Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുകവലിക്കാരിൽ കോവിഡ് ബാധയ്ക്ക് സാധ്യത കുറവോ? കൊറോണയെ പ്രതിരോധിക്കാൻ നല്ലത് നിക്കോട്ടിൻ എന്ന് ചില ഫ്രഞ്ച് ശാസ്ത്രജ്ഞർ; ഫ്രാൻസിൽ രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും നിക്കോട്ടിൻ പാച്ചുകൾ നൽകാനൊരുങ്ങി പരീക്ഷണം; സിഗരറ്റ് വലിക്കുന്നത് കോവിഡിന്റെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ പഠനവും

പുകവലിക്കാരിൽ കോവിഡ് ബാധയ്ക്ക് സാധ്യത കുറവോ? കൊറോണയെ പ്രതിരോധിക്കാൻ നല്ലത് നിക്കോട്ടിൻ എന്ന് ചില ഫ്രഞ്ച് ശാസ്ത്രജ്ഞർ; ഫ്രാൻസിൽ രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും നിക്കോട്ടിൻ പാച്ചുകൾ നൽകാനൊരുങ്ങി പരീക്ഷണം; സിഗരറ്റ് വലിക്കുന്നത് കോവിഡിന്റെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ പഠനവും

മറുനാടൻ ഡെസ്‌ക്‌

കൊറോണയെ ചെറുക്കാനും ഇല്ലാതെയാക്കുവാനും ലോകത്തിന്റെ പല കോണുകളിലും പല തരത്തിലുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ഇപ്പോൾ ഫ്രാൻസിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ വേറിട്ടൊരു വഴി പരീക്ഷിക്കുകയാണ്, രോഗത്തിന്റെ വ്യാപ്തി കുറയ്ക്കുവാനും അതിനെ പ്രതിരോധിക്കുവാനും നിക്കോട്ടിൻ എന്ന പദാർത്ഥത്തിന് കഴിയുമോ എന്ന പരീക്ഷണത്തിലാണവർ.

രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും നിക്കോട്ടിൻ പാച്ചസ് നൽകുകയാണ്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരും വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുമായ രോഗികളിൽ പുകവലിക്കാരുടെ എണ്ണം തീരെ കുറവാണ് എന്നതാണ് ഇത്തരമൊരു പരീക്ഷണത്തിന് അവരെ പ്രേരിപ്പിക്കുന്നത്.

നിക്കോട്ടിൻ, കോശങ്ങളെ ആക്രമിക്കുന്നതിൽ നിന്നും വൈറസിനെ തടയുകയോ, വൈറസിനോട് പ്രതികരിക്കുന്നതിൽ നിന്നും കോശങ്ങളെ തടയുകയോ ചെയ്യുന്നു എന്നാണ് സൈദ്ധാന്തികമായി ഇവർ പറയുന്നത്. ഈ അനുമാനം എത്രമാത്രം ശരിയാണ് എന്ന് പരീക്ഷിക്കുന്നതിനാണ് ഇന്റൻസീവ് കെയറിലും പുറത്തുമുള്ള കോവിഡ് രോഗികൾക്ക് നിക്കോട്ടിൻ പാച്ചസ് നൽകുന്നത്. മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ഇത് നൽകും.

കോവിഡ് രോഗബാധ സ്ഥിരീകരിച്ച 480 രോഗികളുടെ കാര്യങ്ങൾ പരിശോധിച്ചപ്പോൾ ഇതിൽ 4.4 ശതമാനം പേർ മാത്രമായിരുന്നു സ്ഥിരമായി പുകവലിച്ചിരുന്നവർ. ശരാശരി പ്രായം 65 ഉള്ള ഇവർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരാണ്. എന്നാൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന ശരാശരി പ്രായം 44 ഉള്ള ഗ്രൂപ്പിൽ 5.3 ശതമാനം പേർ സ്ഥിരം പുകവലിക്കാരായിരുന്നു.എന്നാൽ ഫ്രാൻസിലെ ജനസംഖ്യയിൽ, 44 നും 53 നും ഇടയിൽ പ്രായമുള്ളവരിൽ 40 ശതമാനം പേർ പുകവലിക്കാരാണ്.

ഒന്നുകിൽ, പുകവലിക്കാരിൽ വൈറസ് ബാധ കുറവാണ് അല്ലെങ്കിൽ അവ താരതമ്യേന ശക്തി കുറഞ്ഞതാണ് എന്ന നിഗമനത്തിലാണ് ഈ പഠനത്തിനു ശേഷം അവർ എത്തിച്ചേർന്നത്. ഈ പ്രഭാവം രോഗത്തിന്റെ ഗൗരവം 5 ശതമാനം കുറയ്ക്കുന്നു. എന്നാൽ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ പുകവലി ആരംഭിക്കണമെന്ന് തങ്ങൾ ഒരിക്കലും പറയുകയില്ല എന്നും ഈ ശാസ്ത്രജ്ഞർ പറയുന്നു.

ഇതിനു മുൻപും, ഇത്തരത്തിൽ നിക്കോട്ടിൻ കൊറോണക്കെതിരെ ഫലവത്താണ് എന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ടായിരുന്നു. പിയറി എറ്റ് മേരി ക്യുറി യൂണീവേഴ്സിറ്റിയിൽ നടന്ന പഠനങ്ങളിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ച 11,000 രോഗികളിൽ 8,5 ശതമാനം മാത്രമാണ് പുകവലിക്കാർ എന്ന് കണ്ടിരുന്നു. രാജ്യത്തിലെ ജനസംഖ്യയിൽ 25.4 ശതമാനം പുകവലിക്കാർ ഉള്ളപ്പോഴാണ് ഈ 8.5 ശതമാനം എന്നുകൂടി ഓർക്കണം.

അതുപോലെ ന്യു ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ തെളിഞ്ഞത് 1,100 ചൈനീസ് രോഗികളിൽ 12.6% പേർ ഇപ്പോഴും പുകവലിക്കുന്നവരും 1.9 ശതമാനം പേർ നേരത്തെ പുകവലിച്ചിരുന്നവരും ആയിരുന്നു എന്നാണ്. എന്നാൽ അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ പറയുന്നത് സിഗരറ്റ് വലിക്കുന്നത് കോവിഡിന്റെ അപകട സാദ്ധ്യത വർദ്ധിപ്പിക്കും എന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP