Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

നിങ്ങൾ ഒരു ആസ്ത്മാ രോഗിയാണോ? എങ്കിൽ വീടിനു പുറത്തിറങ്ങരുത്, പുറത്തിറങ്ങുന്ന കുടുംബാംഗങ്ങളുമായി അടുത്തിടപഴകുകയുമരുത്; എപ്പോഴും ചൂടുവെള്ളത്തിൽ സോപ്പിട്ട് കൈകഴുകുക; കണ്ണിലും മൂക്കിലും മുഖത്തും തൊടരുത്; പനിയോ ചുമയോ ഉള്ളവരെ കണ്ടാൽ ഓടി രക്ഷപ്പെടുക; പതിവ് മരുന്നുകൾ നിർത്തരുത്

നിങ്ങൾ ഒരു ആസ്ത്മാ രോഗിയാണോ? എങ്കിൽ വീടിനു പുറത്തിറങ്ങരുത്, പുറത്തിറങ്ങുന്ന കുടുംബാംഗങ്ങളുമായി അടുത്തിടപഴകുകയുമരുത്; എപ്പോഴും ചൂടുവെള്ളത്തിൽ സോപ്പിട്ട് കൈകഴുകുക; കണ്ണിലും മൂക്കിലും മുഖത്തും തൊടരുത്; പനിയോ ചുമയോ ഉള്ളവരെ കണ്ടാൽ ഓടി രക്ഷപ്പെടുക; പതിവ് മരുന്നുകൾ നിർത്തരുത്

സ്വന്തം ലേഖകൻ

കൊറോണ വ്യാപിക്കുന്ന അതേ വേഗതയിൽ തന്നെ കൊറോണയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും വർദ്ധിക്കുന്നുണ്ട്. പ്രായമായവർ മാത്രമാണ് കൊറോണാ ബാധമൂലം മരണപ്പെടുക, ഒരിക്കൽ വന്നാൽ പിന്നെ കൊറോണാ ബാധയുണ്ടാകില്ല തുടങ്ങിയ തെറ്റിദ്ധാരണകളെയെല്ലാം മാറ്റിമറിക്കുന്ന സംഭവങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇതുപോലെത്തന്നെയാണ് കോറോണമൂലം ഏറ്റവും അപകട സാദ്ധ്യതയുള്ള വിവിധ വിഭാഗം ജനങ്ങളെ കുറിച്ചുള്ള വാർത്തകളും. ഈ തെറ്റിദ്ധാരണകൾ മാറ്റുകയാണ് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറായ ജോനാഥൻ വാൻ-ടാം.

ആസ്ത്മാ ബാധിതരാണ് കൊറോണാ ബാധയുമായി ബന്ധപ്പെട്ട് ഏറ്റവും അപകടസാദ്ധ്യതയുള്ള ഒരു വിഭാഗം. വൈറസ് ബാധയുണ്ടാകുവാനുള്ള സാധ്യത എല്ലാവരിലും ഒരുപോലെയാണെങ്കിലും, അതുമൂലം അപകടം വർദ്ധിക്കുവാനുള്ള വിഭാഗങ്ങളേയാണ് കൊറോണാ ബാധയുമായി ബന്ധപ്പെട്ട അപകട സാദ്ധ്യതയുള്ള വിഭാഗം എന്ന് കണക്കാക്കുന്നത്.

കൊറോണാ വൈറസ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തേയും ശ്വാസ നാളികളേയുമാണ്. ഇത് ശരിയായ അളവിലുള്ള ശ്വാസോച്ഛ്വാസത്തെ ബാധിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് മതിയായ തോതിൽ ഓക്‌സിജൻ എത്തിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യും. ആസ്ത്മയോ അതുപോലുള്ള ഗുരുതരമായ ശ്വാസോച്ഛാസ സംബന്ധിയായ ആളുകളിൽ കൊറോണ ബാധിച്ചാൽ അത് നിലവിലുള്ള സ്ഥിതിയെ കൂടുതൽ വഷളാക്കും.സി ഒ പി ഡി, ബ്രോങ്കൈറ്റിസ് എന്നിവയുള്ളവർക്കും അപകട സാദ്ധ്യത കൂടുതലാണ്.

ചൈനയിൽ കൊറോണാ രോഗികൾക്കിടയിൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞതുകൊറോണാ ബാധയോടൊപ്പം ശ്വാസ സംബന്ധിയായ രോഗങ്ങളും ഉണ്ടായിരുന്ന ആറ് ശതമാനം പേർ മരിച്ചെന്നാണ്. അതുപോലെത്തന്നെ കൊറോണയോടൊപ്പം ഹൃദ്രോഗമുണ്ടായിരുന്ന പത്ത് ശതമാനം പേരും മരണമടയുകയായിരുന്നു.

കൊറോണാ ബാധിച്ചാൽ പനിക്ക് ശേഷം ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെടാം. ഇതാണ് ഹൃദ്രോഗികൾക്ക് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. ഇൻഫ്‌ളുവൻസ വാക്‌സിൻ എടുക്കുന്നവരും അപകട സാദ്ധ്യത കൂടിയ വിഭാഗത്തിൽ പെടുന്നു. ഇത്തരത്തിൽ അപകട സാദ്ധ്യത കൂടിയ വിഭാഗത്തിൽ പെട്ടവർക്ക് ദീർഘകാലത്തേക്ക് സാമൂഹ്യ സമ്പർക്കം ഒഴിവാക്കേണ്ടി വരും. ഇത്തരക്കാർക്ക് ചുരുങ്ങിയത് 12 ആഴ്ചകളെങ്കിലും സെൽഫ് ഐസൊലേഷൻ വേണ്ടിവരുമെന്നാണ് പറയുന്നത്.

ഇക്കാലയളവിൽ വീടിന് വെളിയിൽ പോകുന്നത് ഒഴിവാക്കണം എന്നുമാത്രമല്ല, വെളിയിൽ പോകുന്ന മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ലോകത്തിന്റെ മിക്ക ഭാഗങ്ങളും കൊറോണ ബാധയുടെ മൂന്നാം ഘട്ടത്തിലേക്ക് കടന്ന അവസരത്തിൽ ഇത്തരം നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. ഈ മൂന്നാം ഘട്ടമാണ് കൊറോണാ ബാധയുടെ ഏറ്റവും അപകടം പിടിച്ച ഘട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP