Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കാപ്പി കുടിക്കേണ്ടത് എപ്പോൾ? ബ്രേക്ക് ഫാസ്റ്റിൽ എന്തു വേണം? അത്താഴത്തിന്റെ സമയം ഏത്? സെക്സിനും നേരമുണ്ടോ? ആരോഗ്യകരമായ ഒരു ജീവിതം ലഭിക്കാൻ ഒരാളുടെ റുട്ടീൻ എങ്ങനെ വേണം?

കാപ്പി കുടിക്കേണ്ടത് എപ്പോൾ? ബ്രേക്ക് ഫാസ്റ്റിൽ എന്തു വേണം? അത്താഴത്തിന്റെ സമയം ഏത്? സെക്സിനും നേരമുണ്ടോ? ആരോഗ്യകരമായ ഒരു ജീവിതം ലഭിക്കാൻ ഒരാളുടെ റുട്ടീൻ എങ്ങനെ വേണം?

സ്വന്തം ലേഖകൻ

ലരും കാലത്ത് എഴുന്നേറ്റാൽ ബെഡ് കോഫി മുതൽ ഉറങ്ങുന്നതിന് തൊട്ടു മുമ്പ് വരെ ഭക്ഷണം കഴിക്കുന്നവരും അനാരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നവരുമാണ്. എന്നാൽ ഭക്ഷണം കഴിക്കുന്നതിന് മുതൽ രാവിലെ എഴുന്നേൽക്കുന്നതിനും ഉറങ്ങുന്നതിനുമെല്ലാം ഓരോന്നിന്റേതായ സമയമുണ്ട്. കാപ്പി കുടിക്കുന്നതിനും ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനുമെല്ലാം കൃത്യമായ ശീലം വയ്ക്കുന്നതാണ് ആരോഗ്യകരമായ ശീലം.

പകൽ മുഴുവനുമുള്ള അധ്വാനത്തിനൊടുവിൽ രാത്രിയിലെ ഉറക്ക ശേഷം രാവിലെ ഏഴ് മണിയോട് കൂടി എഴുന്നേൽക്കണം. നമ്മുടെ ശരീരവും തലച്ചോറുമെല്ലാം ഈ സമയത്താണ് ഉറക്കമുണരുന്നതിനായി തയ്യാറായി ഇരിക്കുന്നത്. അതിനാൽ ഈ സമയത്ത് എഴുന്നേറ്റ് ബ്രഷ് ചെയ്യുന്നതാണ് ഗുണകരം. രണ്ട് നേരവും പല്ല് തേക്കേണ്ടത് അനിവാര്യമാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റിന് മുമ്പും രാത്രി കിടക്കുന്നതിനു മുമ്പും നിർബന്ധമായും ബ്രഷ് ചെയ്യണം.

ബ്രഷ് ചെയ്താൽ അരമണിക്കൂറിന് ശേഷമേ ബ്രേക്ക് ഫാസ്റ്റ് കഴിക്കാവൂ. ബ്രഷ് ചെയ്ത് ഉടൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചാൽ അത് ഫുഡിൽ നിന്നും അസിഡിറ്റി ഉണ്ടാകുകയും ഇനാമലിനെ സോഫ്റ്റ് ആക്കുകയും ചെയ്യും. അത് പല്ലിന് കേടാണ്. അതിനാൽ ബ്രഷ് ചെയ്ത് അരമണിക്കൂറിന് ശേഷം മാത്രം ഭക്ഷണം ശീലമാക്കുക. ഭക്ഷണ ശേഷം ഷുഗർ ഫ്രീ ഗമ്മുകൾ ചവയ്ക്കുന്നതും പല്ലിന് നല്ലതാണ്.

ബ്രേക്ക് ഫാസ്റ്റ് ഏഴരയ്ക്ക്

ഏഴ് മണിക്ക് ബ്രഷ് ചെയ്താൽ ഏഴരയ്ക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം. മധുരമുള്ളവ കഴിക്കുന്നതാണ് ഉചിതം. ഇത് ശരീരത്തിനെ സ്ലീം ആക്കി വയ്ക്കാൻ സഹായിക്കും എന്നാണ് പഠന റിപ്പോർട്ടുകളിൽ തെളിഞ്ഞിട്ടുള്ളത്. കാലത്തെ മധുര മുള്ള ഭക്ഷണം കഴിക്കുന്നത് തലച്ചോറിനും നല്ലതാണ്.

8.30യോട് കൂടി ടോയ്ലറ്റിൽ പോകാം. കൃത്യമായ ാെരു സമയത്ത് ടോയ്ലറ്റിൽ പോകാൻ ശീലിക്കണം. എന്നാൽ ടോയ്്ലറ്റിൽ പോകാൻ ഇടയ്ക്ക തോന്നിയാൽ പോകുകയും ചെയ്യണം. ഇല്ലെങ്കിൽ മലബന്ധം ഉണ്ടാകാനും ഇടയാകും.ബ്രേക്ക് ഫാസ്റ്റിന് ശേഷമാണ് ഗസ്സ്ട്രോളിക് മൂവ്മെന്റ്സ് ഉണ്ടാകുക. ഇത് വയറ്റിൽ നിന്നും പോകുന്നത് സുഗമമാക്കും. എഴുന്നേറ്റ് മൂന്ന് മണിക്കൂറിന് ശേഷം ടോയ്ലറ്റിൽ പോകുന്നതാണ് ഉചിതം.

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ പലർക്കും ചായയോ കാപ്പിയോ കുടിക്കാനുള്ള തോന്നലുണ്ടാകും. എന്നാൽ രാവിലെ ഒമ്പത് മണിയോട് കൂടി മതി ആദ്യത്തെ കോഫി. രാവിലെ എഴുന്നേറ്റാൽ കാപ്പി കുടിക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ വെയിറ്റ് ചെയ്യണമെന്നാണ് വിദഗ്ദർ പറയുന്നത്. രാവിലെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കോർട്ടിസോളിൽ ഷുഗർ അടങ്ങിയിട്ടുണ്ട്. അതിനാൽ രണ്ട് മണിക്കൂർ വെയിറ്റ് ചെയ്ത ശേഷം മാത്രം ആദ്യത്തെ കാപ്പി കുടിച്ചാൽ മതി.

രണ്ട് മണിക്ക് അവസാനത്തെ കോഫി കുടിക്കാം. ലഞ്ചിന് ശേഷം ഒരു കാപ്പി കൂടി കുടിച്ച് അന്നത്തെ കോഫി ടൈം അവസാനിപ്പിക്കാം. നിങ്ങൾ ഏത് പ്രായക്കാരാണെങ്കിലും ഈ സമയം കഴിഞ്ഞ് കാപ്പി കുടിക്കരുതെന്നാണ് വിദഗ്ദാഭിപ്രായം. കഫീൻ ശരീരത്തിൽ നിന്നും പുറത്ത് പോകുന്നതിന് ആറ് മണിക്കൂർ വരെ എടുക്കുമെന്നതിനാലാണ് ഇത്. അല്ലെങ്കിൽ ഇത് ഉറക്കത്തെ ബാധിക്കും.

ഹൃദയ സംബന്ധമായതോ രക്ത സമ്മർദ്ദത്തിനോ ഗുളിക കഴിക്കുന്നവർ നാല്മണിയോട് കൂടി ഈ ഗുളികകൾ കഴിക്കണം. അഞ്ച് മണിക്ക് എക്സർസൈസുകൾ ചെയ്യാം. വൈകുന്നേരം ആറ് മണിയോടെ അത്താഴം കഴിക്കണം. വൈകുന്നെരം നേരത്തെ അത്താഴം കഴിക്കുന്നത് നെഞ്ചെരിച്ചിൽ ഇല്ലാതാകുന്നതിന് മുതൽ കാൻസറിനുള്ള സാധ്യത വരെ കുറയ്ക്കുന്നു. കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് കഴിച്ചാൽ പോലും അത് നെഞ്ചെരിച്ചിലിന് കാരണമാകും.

7.30യോടെ സുഹൃത്തുക്കളെ കാണാൻ പോകാം. ഇരുട്ടിൽ കൂട്ടുകാരെ കാണുന്നതും അവർക്കൊപ്പം എൻജോയ് ചെയ്യുന്നതും പലർക്കും ഇഷ്ടമാണ്. 9.30ഓടെ ഒരു കുളിയാവാം. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് കുഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. പത്ത് മണിയോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്യാം. പത്തരയോടെ അലാം സെറ്റ് ചെയ്ത് ബെഡ്ഡിലേക്ക് വീഴാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP