Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണൂകൾ ചുവന്നു... തൊലിയെല്ലാം പൊട്ടിയൊലിച്ചു... നിർത്താതെ ചർദ്ദി; കുട്ടികളെ പിടികൂടി വീഴ്‌ത്തുന്ന പുതിയ കൊറോണ; 13 കാരൻ അതീവ ഗുരുതരാവസ്ഥയിൽ; ബ്രിട്ടനിൽ മാത്രം അനേകം കുട്ടികളെ പിടികൂടി പുതിയ വൈറസ്; കൊറോണയുടെ പുതു വേർഷനും മാരകം; മഹാമാരിയിൽ കുട്ടികളും പ്രതിസന്ധിയിലാകുമ്പോൾ

കണ്ണൂകൾ ചുവന്നു... തൊലിയെല്ലാം പൊട്ടിയൊലിച്ചു... നിർത്താതെ ചർദ്ദി; കുട്ടികളെ പിടികൂടി വീഴ്‌ത്തുന്ന പുതിയ കൊറോണ; 13 കാരൻ അതീവ ഗുരുതരാവസ്ഥയിൽ; ബ്രിട്ടനിൽ മാത്രം അനേകം കുട്ടികളെ പിടികൂടി പുതിയ വൈറസ്; കൊറോണയുടെ പുതു വേർഷനും മാരകം; മഹാമാരിയിൽ കുട്ടികളും പ്രതിസന്ധിയിലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: 1,61,145 പേരെ ബാധിച്ച കൊറോണ ബ്രിട്ടന്റെ ഉറക്കം കെടുത്തുകയാണ്. ഉന്തിന്റെ കൂടെ ഒരു തള്ളും എന്ന രീതിയിൽ ബ്രിട്ടന്റെ പുതിയ തലമുറയെ കൂടി ആക്രമിച്ച് ഭീകരതയുടെ ആഴം വർദ്ധിപ്പിക്കുകയാണ് കൊറോണയിപ്പോൾ. കട്ടച്ചോരയുടെ ചുവപ്പാർന്ന കണ്ണുകളും പൊട്ടിയൊലിക്കുന്ന ത്വക്കുമായാണ് ലൂയിസ് ഗ്രെയ്ഗ് എന്ന 13 കാരനെ കഴിഞ്ഞ ദിവസം ഗ്ലാസ്ഗോയിലെ റോയൽ ഹോസ്പിറ്റൽ ഫോർ ചിൽഡ്രനിൽ പ്രവേശിപ്പിച്ചത്. പൊള്ളുന്ന പനിയുമുണ്ടായിരുന്നു.

വരണ്ട ചുമയില്ലാത്തതിനാൽ കോവിഡ്-19 അല്ലായെന്ന് കുട്ടിയുടെ മാതാവിന് ആരോഗ്യ പ്രവർത്തകർ ഉറപ്പ് നൽകി.പക്ഷെ ത്വക്കിൽ, അഞ്ചാംപനിക്ക് സമാനമായ ചുവന്ന കുമിളകൾ വലുതാകാൻ തുടങ്ങി, ഒപ്പം കണ്ണിലെ ചുവപ്പിനെ കനം വർദ്ധിച്ചുവരികയു ചെയ്തു. നിർത്താത ചർദ്ദിയും കൂടിയായപ്പോൾ ആ പതിമൂന്നുകാരൻ വലഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് എരിച്ചിൽ, വീക്കം തുടങ്ങിയ ലക്ഷണങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് എന്ന് എൻ എച്ച് എസ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ഈ സംഭവം. കവാസാക്കി രോഗം എന്നറിയപ്പെടുന്ന രോഗാവസ്ഥയോടെ സമാനമായ ചില ലക്ഷണങ്ങളാണ് ലൂയിസിൽ കാണാൻ കഴിഞ്ഞത്.

തുടർന്ന് ലൂയിസിനെ ഇന്റൻസീവ് കെയറിലേക്ക് മാറ്റുകയായിരുന്നു. തുടർന്നുള്ള പരിശോധനകളിൽ കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ലൂയിസിന്റെ നില ഗുരുതരമായി തുടരുകയാണെങ്കിലും ആശങ്ക വേണ്ടെന്നാണ് മെഡിക്കൽ വൃത്തങ്ങൾ പറയുന്നത്. സ്വന്തം കുടുംബാംഗങ്ങൾക്ക്, ശരീരത്തെ സംരക്ഷിക്കുന്ന സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച് ലൂയിസിനെ കാണുവാനുള്ള അനുവാദം നൽകിയിട്ടുണ്ട്. മുതിർന്നവരിൽ കാണുന്നതിലും വ്യത്യസ്തമായ ലക്ഷണങ്ങളാണ് കുട്ടികളിൽ കാണുന്നത് എന്നാണ് ഇത് തെളിയിക്കുന്നത്.

ഇതേ ദിവസം തന്നെയാണ് വോർസെസ്റ്റർഷയറിലെ റോയൽ ഹോസ്പിറ്റലിൽ, ഇതേ ലക്ഷണങ്ങളുമായി ഒരു രണ്ട് വയസ്സുകാരനെ പ്രവേശിപ്പിച്ചത്. പരിശോധനക്ക് ശേഷം കുട്ടിക്ക് കവാസാക്കി എന്ന രോഗാവസ്ഥയാണെന്ന് കണ്ടുപിടിച്ചു. ശരീരത്തിന്റെ പ്രതിരോധ സംവിധാനം, ശരീരത്തിലെ അവയവങ്ങളേയും കോശങ്ങളേയും ആക്രമിക്കുന്ന ഒരു അവസ്ഥയാണിത്. എന്നാൽ ഈ കുട്ടിയെ കോവിഡ് 19 പരിശോധനക്ക് വിധേയനാക്കിയില്ല.

ഇതിനിടെ ഇത്തരത്തിലുള്ള ഇൻഫ്ളമേറ്ററി ലക്ഷണങ്ങളുമായി ധാരാളം കുട്ടികളെ ബ്രിട്ടനിൽ അങ്ങോളമിങ്ങോളം ആശുപത്രികളിൽ ഇന്റൻസീവ് കെയറിനായി പ്രവേശിപ്പിക്കുന്നതായി ഇന്നലെ ഒരു അറിയിപ്പ് ലഭിച്ചിരുന്നു. ഇവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇൻഫ്ളമേറ്ററി ലക്ഷണങ്ങൾ ബാധിച്ച ഏതെങ്കിലും കുട്ടി മരണമടഞ്ഞതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ചില കുട്ടികൾ സംശയാസാപദമായ സാഹചര്യത്തിൽ മരിച്ചതായി ചില വാർത്തകൾ ഉണ്ടായിരുന്നു താനും.

ഇത്തരത്തിലുള്ള ലക്ഷണങ്ങളുമായി എത്തുന്ന എല്ലാ കുട്ടികളേയും കോവിഡ് 19 പരിശോധനക്ക് വിധേയരാക്കുന്നില്ല. ഇത് ചെയ്യാതെ കവാസാക്കി രോഗവും കോവിഡ് 19 ബാധയും തമ്മിലുള്ള ബന്ധം എങ്ങനെ സ്ഥാപിക്കാനാകും എന്നാണ് രോഗബാധിതയായ ഒരു രണ്ടുവയസ്സുകാരിയുടെ മാതാവ് ചോദിക്കുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് കവാസാക്കി രോഗത്തോട് സമാനമായ ലക്ഷണങ്ങളോടെ നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതായുള്ള അറിയിപ്പ് ഉണ്ടായത്. ബ്രിട്ടനിലും ഇറ്റലിയിലുമാണ് ഇത് അധികമായി സംഭവിക്കുന്നത്. രക്ത ധമനികളിൽ വീക്കം ഉണ്ടാവും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഇത് സാധാരണയായി അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് കണ്ടുവരുന്നത്.

കോവിഡ് ബാധമൂലം ചില കുട്ടികൾ മരണപ്പെട്ടിരുന്നെങ്കിലും അവർ അപകട സാദ്ധ്യതയുള്ള വിഭാഗത്തിൽ അല്ല വരുന്നത്. എന്നാൽ കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ഈ പുതിയ രോഗാവസ്ഥ ശാസ്ത്രജ്ഞരെ മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP