡോസ് നൽകാൻ ആരംഭിച്ചത്. പ്രായമേറിയവർക്കായിരുന്നു മുൻഗണന. നിലവിൽ വൃദ്ധർക്കിടയിലും യുവാക്കൾക്കിടയിലും പുതിയതായി രോഗംബാധിക്കുന്നവരുടെ കണക്കു തന്നെ വ്യക്തമാക്കുന്നു, രണ്ടാം ഡോസും കഴിഞ്ഞ വൃദ്ധസമൂഹത്തിൽ രോഗവ്യാപന തോത് കുത്തനെ ഇടിഞ്ഞു എന്ന്.

ഇതുവരെ 80 ശതമാനത്തിനടുത്ത് വൃദ്ധർക്ക് വാക്സിനേഷന്റെ രണ്ടാം ഡോസും ലഭിച്ചുകഴിഞ്ഞു. ഇതോടെ 60 വയസ്സിനു മേൽ പ്രായമുള്ളവരിൽ രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണത്തിൽ 46 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 60 ൽ താഴെയുള്ളവരുടെ കാര്യത്തിൽ 18 ശതമാനം കുറവ് മാത്രമാണുണ്ടായിട്ടുള്ളത്. ചികിത്സതേടി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിലും വൃദ്ധർക്കിടയിൽ 30 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഇസ്രയേലിൽ നടന്ന മറ്റൊരു പഠനം വെളിവാക്കിയത് ഫൈസറിന്റെ വാക്സിനേഷൻ രോഗബാധ തടയുന്നതിൽ 66 മുതൽ 88 ശതമാനം വരെ ഫലവത്താണ് എന്നാണ്. മാത്രമല്ല, രോഗം കൂടുതൽ ഗുരുതരമാകാതെ തടയാൻ 87 മുതൽ 96 ശതമമാനം വരെയും ഫലവത്താണെന്നും തെളിഞ്ഞു.

ഫൈസർ കമ്പനി അവകാശപ്പെടുന്നത്ര കാര്യക്ഷമത വാക്സിനില്ലെന്നാണ് ഈ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. എന്നിരുന്നാലും, രോഗവ്യാപനം തടയുന്നതിൽ വളരെ വലിയൊരു പങ്ക് വഹിക്കുവാൻ ഈ വാക്സിനുകൾക്ക് കഴിയും. അതേസമയം, വാക്സിന്റെ ഒരു ഡോസ് മാത്രം നൽകുന്നതുകോണ്ട് വിചാരിച്ചത്ര ഫലം സിദ്ദിഖുകയില്ലെന്നും പഠനത്തിൽ വെളിപ്പെട്ടു.

അതേസമയം, ആദ്യ ഡോസ് തന്നെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങാൻ ഏതാണ്ട് രണ്ടാഴ്‌ച്ചയോളം സമയം എടുക്കും എന്ന് കണക്കാക്കിയിട്ടുണ്ട്. ഇസ്രയേലിൽ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കേവലം മൂന്ന് ആഴ്‌ച്ചകൾ മാത്രമായതിനാൽ, ആദ്യ ഡോസ് മാത്രം എങ്ങനെ പ്രവർത്തിക്കും എന്ന് പൂർണമായും പഠിക്കാൻ സമയം ലഭിച്ചില്ലെന്നും ഈ പഠനം നടത്തിയവർ വെളിപ്പെടുത്തുകയുണ്ടായി.

ഇതേതുടർന്ന് ഇന്നു മുതൽ ഇസ്രയേലിൽ ലോക്ക്ഡൗണിൽ ഇളവുകൾ നൽകിത്തുടങ്ങും. എന്നാൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഫെബ്രുവരി 20 വരെ അടുഞ്ഞുതന്നെ കിടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP