Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരണം ഉറപ്പാക്കുന്നത് വരെ കൈകളിൽ മുറുകെ പിടിക്കും; ഹൃദയമിടിപ്പ് പൂജ്യമാവുമ്പോൾ അന്ത്യാഞ്ജലി; കൊറോണ രോഗികൾ മരിക്കുന്നതെങ്ങനെയെന്ന് പറഞ്ഞ് കണ്ണീരൊഴുക്കി ഇന്ത്യൻ നഴ്സ്

മരണം ഉറപ്പാക്കുന്നത് വരെ കൈകളിൽ മുറുകെ പിടിക്കും; ഹൃദയമിടിപ്പ് പൂജ്യമാവുമ്പോൾ അന്ത്യാഞ്ജലി; കൊറോണ രോഗികൾ മരിക്കുന്നതെങ്ങനെയെന്ന് പറഞ്ഞ് കണ്ണീരൊഴുക്കി ഇന്ത്യൻ നഴ്സ്

ന്യൂസ് ഡെസ്‌ക്‌

യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിൽ അനുദിനം മരിച്ച് വീഴുന്ന കൊറോണ രോഗികളുടെ അന്ത്യനിമിഷങ്ങൾ സാക്ഷ്യപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നഴ്സായ ജ്വാനിത നിത്ല.

ഇവരുടെ മരണം ഉറപ്പാക്കുന്നത് വരെ കൈകളിൽ മുറുകെ പിടിക്കുമെന്നും ഹൃദയമിടിപ്പ് പൂജ്യമാവുമ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുമെന്നുമാണ് ഈ സീനിയർ സിസ്റ്റർ വെളിപ്പെടുത്തുന്നത്. കൊറോണ രോഗികൾ മരിക്കുന്നതെങ്ങനെയെന്ന് പറയുമ്പോൾ ഈ ഇന്ത്യൻ നഴ്സിന്റെ കണ്ണുകളിൽ നിന്നും കണ്ണീർ നിലയ്ക്കുന്നില്ല.കൊറോണ വാർഡുകളിലെ ഡ്യൂട്ടിക്കിടയിൽ നിരവധി കോവിഡ്-19 രോഗികളുടെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് 42കാരിയായ ജ്വാനിത ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള നഴ്സായ ഒരു രോഗി മരിക്കുമ്പോൾ അവരുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടത് പ്രകാരമുള്ള സംഗീതം പശ്ചാത്തലത്തിൽ പ്ലേ ചെയ്തിരുന്നുവെന്നും ഇത് രോഗിയുടെ മകൾ ഫോണിലൂടെ കേട്ടിരുന്നുവെന്നും ജ്വാനിത വേദനയോടെ ഓർത്തെടുക്കുന്നു.നോർത്ത് ലണ്ടനിലെ ഹാംസ്റ്റെഡിലെ റോയൽ ഫ്രീ ഹോസ്പിറ്റലിലെ കൊറോണ വാർഡിലാണിവർ ജോലി ചെയ്യുന്നത്. മരിക്കുന്ന രോഗികളെ അന്തിമമായി കുളിപ്പിക്കാറുണ്ടെന്നും വെളുത്ത തുണിയിൽ പൊതിയുകയും തല ഭാഗത്ത് കുരിശ് വരയ്ക്കുകയും ചെയ്യാറുണ്ടെന്നും അതിന് ശേഷമാണ് ബോഡി ബാഗിൽ പായ്ക്ക് ചെയ്യുകയെന്നും ഈ നഴ്സ് വെളിപ്പെടുത്തുന്നു.

ഇത്തരത്തിൽ തുടർച്ചയായി കൊറോണ രോഗികൾ തന്റെ കൈകളിൽ കിടന്ന് മരിക്കുന്ന ഞെട്ടിപ്പിക്കുന്ന ഓർമകളാൽ തനിക്കിപ്പോൾ ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ജ്വാനിത പറയുന്നു. വെന്റിലേറ്ററുകൾ പ്രദാനം ചെയ്തിട്ടും ചിലരുടെ ജീവൻ പിടിച്ച് നിർത്താൻ സാധിക്കാതെ വരുമ്പോൾ ചില കേസുകളിൽ തനിക്ക് കുറ്റബോധം തോന്നാറുണ്ടെന്നും ഈ നഴ്സ് സമ്മതിക്കുന്നു. 50 കാരിയായ ഒരു നഴ്സ് കൊറോണ ബാധിച്ച് മരിക്കുന്നതിനും ജ്വാനിത നേർസാക്ഷിയായിരുന്നു. ഈ നഴ്സ് മരിക്കുന്നതിന് മുമ്പ് വളരെ ശാന്തയായിട്ടായിരുന്നു കണ്ണുകൾ അടച്ചിരുന്നതെന്ന് ജ്വാനിത പറയുന്നു.

കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ ജീവൻ നിലനിർത്താൻ വെന്റിലേറ്ററുകൾ സഹായിക്കുന്നുവെങ്കിലും ചില കേസുകളിൽ ഇതുകൊണ്ടും ജീവൻ പിടിച്ച് നിർത്താൻ സാധിക്കാറില്ലെന്നും അത്തരം രോഗികൾ മരണത്തിലേക്ക് താണ് പോകുന്നത് നിസ്സഹായയായി നോക്കി നിൽക്കേണ്ടി വരാറുണ്ടെന്നും ജ്വാനിത പറയുന്നു. വെന്റിലേറ്ററുകൾ ഫലപ്രദമല്ലാത്ത രോഗികളിൽ നിന്നും അത് നീക്കം ചെയ്യുകയെന്ന ദുഃഖകരമായ തീരുമാനം ഡോക്ടർമാർ എടുക്കേണ്ടി വരാറുണ്ടെന്നാണ് ഈ നഴ്സ് പറയുന്നത്.

ഇതിന്റെ ഭാഗമായി രോഗിക്ക് കൊടുത്തുകൊണ്ടിരിക്കുന്ന മരുന്നും പിന്നെ ക്രമത്തിൽ ഓക്സിജനും നിർത്തുകയും ചെയ്യാറുണ്ടെന്നും ജ്വാനിത പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP