Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

ജനിതകമാറ്റം പതിവായതോടെ വാക്സിനുകൾക്കൊന്നും കോവിഡിനെ നിയന്ത്രിക്കാനാവില്ല; വർഷങ്ങളോളം ഈ ദുരന്തം നീണ്ടുനിൽക്കും; ലോകത്തെ നിരാശപ്പെടുത്തി മൊഡേണ വാക്സിൻ കമ്പനിയുടെ പ്രസിഡണ്ട് രംഗത്ത്

ജനിതകമാറ്റം പതിവായതോടെ വാക്സിനുകൾക്കൊന്നും കോവിഡിനെ നിയന്ത്രിക്കാനാവില്ല; വർഷങ്ങളോളം ഈ ദുരന്തം നീണ്ടുനിൽക്കും; ലോകത്തെ നിരാശപ്പെടുത്തി മൊഡേണ വാക്സിൻ കമ്പനിയുടെ പ്രസിഡണ്ട് രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

നിലവിൽ ആഗോളാടിസ്ഥാനത്തിൽ അംഗീകാരം നേടിയ കോവിഡ് വാക്സിനുകളിൽ ഏറ്റവും ഫലവത്തായത് എന്ന് തെളിയിക്കപ്പെട്ട വാക്സിൻഅമേരിക്കൻ സ്ഥാപനമായ മൊഡേണയുടെ വാസ്‌കിനാന്. ഇതേ വാക്സിൻ കമ്പനിയുടെ പ്രസിഡണ്ട് പറയുന്നത് വാക്സിനുകൾ കൊണ്ടൊന്നും കൊറോണയെ പൂർണ്ണമായും തടയാൻ കഴിയില്ലെന്നാണ്. ചെറിയ ഇടവേളകളിൽ തന്നെ മ്യുട്ടേഷൻ അഥവാ പ്രകീർണ്ണാന്തരണം സംഭവിക്കുന്ന ഈ വൈറസിനെ പൂർണ്ണമായി തടയാൻ വാക്സിനുകൾക്ക് ബുദ്ധിമുട്ടാണ്. ഇനിയും വർഷങ്ങളോളം ഈ ദുരന്തം ഭൂമിയിൽ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം ഒരു കോൺഫറൻസ് കോളിൽ വ്യക്തമാക്കി.

അതേസമയം, മൊഡേണയുടെ വാക്സിന് ഈയിടെ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ അതി തീവ്ര ഇനത്തിൽ പെട്ട വൈറസുകളെ നേരിടാനുള്ള കരുത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസ് ബാധ നിലവിലുള്ളിടത്തോളം കാലം അതിന് ജനിതകമാറ്റങ്ങൾ വന്നുകൊണ്ടിരിക്കുമെന്നും മൊഡേണയുടെ പ്രസിഡണ്ട് ഡോ. സ്റ്റീഫൻ ഹോഗെ വ്യക്തമാക്കി. അതുകൊണ്ടുതന്നെ വ്യാപനം തടയുക എന്നതിനായിരിക്കണം പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, രോഗബാധ അധികനാൾ നിലനിൽക്കാതെ നോക്കുകയും വേണം.

വൈറസിന്റെ ജനിതകമാറ്റങ്ങൾ ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള വാക്സിനുകൾക്ക് ഇപ്പോഴുള്ള ഇനം കൊറോണ വൈറസുകളെ നേരിടാനാകും. ഇനി വരുന്നതിനേയും നേരിടാൻ ആകും എന്നുതന്നെയാണ് പ്രതീക്ഷ, പക്ഷെ അത് കൂടെക്കൂടെ തെളിയിക്കേണ്ട ബദ്ധ്യത വന്നുചേരും. ഇപ്പോൾ രക്തത്തിൽ വൈറസിനെതിരെ പോരാടുന്ന ആന്റിബോഡികൾ രൂപപ്പെടുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതിയാകും പക്ഷെ കുറച്ചു കഴിഞ്ഞാൽ, പുതിയ ഇനം വൈറസുകളിൽ നിന്നും ഇത് യഥാർത്ഥത്തിൽ സംരക്ഷണം നൽകുന്നുണ്ടോ എന്ന കാര്യം കൂടി പരിശോധിക്കേണ്ടതായി വരും, അദ്ദേഹം പറയുന്നു.

ഇക്കാര്യങ്ങളിൽ ഫലവത്തായ നടപടികൾ സ്വീകരിക്കുനതുവരെ, അതുപോലെ ഏതാണ്ട് ലോകത്തിലെ മുഴുവൻ ജനങ്ങളും വാക്സിനുകളാൽ സംരക്ഷിക്കപ്പെടുന്നതുവരെ ഈ ദുരന്തം ഈ ഭൂമുഖത്ത് തന്നെ കാണപ്പെടും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ ഇനം അതിതീവ്ര വൈറസിനെതിരെ മൊഡേണ വാക്സിന്റെ കാര്യക്ഷമത ഒട്ടും കുറഞ്ഞിട്ടില്ലെന്ന വസ്തുത പ്രഖ്യാപിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

അതേസമയം, ദക്ഷിണാഫ്രിക്കൻ വൈറസിനെതിരെ ഈ വാക്സിന്റെ കാര്യക്ഷമതയിൽ അല്പം കുറവുണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നിരുന്നാലും രണ്ട് ഡോസുകൾ കൊണ്ട് സംരക്ഷണം ഉറപ്പിക്കാൻ കഴിയും. ഈ സംരക്ഷണത്തിന്റെ തോത് കുറയുന്നു എന്ന് ബോദ്ധ്യപ്പെട്ടാൽ ഭാവിയിൽ ഈ വൈറസിനെതിരെയും ഫലവത്തായി ഉപയോഗിക്കാൻ കഴിയുന്ന വാക്സിൻ വിപണിയിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈറസുകൾക്ക് സ്ഥിരതയില്ല. ജനിതകമാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കും. അതിനാൽ, നമ്മൾ ജാഗരൂകരായിരിക്കണം. ആവശ്യമുള്ള മുൻകരുതലുകൾ എപ്പോഴും എടുക്കണം. അങ്ങനെ മാത്രമേ ഈ മഹാവ്യാധിയെ ചെറുക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള മൊഡേണ വാക്സിന്റെ രണ്ടു ഡോസുകൾ എടുത്താൽ ചുരുങ്ങിയത് ഒരു വർഷത്തേക്കെങ്കിലും കൊറോണയിൽ നിന്നുംസംരക്ഷണം ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP