Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്ന് ശ്രദ്ധിച്ചാൽ മഴക്കാലത്തെ ബൈക്കപകടങ്ങൾ ഒഴിവാക്കാം; ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ദയവായി കുട നിവർത്തരുത്; തലസ്ഥാനത്ത് മാത്രം ഈ ആഴ്ച ബൈക്ക് യാത്രയിൽ കുട നിവർത്തി അപകടത്തിൽ മരിച്ചത് അഞ്ച് പേർ; യാത്രയിൽ റെയിൻകോട്ടും ഹെൽമറ്റും പതിവാക്കാൻ നിർദ്ദേശിച്ച് ഡോക്ടർമാർ

ഒന്ന് ശ്രദ്ധിച്ചാൽ മഴക്കാലത്തെ ബൈക്കപകടങ്ങൾ ഒഴിവാക്കാം; ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ദയവായി കുട നിവർത്തരുത്; തലസ്ഥാനത്ത് മാത്രം ഈ ആഴ്ച ബൈക്ക് യാത്രയിൽ കുട നിവർത്തി അപകടത്തിൽ മരിച്ചത് അഞ്ച് പേർ; യാത്രയിൽ റെയിൻകോട്ടും ഹെൽമറ്റും പതിവാക്കാൻ നിർദ്ദേശിച്ച് ഡോക്ടർമാർ

തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്ത് റോഡപകടങ്ങൾ ഗണ്യമായി വർധിച്ച് വരികയാണ്. റോഡിലെ കുഴികളാണ് സ്ഥിരം വില്ലന്മാരെങ്കിൽ ഇപ്പോൾ നാം തന്നെ അപകടത്തെ ക്ഷണിച്ച് വരുത്തുന്ന രീതിയും പതിവാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബൈക്കിലും മറ്റ് ഇരുചക്ര വാഹനങ്ങളിലും യാത്ര ചെയ്യുമ്പോൾ കുട ഉപയോഗിക്കുന്നതിലൂടെയുള്ള അപകടമാണ് വർധിക്കുന്നത്. പലപ്പോഴും മഴയിൽ നിന്നും രക്ഷ നേടാൻ നാം പ്രയോഗിക്കുന്ന ഈ വിദ്യ വാഹനമോടിക്കുന്നവരുടേയും ജീവൻ അപഹരിക്കുന്നു. വണ്ടി മുന്നോട്ട് പോകുമ്പോഴുള്ള കാറ്റ് കുടയിൽ പിടിച്ച് നാം പിന്നോട്ട് ആഞ്ഞ് പോവുകയും വാഹനത്തിന്റെ ബാലൻസ് തെറ്റി വീഴുകയും വലിയ അപകടം സംഭവിക്കുകയുമാണ് ചെയ്യുന്നത്.

ഇത്തരത്തിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ കുട ഉപയോഗിക്കരുത് എന്ന സന്ദേശമാണ് ഡോക്ടർമാർ നൽകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മാത്രം ഈ ആഴ്ച അഞ്ച് പേരാണ് ഇത്തരത്തിൽ അപകടത്തിൽ മരിച്ചത്. അശ്രദ്ധയും അറിവില്ലായ്മയുമാണ് പലപ്പോഴും ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത്. തലച്ചോറിലും തലയോട്ടിക്കും വലിയ പരിക്കാണ് ഇത്തരത്തിൽ ഉള്ള അപകടത്തിൽ സംഭവിക്കുന്നത്.

ബൈക്കിലോ സ്‌കൂട്ടറിലോ പോകുന്നവർ കുട ഉപയോഗിക്കരുത്. 5 പേരാണ് ഈ ആഴ്‌ച്ചയിൽ മരിച്ചത്. ഹെൽമറ്റ്, റെയിൻകോട്ട് ഉപയോഗിക്കുക. കുടയല്ല. കാറ്റിന്റെ ശക്തിയിൽ കുടയോടൊപ്പം വണ്ടിയും ചരിഞ്ഞോ, അല്ലെങ്കിൽ പുറകിൽ ഇരിക്കുന്നവർ വീണോ 2 പേർക്കും മരണം വരെ സംഭവിക്കാം. ബൈക്കിൽ കുട ഉപയോഗിക്കരുത് എന്ന സന്ദേശമാണ് ഇപ്പോൾ ആരോഗ്യ വിദഗ്ദ്ധർ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP