Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

പ്ലേഗ് ബാധിച്ച് 15 കാരൻ മംഗോളിയയിൽ മരിച്ചതോടെ റഷ്യയും ചൈനയും പരിഭ്രാന്തിയോടെ കരുതൽ എടുക്കുന്നു; ആഴ്‌ച്ചകൾക്ക് മുൻപ് ചൈനയിൽ ഉണ്ടായ പ്ലേഗ് മംഗോളിയയിൽ അവതരിച്ചതോടെ എങ്ങും പരിഭ്രാന്തി; കോവിഡിന് പിന്നാലെ ലോകത്തെ കൊന്നൊടുക്കാൻ പ്ലേഗും എത്തിക്കഴിഞ്ഞോ?

പ്ലേഗ് ബാധിച്ച് 15 കാരൻ മംഗോളിയയിൽ മരിച്ചതോടെ റഷ്യയും ചൈനയും പരിഭ്രാന്തിയോടെ കരുതൽ എടുക്കുന്നു; ആഴ്‌ച്ചകൾക്ക് മുൻപ് ചൈനയിൽ ഉണ്ടായ പ്ലേഗ് മംഗോളിയയിൽ അവതരിച്ചതോടെ എങ്ങും പരിഭ്രാന്തി; കോവിഡിന് പിന്നാലെ ലോകത്തെ കൊന്നൊടുക്കാൻ പ്ലേഗും എത്തിക്കഴിഞ്ഞോ?

മറുനാടൻ മലയാളി ബ്യൂറോ

മംഗോളിയയിൽ ഒരു 15 കാരൻ ബുബോണിക് പ്ലേഗ് വന്ന് മരിച്ചതോടെ ആ വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരു ഡസനിലധികം ആളുകൾ ഐസൊലേഷനിൽ പോയിക്കഴിഞ്ഞു. കറുത്ത മരണം പടർന്ന് പിടിക്കാൻ സാധ്യതയുണ്ടെന്ന് റഷ്യയ്ക്കും ചൈനയ്ക്കും മുന്നറിയിപ്പ് ലഭിച്ച ഉടനെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം എലിയുടെ മാംസം ഭക്ഷിച്ച ഉടനെ ശരീരോഷ്മാവ് ക്രമാതീതമായി വർദ്ധിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് ഭക്ഷിച്ച് മൂന്ന് ദിവസം കഴിഞ്ഞ ഉടനെ ആ കുട്ടി മരണമടയുകയായിരുന്നു.

മരണവിവരം അറിഞ്ഞ ഉടനെ ആ കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരേയും കണ്ടുപിടിച്ച് ഐസൊലേഷനിൽ ആക്കിയിട്ടുണ്ട്. രോഗം പടരുന്നത് തടയുവാനാണ് ഈ മുൻകരുതൽ എടുത്തിരിക്കുന്നത്. മാർമോട്ട് വിഭാഗത്തിൽ പെട്ട കാട്ടെലികളിൽ ജീവിക്കുന്ന ഒരുതരം കീടങ്ങളാണ് പ്ലേഗിന് കാരണമാകുന്ന ബാക്ടീരിയകളെ പടർത്തുന്നത്. മംഗോളിയയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ഗോവി-ആൾടായിയിലാണ് ഈ സംഭവം നടന്നത് എന്നാണ് നാഷണൽ സെന്റർ ഫോർ സൂണോടിക് ഡിസീസ് പറഞ്ഞത്.

രോഗവ്യാപനം തടയുവാനായി അഞ്ച് ജില്ലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. തൊട്ടടുത്ത പ്രവിശ്യയായ ഖോവ്ഡിൽ ഒരു 27 കാരനും 17 വയസ്സുള്ള അയാളുടെ സഹോദരനും അടുത്തകാലത്ത് പ്ലേഗ് സ്ഥിരീകരിച്ചിരുന്നു. നേരിട്ടും അല്ലാതേയും ഈ സഹോദരങ്ങളുമായി സമ്പർക്കത്തിൽ വന്ന നൂറുകണക്കിന് ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുകയുണ്ടായി. 2019-ൽ മംഗോളിയയിലെ മറ്റൊരു പ്രവിശ്യയായ ബയാൻ-ഉൽഗിയിൽ മാർമോട്ട് ഇനത്തിൽ പെട്ട എലികളെ ഭക്ഷിച്ചതിനെ തുടർന്ന് ഒരു ദമ്പതിമാർ ബൂബോണിക് പ്ലേഗ് വന്ന് മരിച്ചിരുന്നു.

ഈ മാസം ആദ്യം ചൈനയിൽ സ്ഥിരീകരിച്ച പ്ലേഗ് പക്ഷെ, പകരാതെ തടയാനായിട്ടുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ, അണുബാധയുള്ള മർമോട്ട് ഇനത്തിൽ പെട്ട കാട്ടെലികൾ ധാരാളമായുള്ള ചൈനയിലേയും റഷ്യയിലേയും ആൾട്ടായ് പർവ്വത പ്രദേശം അത്യധികം അപകടകരമായ ഒരു മേഖലയാണെന്നാണ് മംഗോളിയ വെളിപ്പെടുത്തുന്നത്. രോഗവ്യാപനത്തിന് സാധ്യത വളരെ കൂടുതലാണെന്നും ഇവർ പറയുന്നു. മാർമോട്ട് ഇനത്തിൽ പെട്ട കാട്ടെലികളെ വേട്ടയാടരുതെന്നും ഭക്ഷിക്കരുതെന്നും മംഗോളിയൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുമുണ്ട്.

കൊറോണയെ പോലെ തന്നെ അതിവേഗം പടരുന്ന മർമ്മോട്ട് പ്ലേഗ് പക്ഷെ കൊറോണയേക്കാൾ വേഗത്തിൽ മനുഷ്യരുടെ മരണത്തിനിടയാക്കും. 14-)0 നൂറ്റാണ്ടിൽ ബൂബോണിക് പ്ലേഗ് മൂലം 200 ദശലക്ഷം പേരാണ് മരണമടഞ്ഞത്. ബ്ലാക്ക് ഡെത്ത് അഥവാ കറുത്ത മരണം എന്നാണ് ഇതിനെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP