Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

എല്ലാം ഒടുവിൽ ശരിയാകുന്നു; ആഴ്ചകൾക്കുള്ളിൽ സർക്കാർ ആശുപത്രി ജീവനക്കാർക്കു വാക്സിനേഷൻ; ക്രിസ്മസിനു മുമ്പ് യുകെയിലെ കോവിഡ് വാക്സിനേഷനു തുടക്കം: ലോകത്തിന്റെ ആദ്യ പ്രതീക്ഷയായി ബ്രിട്ടീഷ് ഗവേഷകർ

എല്ലാം ഒടുവിൽ ശരിയാകുന്നു; ആഴ്ചകൾക്കുള്ളിൽ സർക്കാർ ആശുപത്രി ജീവനക്കാർക്കു വാക്സിനേഷൻ; ക്രിസ്മസിനു മുമ്പ് യുകെയിലെ കോവിഡ് വാക്സിനേഷനു തുടക്കം: ലോകത്തിന്റെ ആദ്യ പ്രതീക്ഷയായി ബ്രിട്ടീഷ് ഗവേഷകർ

മറുനാടൻ മലയാളി ബ്യൂറോ

മുൻനിരയിൽ പ്രവർത്തിക്കുന്ന എൻഎച്ച്എസ് ഉദ്യോഗസ്ഥർക്ക് ആഴ്ചകൾക്കുള്ളിൽ കൊറോണ വൈറസ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കപ്പെടുന്നു. ക്രിസ്മസിനു മുമ്പ് എല്ലാവർക്കും തന്നെ കോവിഡ് വാക്സിനേഷൻ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടനിപ്പോൾ. ക്രിസ്മസിന് മുമ്പായി തന്നെ ഒരു ദേശീയ കുത്തിവയ്‌പ്പ് പദ്ധതിക്കായി ആരോഗ്യ മേഖല ഒരുങ്ങുന്നതായി എൻഎച്ച്എസ് ട്രസ്റ്റ് മേധാവി തന്റെ സ്റ്റാഫിന് അയച്ച ഇമെയിൽ വ്യക്തമാക്കുന്നു. വാക്‌സിൻ 28 ദിവസങ്ങൾക്കുള്ളിൽ രണ്ട് ഡോസുകളായി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രക്‌സിറ്റ് പരിവർത്തന കാലയളവായ ഡിസംബർ 31ന് മുമ്പ് സുരക്ഷിതമായ ഒരു കുത്തിവെപ്പ് കണ്ടെത്തിയാൽ യൂറോപ്യൻ യൂണിയൻ അംഗീകാരമില്ലാതെ വാക്സിൻ പുറത്തിറക്കാൻ അനുവദിക്കുന്ന പുതിയ നിയമങ്ങളും സർക്കാർ അവതരിപ്പിച്ചതായാണ് റിപ്പോർട്ട്. ദേശീയതലത്തിൽ എൻഎച്ച്എസ് ഓർഗനൈസേഷനുകൾക്കൊപ്പം ഞങ്ങളുടെ ട്രസ്റ്റും കോവിഡ് -19 സ്റ്റാഫ് വാക്സിൻ പ്രോഗ്രാം ഡിസംബർ ആദ്യം ആരംഭിക്കാൻ തയ്യാറാകണമെന്ന് എലിയറ്റ് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഗ്ലെൻ ബർലി ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ഈ വർഷം ക്രിസ്മസിന് മുമ്പ് എൻഎച്ച്എസ് ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകിക്കൊണ്ട് കൊറോണ വൈറസ് വാക്സിൻ ലഭ്യമാക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. എങ്കിലും എൻഎച്ച്എസ് സ്റ്റാഫുകൾക്ക് ഉടൻ തന്നെ കോവിഡ് വാക്സിൻ ലഭ്യമാക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ട്രസ്റ്റ് മേധാവികൾ വ്യക്തമാക്കുന്നു.

വാക്‌സിൻ എന്നു ലഭ്യമാകുമെന്നതു സംബന്ധിച്ച് ഇതുവരെ ഒരു കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഡിസംബർ ആദ്യം മുതൽ ഇത് എല്ലാവർക്കും ലഭ്യമാക്കുവാനുള്ള പദ്ധതികളുണ്ടെന്ന് ജോർജ്ജ് എലിയറ്റ് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിലെ മാനേജിങ് ഡയറക്ടർ ഡേവിഡ് എൽട്രിങ്ഹാം പറഞ്ഞു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വികസിപ്പിച്ചെടുത്ത ഒരു കൊറോണ വൈറസ് വാക്സിൻ പ്രതീക്ഷ നൽകുന്നു. വൈറസിന് ശക്തമായ പ്രതിരോധശേഷിയാണ് ഉള്ളതെന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.

വാക്‌സിൻ ഞങ്ങൾ പ്രതീക്ഷിച്ചതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിലെ വൈറോളജി വിദഗ്ധനായ ഡേവിഡ് മാത്യൂസ് പറഞ്ഞു. ഈ വാക്സിൻ കഴിയുന്നത്ര വേഗത്തിൽ സുരക്ഷിതമായി വികസിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. അവ ഒരു മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുമ്പോൾ ശരിയായി പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ, ഒരു സുപ്രധാന പഠനമായി ഇതു മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ, സാങ്കേതിക വിദ്യയ്ക്ക് വ്യക്തതയോടെ ഉത്തരങ്ങൾ നൽകാൻ കഴിഞ്ഞിട്ടില്ല. പക്ഷേ വാക്സിൻ ഞങ്ങൾ പ്രതീക്ഷിച്ചതെല്ലാം ചെയ്യുന്നുണ്ടെന്നും ഇത് രോഗത്തിനെതിരായ ഞങ്ങളുടെ പോരാട്ടത്തിലെ ഒരു സന്തോഷവാർത്ത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോവിഡ് വാക്സിൻ കണ്ടുപിടിക്കുന്ന കാര്യത്തിൽ ലോകമെമ്പാടും ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അടുത്ത വർഷം കുറച്ച് സമയം വരെ വാക്സിനുകൾ വ്യാപകമായി ഉപയോഗിക്കില്ലെന്ന് സർ പാട്രിക് വാലൻസ് പറഞ്ഞു. ഒരു വാക്സിൻ എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോൾ ഊഹിക്കാൻ സാധിക്കില്ലെന്നു ഡൗണിങ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. എന്നാൽ സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ തുടങ്ങിയ നടപടികളിൽ നിന്നും ജനങ്ങളെ മുക്തമാക്കുന്നതിനുള്ള വാക്സിനാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

കാര്യങ്ങൾ നന്നായി പുരോഗമിക്കുന്നുവെന്നും രോഗപ്രതിരോധ ശേഷി ഉളവാക്കുന്ന വാക്സിനുകൾ അവയുടെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വാക്സിനുകൾ വ്യാപകമായി ഉപയോഗിക്കാനുള്ള സാധ്യതയ്ക്കായി വസന്തകാലം വരെയോ അല്ലെങ്കിൽ അടുത്ത വർഷം വരെയോ കാത്തിരിക്കേണ്ടി വരാം. നമുക്ക് എത്രത്തോളം ഡോസുകൾ വേണ്ടി വരുമെന്നുള്ളതും അവ ഉപയോഗിക്കുന്നതിനെ കുറിച്ച് മതിയായ ധാരണയും അപ്പോഴേക്കും ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP