Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

2005 സാർസ് മുതൽ 2020 കോവിഡ് വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അഞ്ച് തവണ; മങ്കിപോക്‌സിനെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് രോഗത്തെക്കുറിച്ച് അവബോധമുണർത്താൻ; എന്താണ് ആരോഗ്യ അടിയന്തരാവസ്ഥ?

2005 സാർസ് മുതൽ 2020  കോവിഡ് വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അഞ്ച് തവണ;  മങ്കിപോക്‌സിനെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് രോഗത്തെക്കുറിച്ച് അവബോധമുണർത്താൻ;  എന്താണ് ആരോഗ്യ അടിയന്തരാവസ്ഥ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2005 ൽ സാർസ് രോഗം ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആണ് ആദ്യമായി ആരോഗ്യ അടിയന്തരാവസ്ഥ എന്ന ആശയം ഉടലെടുക്കുന്നത്.ഇതിന് പിന്നാലെ 2009 ൽ എച്ച്1എൻ1 വൈറസ് പരത്തിയ പന്നിപ്പനി,2014 ൽ പോളിയോ, എബോള വൈറസുകൾക്കെതിരെ, 2019 ൽ വീണ്ടും എബോളയ്‌ക്കെതിരെ പിന്നെ 2020 ൽ കോവിഡിനെതിരെ എന്നിങ്ങനെ അഞ്ച് തവണയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇപ്പോഴിത മങ്കിപോക്‌സ് ലോകത്തിന് ഭീഷണിയാകുമ്പോൾ വീണ്ടും ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.വിദഗ്ധ സമിതിയുടെ ഭൂരിപക്ഷാഭിപ്രായം മറികടന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസമാണ് മങ്കിപോക്‌സിനെതിരെ 'ആരോഗ്യ അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ രോഗത്തെപ്പറ്റി അവബോധം ഉണർത്താനാണ് ഈ നീക്കം.

രോഗം പടരുന്നതിലൂടെ മറ്റു രാജ്യങ്ങളിലെ പൊതുജനാരോഗ്യം ആശങ്കയിലാക്കുന്ന അസാധാരണ സാഹചര്യത്തെയാണു ലോകാരോഗ്യസംഘടന പിഎച്ച്ഇഐസി (പബ്ലിക് ഹെൽത്ത് എമർജൻസി ഓഫ് ഇന്റർനാഷനൽ കൺസേൺ) എന്നു നിർവചിക്കുന്നത്. രാജ്യാന്തരതലത്തിൽ ഒറ്റക്കെട്ടായുള്ള പ്രതികരണം ഈ ഘട്ടത്തിൽ അനിവാര്യമാണെന്ന മുന്നറിയിപ്പാണിത്.രാജ്യാന്തര സമൂഹത്തെ പ്രതിരോധത്തിനു സജ്ജമാക്കുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ആഗോളതലത്തിൽ ലോകാരോഗ്യ സംഘടന മാർഗനിർദേശങ്ങൾ പുറത്തിറക്കും. ആരോഗ്യസുരക്ഷാ കാര്യങ്ങളിൽ ദുർബലമായ സംവിധാനങ്ങളുള്ള രാജ്യങ്ങളെ മുൻകരുതലെടുക്കാൻ സഹായിക്കുക പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.ചികിത്സ, വാക്‌സീൻ എന്നിവ ലഭ്യമാക്കുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP