Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലേന്ന് ആവശ്യത്തിന് ഉറങ്ങിയിട്ടും ജോലി സമയത്ത് നിങ്ങൾ ഉറങ്ങിപ്പോകുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കണം; അൽഷിമേഴ്‌സ് നിങ്ങളെ പിടികൂടിയിരിക്കുകയാണ്

തലേന്ന് ആവശ്യത്തിന് ഉറങ്ങിയിട്ടും ജോലി സമയത്ത് നിങ്ങൾ ഉറങ്ങിപ്പോകുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കണം; അൽഷിമേഴ്‌സ് നിങ്ങളെ പിടികൂടിയിരിക്കുകയാണ്

രാത്രി വേണ്ടത്ര ഉറങ്ങിയിട്ടും ജോലി സ്ഥലത്ത് പോയിരുന്ന് ഉറക്കം തൂങ്ങുന്ന പതിവുണ്ടോ നിങ്ങൾക്ക്. എങ്കിൽ, സൂക്ഷിക്കണം. അൽഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങളാകാം അതെന്ന് ഗവേഷകർ പറയുന്നു. ഇത്തരം ശീലമുള്ളവരിൽ നടത്തിയ ഗവേഷണമാണ് രോഗസാധ്യതയും ഉറക്കം തൂങ്ങലും തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തിയത്.

അൽഷിമേഴ്‌സും ഉറക്കവുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെയും ഗവേഷകർ കണ്ടെത്തിയിരുന്നു. ഉറക്കക്കുറവ് രോഗത്തിന് കാരണമാകാമെന്നായിരുന്നു നേരത്തേയുള്ള വിശ്വാസം. മതിയായ ഉറക്കം കിട്ടിയിട്ടും പകൽ സമയങ്ങളിൽ ഉറക്കം തൂങ്ങുന്നത് അൽഷിമേഴ്‌സിന്റെ സൂചനയാകാമെന്ന പുതിയ കണ്ടെത്തലും രോഗവും ഉറക്കവുമായുള്ള ബന്ധം തെളിയിക്കുന്നതാണ്. ജമ ന്യൂറോളജി ജേണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉറക്കവുമായി ബന്ധപ്പെട്ട് തലച്ചോറിൽ നടക്കുന്ന പ്രവർത്തനങ്ങൾ ക്രമരഹിതമാകുന്നതുകൊണ്ടാണ് ഇത്തരം വ്യത്യാസങ്ങൾ വരുന്നതെനന് പഠനത്തിന് നേതൃത്വം നൽകിയ വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിലെ ഡോ. യോ-എൽ ജു പറഞ്ഞു. ദിവസം കൂടുതൽ സമയങ്ങളിൽ തലച്ചോറ് പ്രവർത്തിക്കാതിരിക്കുന്നതും അസ്വാഭാവികമായ സമയങ്ങളിൽ ഉറക്കം വരുന്നതും ഈ വ്യത്യാസം കൊണ്ടാണ്.

അൽഷിമേഴ്‌സിന്റെ സാധാരണ ലക്ഷണങ്ങളായ ഓർമ്മക്കുറവും പുതിയ ഓർമകൾ സൃഷ്ടിക്കാനുള്ള കഴിവ് നഷ്ടപ്പെടലും 60 വയസ്സിനപ്പുറം മാത്രമേ പ്രത്യക്ഷപ്പെടൂ. എന്നാൽ, ഉറക്കം തൂങ്ങൽ പോലുള്ള പ്രാഥമിക ലക്ഷണങ്ങൾ നേരത്തെ തന്നെ വെളിപ്പെടുമെന്നതിനാൽ, രോഗം തിരിച്ചറിയാനുള്ള സാധ്യതകൾ കൂടുതലാണ്. മുൻകൂട്ടി രോഗമറിഞ്ഞാൽ അതിന്റെ ആക്രമണത്തെ ഒരു പരിധിവരെ ചെറുക്കാനും സാധിക്കും.

ശരാശരി 66 വയസ്സുള്ള 189 ആളുകളുടെ ഉറക്കം നിരീക്ഷിച്ചശേഷമാണ് ഗവേഷകർ ഈ പഠനം നടത്തിയത്. രണ്ടാഴ്ചയോളം ഇവരുടെ ഉറക്കത്തിന്റെ രീതിയും മറ്റും നിരീക്ഷിച്ചു. ഉറക്കം തൂങ്ങൽ കൂടുതലായവരിൽ നടത്തിയ സ്‌കാനുകളിൽ, അവരുടെ തലച്ചോറിലെ കോശങ്ങൾക്കിടയിൽ അൽഷിമേഴ്‌സിന് കാരണമായ പ്ലാക്ക് അടിഞ്ഞുകൂടുന്നതായി കണ്ടെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP