Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ വരവിൽ മനൗസിലെ 75 ശതമാനം പേർ രോഗികളായി നേടിയത് ഹേർഡ് ഇമ്മ്യുണിറ്റി; ആന്റിബോഡിയെ തകർക്കുന്ന രണ്ടാം വരവിലും എല്ലാവർക്കും രോഗം; ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കുഴപ്പക്കാരനായ കോവിഡ് ബ്രസീലിൽ; വാക്സിനേയും തോൽപ്പിച്ചു മുന്നേറ്റം

ആദ്യ വരവിൽ മനൗസിലെ 75 ശതമാനം പേർ രോഗികളായി നേടിയത് ഹേർഡ് ഇമ്മ്യുണിറ്റി; ആന്റിബോഡിയെ തകർക്കുന്ന രണ്ടാം വരവിലും എല്ലാവർക്കും രോഗം; ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കുഴപ്പക്കാരനായ കോവിഡ് ബ്രസീലിൽ; വാക്സിനേയും തോൽപ്പിച്ചു മുന്നേറ്റം

മറുനാടൻ മലയാളി ബ്യൂറോ

മസോൺ മഴക്കാടുകൾക്കിടയിലുള്ള നഗരമാന് ബ്രസീലിലെ മനൗസ്. കൊറോണയുടെ ഒന്നാം വരവിൽ ഇവിടത്തെ 75 ശതമാനം പേരും കോവിഡ് ബാധിതരായി. ഒരു പ്രത്യേക സമൂഹത്തിലെ ഇത്രയുമധികം ആളുകൾക്ക് ഒരു രോഗം വന്നാൽ സ്വാഭാവികമായും ആ രോഗത്തിനെതിരായുള്ള പ്രതിരോധശേഷിയും ഉണ്ടാകും. ഹേർഡ് ഇമ്മ്യുണിറ്റി എന്നറിയപ്പെടുന്ന ഈസമൂഹ പ്രതിരോധശേഷി ഏതൊരു രോഗത്തേയും തുരത്താൻ ഉതകുന്ന ഒന്നാണ്. എന്നാൽ, മനൗസിൽ സംഭവിക്കുന്നത് നേരെ തിരിച്ചാണ്.

ആദ്യ കോവിഡ് ബാധയിൽ നേടിയ പ്രതിരോധശേഷിയെ വെല്ലുവിളിച്ചുകൊണ്ട് ഇവിടെ വീണ്ടും കോവിഡ് കത്തിപ്പടരുകയാണ്. ബ്രസീലിൽ കണ്ടെത്തിയ പുതിയ ഇനം അതിതീവ്ര വൈറസിന് ആർജ്ജിത പ്രതിരോധശേഷിയെ തകർക്കാൻ ആകുമെങ്കിൽ വാക്സിനുകളേയും നിഷ്പ്രഭമാക്കാൻ സാധിക്കും എന്നാണ് ഇപ്പോൾ ഉയരുന്ന ആശങ്ക. ഇത്രയധികം ആളുകൾക്ക് ആദ്യവരവിൽ രോഗം ബാധിച്ച സ്ഥിതിക്ക് ഹേർഡ് ഇമ്മ്യുണിറ്റി കൈവരിച്ചു എന്നതിൽ സംശയമൊന്നുമില്ല എന്നാണ് ശാസ്ത്രജ്ഞരും വ്യക്തമാക്കുന്നത്.

എന്നാൽ, കഴിഞ്ഞ ഡിസംബറിൽ പി.1 എന്ന് വിളിക്കപ്പെടുന്ന പുതിയ ഇനം അതിതീവ്ര വൈറസ് പ്രത്യക്ഷപ്പെട്ടതോടെ രോഗവ്യാപനം ശക്തമാവുകയായിരുന്നു. അതായത്, ഈ പുതിയ ഇനത്തിന് നേരത്തേ രോഗബാധയേ തുടർന്ന് ശരീരത്തിന് ആർജ്ജിക്കാൻ കഴിഞ്ഞ പ്രതിരോധശേഷിയെ തകർക്കാനുള്ള കഴിവുണ്ട് എന്നർത്ഥം. ഇതേതരത്തിലുള്ള ആന്റിബോഡികളിൽ ആശ്രയിച്ചുള്ളതായതിനാൽ വാക്സിനുകളും ഈ ഇനം വൈറസിനെതിരെ പ്രതീക്ഷിച്ച ഫലം കൈവരിച്ചേക്കില്ല എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.

മറ്റുപല വൈറസുകളേക്കാൾ 50 ശതമാനം കൂടുതൽ വ്യാപനശേഷിയുള്ള ബ്രസീലിയൻ ഇനം രണ്ടുമാസങ്ങൾക്ക് മുൻപാണ് കണ്ടുപിടിക്കപ്പെട്ടത്. നിലവിൽ, ചുരുങ്ങിയത രണ്ടു രാജ്യങ്ങളിലെങ്കിലും ഇതിന്റെ സാന്നിദ്ധ്യം തെളിയിക്കപ്പെട്ടിട്ടുണ്ട്. അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളിലാണ് അമേരിക്കയ്ക്ക് പുറമേ ഈ അതിതീവ്ര വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. ബ്രസീൽ സന്ദർശിച്ച് തിരിച്ചെത്തിയവരിൽ നിന്നാണ് ഇരു രാജ്യങ്ങളിലും ഈ ഇനം വൈറസ് പടർന്നത്.

വൈറസിന്റെ ആവരണത്തിനു മുകളിലെ കുന്തമുനയുടെ ആകൃതിയിലുള്ള പ്രോട്ടീൻ ഉപയോഗിച്ചാണ് വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതും കോശങ്ങളിൽ തൂങ്ങിക്കിടക്കുന്നതും. ഈ പ്രോട്ടീനിലാണ് കാതലായ ഘടനാ വ്യത്യാസം വരുത്തിയിരിക്കുന്നത്. ഇത് ആന്റിബോഡികൾക്ക് വൈറസിനെ തിരിച്ചറിയുന്നതിനു ബുദ്ധിമുട്ടുണ്ടാക്കും. ഫലമായി, പ്രതിരോധിക്കാൻ കഴിയാതെയും വരും.

ഇതിനു സമാനമായ ഘടനാവ്യത്യാസം തന്നെയാണ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസിനും ഉള്ളത്. അവിടെ നോവാവാക്സിന്റെ വാസ്‌കിൻ പരീക്ഷണത്തിൽ വാക്സിൻ നൽകിയവരിൽ അമ്പതുശതമാനം പേർക്കും കോവിഡ് ബാധിക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP