Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ബിസിനസ്സ് മീറ്റിംഗുകളിൽ മാസ്‌ക് ധരിക്കുന്നത് ആശയവിനിമയത്തിന് വിഘാതമാകുന്നുണ്ടോ? കൂടുതൽ വ്യക്തമായി സംസാരിക്കാൻ ബ്ലൂടൂത്ത് മാസ്‌കുകൾ; സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാം; എട്ട് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താം; ജപ്പാൻ കമ്പനി വികസിപ്പിച്ച സ്മാർട്ട് മാസ്‌കുകളെ കുറിച്ച് കൂടുതൽ അറിയാം

ബിസിനസ്സ് മീറ്റിംഗുകളിൽ മാസ്‌ക് ധരിക്കുന്നത് ആശയവിനിമയത്തിന് വിഘാതമാകുന്നുണ്ടോ? കൂടുതൽ വ്യക്തമായി സംസാരിക്കാൻ ബ്ലൂടൂത്ത് മാസ്‌കുകൾ; സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാം; എട്ട് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താം; ജപ്പാൻ കമ്പനി വികസിപ്പിച്ച സ്മാർട്ട് മാസ്‌കുകളെ കുറിച്ച് കൂടുതൽ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

വശ്യമാണ് കണ്ടുപിടുത്തത്തിന്റെ മാതാവ് എന്നാണ് പറയാറുള്ളത്. അത് ശരിവയ്ക്കും വിധം കൊറോണക്കാലത്ത് വിവിധ പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജപ്പാനിലെ ഡുനട്ട് റോബോട്ടിക്സ് വികസിപ്പിച്ച സ്മാർട്ട് മാസ്‌ക് ആണ് ഈ ശൃംഖലയിലെ ഏറ്റവും പുതിയ കണ്ണി. സംസാരം വ്യക്തമാകുവാൻ വേണ്ടി ഇനി മുതൽ മാസ്‌ക് മുഖത്തുനിന്നും മാറ്റേണ്ടിവരില്ല. കാരണം, ഈ സ്മാർട്ട് മാസ്‌കിൽ നിങ്ങളുടേ ശബ്ദം വർദ്ധിപ്പിക്കുവാൻ കഴിവുള്ള ആംപ്ലിഫയർ ഉള്ളതാണ്.

അതുമാത്രമല്ല സി-മാസ്‌ക് എന്ന് പേരിട്ടിരിക്കുന്ന ഈ ന്യു ജനറേഷൻ മാസ്‌കിന്റെ പ്രത്യേകത. ഇതിൽ ബ്ലൂടൂത്ത് ഉണ്ട്. ഒരു സ്മാർട്ട് ഫോണുമായി ബന്ധിപ്പിച്ച് നിങ്ങളുടെ സംഭാഷണങ്ങൾ ടെക്സ്റ്റ് മെസേജുകളായി മാറ്റാനും എട്ട് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനും സാധിക്കും. ജാപ്പനീസ് ക്രൗഡ് ഫംണ്ടിങ് സൈറ്റായ ഫണ്ടിന്നോ വഴി 2,60,000 ഡോളറാണ് ഇതിന്റെനിർമ്മാണ പ്രവർത്തനങ്ങൾക്കായി കമ്പനി സ്വരൂപിച്ചത്.

ആരംഭം എന്ന നിലയിൽ 5,000 മാസ്‌കുകളായിരിക്കും നിർമ്മിക്കുക. ഇത് വരുന്ന സെപ്റ്റംബറിൽ ജപ്പാനിൽ വിതരണം ചെയ്യും എന്നും കമ്പനി വൃത്തങ്ങൾ അറിയിക്കുന്നു. ഏകദേശം 37 ഡോളറായിരിക്കും ഇതിന്റെ വില. പരിഭാഷപ്പെടുത്തുന്ന സേവനം ഉപയോഗിക്കണമെങ്കിൽ അതിന് പ്രതിമാസം ഒരു നിശ്ചിറ്റ ഫീസ് നൽകേണ്ടിവരും. ഇംഗ്ലീഷ്, ചൈനീസ്, സ്പാനിഷ്, ഫ്രഞ്ച്, തായ്, വിയറ്റ്നാമീസ്, ഇൻഡോനേഷ്യൻ എന്നീ എട്ട് ഭാഷകളിലാണ് ഇപ്പോൾ പരിഭാഷ ലഭ്യമാക്കുക. സമീപ ഭാവിയിൽ ഇത് കൂടുതൽ ഭാഷകളിലേക്ക് വ്യാപിപ്പിക്കും.

ഈ മാസ്‌കിൽ തന്നെ ഘടിപ്പിച്ചിട്ടുള്ള മൈക്രോഫോൺ ഉപയോഗിച്ച് ബിസിനസ്സ് മീറ്റിംഗുകളുടെ വിവരങ്ങൾ ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാർട്ട് ഫോണിൽ റെക്കോർഡ് ചെയ്യുവാൻ സാധിക്കും. കോവിഡ്-19 ൽ നിന്നുള്ള സംരക്ഷണത്തിന് ഉപയോഗിക്കുന്ന മറ്റേതൊരു മാസ്‌കിനേയും പോലെ ഇതും പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഇതേ കമ്പനി നേരത്തെ പുറത്തിറക്കിയ ഒരു ഡെസ്‌ക്ടോപ് ഹെല്പർ റോബോട്ടിന്റെ സാങ്കേതിക വിദ്യ ഭാഗികമായി ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഹെൽപർ റോബോട്ടിന്റെ രൂപകൽപന പൂർത്തിയായത് ഒരുപാട് നാളത്തെ കഠിനാദ്ധ്വാനത്തിന് ശേഷമാണ്. കൊറോണാ വൈറസ് നമ്മുടെ സമൂഹത്തെ സമൂല പരിവർത്തനം നടത്തിയപ്പോൾ പുതിയ ജീവിത ശൈലിയിൽ ഉപയോഗയോഗ്യമായ രീതിയിൽ ഞങ്ങൾ ആ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നു എന്നാണ് ഇതിനെ കുറിച്ച് ഡു നട്ട് അധികൃതർ പറയുന്നത്.അമേരിക്ക, യൂറോപ്പ്, ചൈന എന്നിവിടങ്ങളിൽ നിന്നുൾപ്പടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇതിന് ആവശ്യക്കാർ വന്നിട്ടുണ്ടെന്ന് പറഞ്ഞ കമ്പനി വൃത്തങ്ങൾ അത് ഉടൻ തന്നെ ജപ്പാന് വെളിയിലും ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

കൊറോണ പ്രതിരോധത്തിന് ആധുനിക സാങ്കേതിക വിദ്യയുമായി നാസയും

ലോകം മുഴുവൻ കൊറോണ എന്ന ഭീകരനെ പ്രതിരോധിക്കുന്നതിനെ കുറിച്ചു തന്നെയാണ് ആലോചിക്കുന്നത്. പലവിധത്തിലുള്ള ഉപാധികളും ഉപകരണങ്ങളും അതിന്റെ ഭാഗമായി ഇന്ന് ലോകത്ത് ലഭ്യവുമാണ് അതിലേക്ക് മറ്റൊരു ഉപകരണം കൂടി സംഭാവന ചെയ്യുകയാണ് നാസ. നേരത്തേ കോവിഡ് രോഗികൾക്കായുള്ള വെന്റിലേറ്റർ രൂപ കല്പന ചെയ്തിരുന്നു. ഇപ്പോൾ അവർ വരുന്നതുകൊറോണ പ്രതിരോധത്തിൽ സുപ്രധാന പങ്ക് വഹിച്ചേക്കാവുന്ന മറ്റൊരു ഉപകരണവുമായാണ്.

ജെറ്റ് പ്രൊപൽഷൻ ലാബ് ഇപ്പോൾ രൂപകല്പന ചെയ്തിരിക്കുന്നത് പുതിയൊരു നെക്ക്ലെസ് ആണ്. അത് ധരിക്കുന്ന വ്യക്തിയുടെ കൈകൾ സ്വന്തം മുഖത്തിനോട് അടുത്തെത്തിയാൽ ഉടൻ അത് വൈബ്രേഷനിലൂടെയോ മറ്റ് സിഗ്‌നലുകളിലൂടെയോ മുന്നറിയിപ്പ് നൽകും. കൈകൾ മുഖത്തെ സ്പർശിക്കുന്നതിൽ നിന്നും അപ്രകാരംനിങ്ങളെ സഹായിക്കും. എത്രയൊക്കെ ശ്രമിച്ചാലും ആളുകൾ സ്വയമറിയാതെ മൂക്കിലും വായിലും കണ്ണുകളിലും ഒക്കെ തൊട്ട് പോകും. ഇങ്ങനെ ചെയ്യുന്നതുകൊറോണാ പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന ഒന്നാണ്. അതിനായാണ് ഇത്തരത്തിൽ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്. നാസ പറയുന്നു.

പൾസ് എന്ന് പേരിട്ടിരിക്കുന്ന ഈ ആധുനിക നെക്ലെസ് 12 ഇഞ്ചോളം റേഞ്ചുള്ള ഒരു ഇൻഫ്രാറെഡ് പ്രോക്സിമിറ്റി സെൻസർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മാസ്‌കുകൾക്കും റെസ്പിരേറ്ററുകൾക്കും പകരമായി ഉപയോഗിക്കാവുന്ന ഒന്നല്ല ഇതെന്നും അവയോടൊപ്പം ഉപയോഗിക്കേണ്ട ഒരു ഉപകരണമാണിതെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.18 മുതൽ 24 ഇഞ്ച് വരെ നീളമുള്ള നെക്ലെസിൽ ഒരു പെൻഡന്റോടുകൂടിയതാണ് ഈ ഉപകരണം. മുഖത്തിൽ നിന്നും 12 ഇഞ്ച് താഴെ പെൻഡന്റ് വരുന്നരീതിയിൽ വേണം ഇത് ധരിക്കുവാൻ. കൈകൾ നാം അറിയാതെ മുഖത്തിനടുത്തെത്തിയാൽ, 3 വോൾട്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന പെൻഡന്റ് വൈബ്രേഷൻ വഴി മുന്നറിയിപ്പ് നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP