Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു ഇന്ത്യയുടെ അദ്ഭുത മരുന്ന്; ഹൈഡ്രോക്സി ക്ലോറോക്വിനിനെ കുറിച്ചുള്ള ഏറ്റവും വലിയ പഠനം ഇടക്ക് വച്ച് അവസാനിപ്പിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി; കൊലയ്ക്ക് കൊടുക്കുന്ന ഈ മരുന്ന് ആരും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു ഇന്ത്യയുടെ അദ്ഭുത മരുന്ന്; ഹൈഡ്രോക്സി ക്ലോറോക്വിനിനെ കുറിച്ചുള്ള ഏറ്റവും വലിയ പഠനം ഇടക്ക് വച്ച് അവസാനിപ്പിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി; കൊലയ്ക്ക് കൊടുക്കുന്ന ഈ മരുന്ന് ആരും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

മേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രിയപ്പെട്ട മരുന്നിന് ഇപ്പോൾ അവസാന പ്രതീക്ഷയും ഇല്ലാതെയായി. ലോകത്തെ ഭീതിയിലാഴ്‌ത്തുന്ന കൊറോണയെന്ന ഭീകരനെ നിലക്ക് നിർത്താൻ ഏറ്റവും നല്ലതെന്ന് ട്രംപ് ഒരായിരം ആവർത്തി ഉരുവിട്ട ഹൈഡ്രോക്സിക്ലോറോക്വിൻ കൊറോണവൈറസിനെ ചികിത്സിക്കാൻ ഉതകുന്ന മരുന്നല്ലെന്ന് ലോകത്തെ ഏറ്റവും വലിയ പഠനം തെളിയിച്ചിരിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ, ഈ മരുന്ന് വൈറസിനെതിരെ ഫലപ്രദമല്ലെന്ന് കണ്ട ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഇത് റിക്കവറി ട്രയലിൽ നിന്നും പിൻവലിച്ചു.

യു കെ യിലെ വിവിധ ആശുപത്രികളിൽ ഉള്ള 1,500 രോഗികളിലാണ് ശാസ്ത്രജ്ഞർ പരീക്ഷണം നടത്തിയത്. ഏകദേശം 170 ആശുപത്രികളിലായിട്ടായിരുന്നു പരീക്ഷണം നടന്നത്. ഈ മരുന്ന് നൽകിയതുകൊണ്ട് യാതോരു ഗുണവും ഇല്ലെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്. മരുന്ന് കഴിച്ചവരിൽ 25% പേർ മരണമടഞ്ഞപ്പോൾ, ഈ മരുന്ന് കഴിക്കാത്തവരിൽ മരണനിരക്ക് 23.56% ആയിരുന്നു. മാത്രമല്ല അറിത്മിയാസ്, തലവേദന, ശർദ്ധി തുടങ്ങിയ പാർശ്വഫലങ്ങളും ഇതുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊറോണ രോഗികൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നതിൽ നിന്നും പിന്മാറണമെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ, ലോകമെമ്പാടുമുള്ള ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.

എന്നാൽ ഇത് രോഗബാധ തടയുമോ എന്ന കാര്യത്തിൽ ഇപ്പോഴും പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഹൈഡ്രോക്സിക്ലോറോക്വിനിന്റെ റിക്കവറി ട്രയൽ ഫലങ്ങൾ ജൂലായ് മാസത്തിന് മുൻപായി പുറത്തുവിടില്ലെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, ഏറെ വിവാദമായ മരുന്നിന്റെ കാര്യത്തിൽ, കണ്ടെത്തിയ വിവരങ്ങൾ നേരത്തേ പുറത്ത് വിട്ട് കാര്യങ്ങൾ നേരെയാക്കാൻ ആഗ്രഹിച്ചതിനാലാണ് ഇപ്പോൾ ഇത് പുറത്തുവിടുന്നതെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വക്താവ് അറിയിച്ചു. അമേരിക്കൻ പ്രസിഡണ്ടായിരുന്നു ഈ അദ്ഭുതമരുന്നിനായി ഏറെ വാദിച്ച പ്രമുഖൻ. ഇന്ത്യയിലും ചൈനയിലും ചിലർ ഇത് കോവിഡ്-19 ചികിത്സക്ക് ഉപയോഗിക്കുന്നുമുണ്ട്.

ഇതിനു മുൻപാണ് മെഡിക്കൽ ജേർണലായ ലാൻസറ്റ് ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് രോഗികളിൽ മരണകാരണമാകുന്നു എന്ന് റിപ്പോർട്ട് ചെയ്തത്. ഇത് ലോകത്തിന്റെ ഫലഭാഗങ്ങളിലും ഈ മരുന്നിൽ നടത്തിയിരുന്ന പരീക്ഷണങ്ങൾൻ നിർത്തിവയ്ക്കാൻ ഇടയാക്കി. ഇപ്പോൾ പുറത്തുവന്ന ഫലം ലോകാരോഗ്യ സംഘടനയുമായി പങ്കുവച്ചിട്ടുണ്ടെന്ന് പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ പീറ്റർ ഹോർബി അറിയിച്ചു.

എന്നാൽ രോഗപ്രതിരോധത്തിനായി പലയിടങ്ങളിലും ഉപയോഗിക്കുന്ന മരുന്ന് അക്കാര്യത്തിൽ ഫലവത്താണോ എന്നതിനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നായി 40,000 ത്തോളം ആരോഗ്യപ്രവർത്തകർക്ക് ഇത് നൽകും. കൊറോണാ ബാധയുള്ളവർക്കല്ല ഇത് നൽകുന്നത് എന്നതിനാൽ ഈ പരീക്ഷണത്തിൽ അപകട സാദ്ധ്യത തീരെയില്ലെന്ന് ഇതിൽ പങ്കെടുക്കുന്ന ശാസ്ത്രജ്ഞർ അറിയിച്ചു. ഈ പഠനം മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP