Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

നിങ്ങളുടെ കുട്ടിക്ക് മൂക്കൊലിപ്പ് ഉണ്ടോ ? സംശയിക്കണ്ട അത് ജലദോഷം മാത്രമാണ് കോവിഡല്ല; അതിനൊപ്പം ക്ഷീണം വളരെയധികം ഉണ്ടെങ്കിൽ മാത്രമേ ഭയക്കേണ്ടതുള്ളു; ക്ഷീണം, തലവേദന, പനി തുടങ്ങിയവയാണ് കുട്ടികളിലെ സാധാരണ കോവിഡ് ലക്ഷണങ്ങൾ; മുതിർന്നവരിൽ ഇതോടൊപ്പം ഗന്ധമറിയുവാനുള്ള കഴിവ് നഷ്ടപ്പെടുകയുംചെയ്യും; കോവിഡ് ലക്ഷണങ്ങളെ കുറിച്ച് കൂടുതൽ അറിയാം

നിങ്ങളുടെ കുട്ടിക്ക് മൂക്കൊലിപ്പ് ഉണ്ടോ ? സംശയിക്കണ്ട അത് ജലദോഷം മാത്രമാണ് കോവിഡല്ല; അതിനൊപ്പം ക്ഷീണം വളരെയധികം ഉണ്ടെങ്കിൽ മാത്രമേ ഭയക്കേണ്ടതുള്ളു; ക്ഷീണം, തലവേദന, പനി തുടങ്ങിയവയാണ് കുട്ടികളിലെ സാധാരണ കോവിഡ് ലക്ഷണങ്ങൾ; മുതിർന്നവരിൽ ഇതോടൊപ്പം ഗന്ധമറിയുവാനുള്ള കഴിവ് നഷ്ടപ്പെടുകയുംചെയ്യും; കോവിഡ് ലക്ഷണങ്ങളെ കുറിച്ച് കൂടുതൽ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടനിൽ സ്‌കൂളുകൾ തുറന്നതോടെ പരിഭ്രാന്തരായ മാതാപിതാക്കളുടെ എണ്ണവും വർദ്ധിച്ചിരിക്കുകയാണ്. ഇത് ആഗോള തലത്തിൽ തന്നെ പരിഭ്രാന്തി സൃഷ്ടിക്കുന്നു. ഇന്ത്യയും സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനത്തിലാണ്. അതുകൊണ്ട് തന്നെ കുട്ടികളിൽ രോഗം പടരാനുള്ള സാധ്യതകളിൽ ആശങ്കയും സജീവം. ഒരു ചെറിയ ജലദോഷത്തിനു പോലും കോവിഡ് ടെസ്റ്റിന് പാഞ്ഞെത്തുന്ന മതാപിതാക്കൾ ഏറെയാണ്. അല്ലെങ്കിൽ തന്നെ പരിമിതമായ പരിശോധനാ സംവിധാങ്ങളുള്ള ബ്രിട്ടനിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിൽ കോവിഡ് ലക്ഷണങ്ങളേ കുറിച്ച് കൂടുതൽ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് കിങ്സ് കോളേജ് ലണ്ടനിലെ പ്രൊഫസർ ടിം സ്പെക്ടർ.

ചെറിയതോതിലുള്ള ശ്വാസതടസ്സവും മുക്കൊലിപ്പും മാത്രമേ നിങ്ങളുടെ കുട്ടിക്ക് ഉള്ളൂ എങ്കിൽ അത് കോവിഡ് 19 അല്ല എന്നാണ് അദ്ദേഹം നിസ്സംശയം പറയുന്നത്. അത് കേവലം സാധാരണ ജലദോഷം മാത്രമാണ്. ഇത്തരത്തിൽ ജലദോഷം മാത്രമുള്ള കുട്ടികളുമായി പരിശോധനയ്ക്കെത്തുന്ന മാതാപിതാക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ പരിശോധനാ സംവിധാനങ്ങൾ കുഴഞ്ഞു മറിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ സെക്രട്ടാറി മാറ്റ് ഹാൻകോക്ക് പ്രസ്താവിച്ചിരുന്നു.

ചെറിയ തോതിൽ രോഗലക്ഷണം പ്രകടിപ്പിക്കുന്നവർക്ക് അവർ നെഗറ്റീവ് ആണെന്ന് തെളിയിക്കാൻ ഇതുമൂലം കഴിയാതെ വരുന്നു. ഇതുകാരണം സ്‌കൂളുകളും ഓഫീസുകളും അടച്ചുപൂട്ടേണ്ടി വന്നേക്കുമെന്ന ഭയവും നിഴലിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ ഒട്ടുമിക്ക സ്‌കൂളുകളും ഈ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത അനുഭവിക്കുന്നുണ്ട്. ഏകദേശം 25,000 ത്തിൽ അധികം അദ്ധ്യാപകരാണ് സെൽഫ് ഐസൊലേഷനിൽ ഉള്ളത്.

കൊറോണ സിംപ്ടം സ്റ്റഡി ആപ്പിനു പുറകിലെ ഗവേഷണത്തിൽ പങ്കെടുക്കുന്ന പ്രൊഫസർ സ്പെക്ടർ പറയുന്നത് സ്‌കൂൾ വിദ്യാർത്ഥികളിൽ കാണുന്ന കോവിഡ് ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടവ ക്ഷീണം (55 ശതമാനം), തലവേദന (55 ശതമാനം), പനി (49 ശതമാനം) എന്നിവയാണെന്നാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ മുതിർന്നവരിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ ക്ഷീണം (87 ശതമാനം), തലവേദന (72 ശതമാനം), ഘ്രാണശക്തി നഷ്ടപ്പെടൽ (60 ശതമാനം) എന്നിവയാണ്. കുട്ടികളായാലും മുതിർന്നവരായാലും മൂക്കൊലിപ്പിന്റെ പേരിൽ കോവിഡ് പരിശോധന നടത്തേണ്ടതില്ല.

ഇതിനിടയിൽ രുചിയും ഗന്ധവും തിരിച്ചറിയാനുള്ള കഴിവ് നഷ്ട്പ്പെടുന്നതിന്റെ കോവിഡ് ലക്ഷണമാക്കി കണക്കാക്കുവാൻ ശ്രമം തുടരുന്നുണ്ട്. ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ധാരാളം കോവിഡ് കേസുകളിൽ ഇവയും ലക്ഷണങ്ങൾ ആയിരുന്നതിനാലാണിത്. എന്നാൽ, കോവിഡ് ഇല്ലാത്തവർക്കും ഈ ലക്ഷണങ്ങൾ കണ്ടേക്കാം എന്നതിനാൽ ഈ ശ്രമം ഇപ്പോഴും വിജയിച്ചിട്ടില്ല.

അതേസമയം രോഗലക്ഷണങ്ങളും പ്രായത്തിനനുസരിച്ച് മാറിയേക്കാം എന്നാണ് പ്രൊഫസർ പറയുന്നത്. ഉയർന്ന ശരീരോഷ്മാവ്, തുടർച്ചയായ ചുമ, രുചിയും ഗന്ധവും അറിയുവാനുള്ള കഴിവ് നഷ്ടപ്പെടൽ എന്നീ ലക്ഷണങ്ങൾ 18 വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും ഉണ്ടാകണമെന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ശരീരത്തിന്റെ സ്വയം പ്രതിരോധ ശേഷിയിൽ പ്രയത്തിനനുസരിച്ചുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.

രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നു എങ്കിൽ നിങ്ങളുടെ കുട്ടികളെ വീട്ടിൽ തന്നെ ഇരുത്തുവാനാണ് അദ്ദേഹം പറയുന്നത്. അതല്ലാതെ ഒരു ജലദോഷത്തിന്റെ ലക്ഷണവുമായി, കോവിഡ് ടെസ്റ്റ് നടത്താൻ രാജ്യം മുഴുവൻ പരക്കം പായേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് സിംപ്ടം സ്റ്റഡി ആപ്പിലെ വിവരങ്ങ്ളനുസരിച്ച്, കോവിഡ് സ്ഥിരീകരിക്കപ്പെട്ട, 18 വയസ്സിൽ താഴെയുള്ളവരിൽ 52 ശതമാനവും മുതിർന്നവർക്ക് ഉള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല. മാത്രമല്ല, രോഗബാധ സ്ഥിരീകരിച്ച കുട്ടികളിൽ 30 ശതമാനം പേർക്കും ആപ്പിൽ പട്ടികപ്പെടുത്തിയിരിക്കുന്ന 20 ലക്ഷണങ്ങളിൽ ഒന്നുപോലും ഉണ്ടായിരുന്നുമില്ല.

കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിന്റെ പേരിലാണ് അവരിൽ പലരേയും പരിശോധനക്ക് വിധേയമാക്കിയത്. കുട്ടികൾ, മുതിർന്നവരിൽ നിന്നും തികച്ചും വ്യത്യസ്തമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ക്ഷീണം (55 ശതമാനം) തലവേദന (55 ശതമാനം) പനി (49 ശതമാനം) എന്നിവയ്ക്ക് പുറമേ തൊണ്ടയടപ്പ് (38 ശതമാനം), ദഹനമില്ലായ്മ (35 ശതമാനം) എന്നിവയും കുട്ടികൾ പ്രകടിപ്പിക്കുന്ന രോഗലക്ഷണങ്ങളാണ്.

മാത്രമല്ല, കോവിഡ് സ്ഥിരീകരിച്ച കുട്ടികളിൽ 15 ശതമാനം പേർക്ക് ത്വക്കിൽ പരുക്കൾ പോലെയുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും പഠനം വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP