Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ കുട്ടികളിൽ വർദ്ധിച്ച തോതിൽ കാണപ്പെടുന്നു; എന്നാൽ പരിശോധനക്ക് വിധേയരാക്കിയവരിൽ പലരും നെഗറ്റീവ്; ഈ ലക്ഷണങ്ങൾ പ്രദർശിപ്പിച്ച കുട്ടികളുടെ ഹൃദയങ്ങളിൽ വീക്കം കാണപ്പെട്ടു; ബ്രിട്ടനെ വലയ്ക്കുന്ന പുതിയ പ്രശ്നം; കൊറോണയല്ലാതെ മറ്റൊരു രോഗകാരി ആഞ്ഞടിക്കാൻ ഒരുങ്ങുകയാണോ? വിശദമായ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വിഭാഗം

കോവിഡുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ കുട്ടികളിൽ വർദ്ധിച്ച തോതിൽ കാണപ്പെടുന്നു; എന്നാൽ പരിശോധനക്ക് വിധേയരാക്കിയവരിൽ പലരും നെഗറ്റീവ്; ഈ ലക്ഷണങ്ങൾ പ്രദർശിപ്പിച്ച കുട്ടികളുടെ ഹൃദയങ്ങളിൽ വീക്കം കാണപ്പെട്ടു; ബ്രിട്ടനെ വലയ്ക്കുന്ന പുതിയ പ്രശ്നം; കൊറോണയല്ലാതെ മറ്റൊരു രോഗകാരി ആഞ്ഞടിക്കാൻ ഒരുങ്ങുകയാണോ? വിശദമായ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

ന്നരലക്ഷത്തിലധികം രോഗബാധിതരും 21,092 മരണങ്ങളുമായി ബ്രിട്ടൻ ഇപ്പോൾ തന്നെ കൊറോണയുടെ കൈകളിൽ ദുരന്തമനുഭവിക്കുകയാണ്. രോഗികളുടെ വർദ്ധനവ് നിലവിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ തകർക്കുന്ന അവസ്ഥവരെ എത്തി നിൽകുന്നു. അതിനു പുറമേയാണ് ആരോഗ്യപ്രവർത്തകർക്ക് അപര്യാപ്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഉള്ളത് എന്ന പരാതി. ഇത്തരം സാഹചര്യത്തിലാണ് കൂനിന്മേൽ കുരു എന്നപോലെ മറ്റൊരു ദുരിതം കൂടി ബ്രിട്ടനെ കാത്തിരിക്കുന്നത്.

ഒന്നുമറിയാത്ത പിഞ്ചു ബാല്യങ്ങളാണ് ഇത്തവണ ഇരകളാക്കപ്പെടുന്നത് എന്നതാണ് ഈ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നത്. കാവാസാക്കി രോഗത്തോട് സാദൃശ്യമുള്ള രോഗവുമായി ആശുപത്രികളിൽ പ്രവേശികപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനയാണ് ഇപ്പോൾ ബ്രിട്ടനെ കുഴയ്ക്കുന്നത്. തികച്ചും ആശങ്കയുളവാക്കുന്ന നിലയിലേക്ക് കുതിച്ചുയരുകയാണ് ഇത്തരം കുട്ടികളുടെ എണ്ണം എന്നാണ് എൻ എച്ച് എസ് അധികൃതർ പറയുന്നത്.

കൊറോണ ബാധക്ക് സാധ്യത തീരെകുറവായ പിഞ്ചു കുട്ടികളാണ് ഇപ്പോൾ ഭയപ്പെടുത്തുന്ന ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്നത് എന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞത്. കഴിഞ്ഞ മൂന്നാഴ്‌ച്ചയായി മൾട്ടി-സിസ്റ്റം ഇൻഫ്ളമേറ്ററി ലക്ഷണങ്ങളുമായ്ഹി ആശുപത്രികളിലെത്തുന്ന വിവിധ പ്രായക്കാരായ കുട്ടികളുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് എൻ എച്ച് എസ് വൃത്തങ്ങളും സൂചിപ്പിക്കുന്നത്.

കൊറോണ ബാധിക്കുവാൻ ഏറ്റവും സാദ്ധ്യത കുറഞ്ഞ വിഭാഗമാണ് കുട്ടികൾ. എന്നാൽ അതിനോട് സമാനമായ ലക്ഷണങ്ങളാണ് മിക്ക കുട്ടികളും പ്രദർശിപ്പിക്കുന്നത്. വയറ് വേദന, ഹൃദയത്തിലെ വീക്കം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. ചിലപ്പോൾ ശർദ്ധിയും അതിസാരവും ഉണ്ടാകും.

ഇന്റസീവ് കെയറിൽ ആയിരുന്ന ചില കുട്ടികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയപ്പോൾ പക്ഷെ നെഗറ്റീവ് ഫലമാണ് കാണിച്ചത്. ഇത് മറ്റൊരു ആശങ്കയ്ക്ക് കൂടി കാരണമായിരിക്കുകയാണ്. ഇപ്പോൾ നാമറിയുന്ന കൊറോണയല്ലാതെ മറ്റൊരു രോഗകാരി കൂടി ആഞ്ഞടിക്കാൻ കാത്തിരിക്കുന്നുണ്ടോ എന്നതാണ് ആശങ്ക. ഏതായാലും ഇക്കാര്യത്തിൽ ഒരു വിശദമായ അന്വേഷണത്തിന് ആരോഗ്യ വിഭാഗം തയ്യാറെടുക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP