Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈ സ്ത്രീക്ക് എത്ര വയസ്സ് കാണുമെന്ന് ഊഹിക്കാമോ? ആവശ്യത്തിന് വെള്ളം കുടിക്കുകയും പച്ചക്കറികൾ കഴിക്കുകയും ചെയ്താൽ പ്രായത്തെ തോൽപിക്കാൻ പറ്റുമെന്ന് തെളിയിച്ച് ഈ സുന്ദരി

ഈ സ്ത്രീക്ക് എത്ര വയസ്സ് കാണുമെന്ന് ഊഹിക്കാമോ? ആവശ്യത്തിന് വെള്ളം കുടിക്കുകയും പച്ചക്കറികൾ കഴിക്കുകയും ചെയ്താൽ പ്രായത്തെ തോൽപിക്കാൻ പറ്റുമെന്ന് തെളിയിച്ച് ഈ സുന്ദരി

ണ്ടാലൊരു കൗമാരക്കാരി. ഒരു കേളേജ് വിദ്യാർത്ഥിയാണെന്നേ തോന്നൂ. പക്ഷേ, യഥാർഥത്തിൽ ല്യൂർ സു തന്റെ 42-ാം പിറന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. തായ്‌വാനിൽനിന്നുള്ള ഈ സുന്ദരി പ്രായത്തെ അതിജീവിക്കുന്നതിന് കാരണം ഇത്രയേയുള്ളൂ. ആവശ്യത്തിന് വെള്ളം കുടിക്കുക. പച്ചക്കറികൾ നന്നായി കഴിക്കുക. വ്യായാമം ചെയ്യുക.

ല്യൂറിന്റെ ഗ്ലാമർ ചിത്രങ്ങൾ കണ്ട് ഓൺലൈനിൽ അവരാരെന്ന് തിരയാത്തവരുണ്ടാകില്ല. ല്യൂറിന് 41 വയസ്സുകഴിഞ്ഞുവെന്ന് ആരും വിശ്വസിക്കുകയുമില്ല. യുവത്വം വിടാതെ തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാൻ അവർക്കാകുന്നു. ഇന്റീരിയൻ ഡിസൈനറായ ല്യൂറിന് ഇത്രയേറെ പ്രശസ്തി ലഭിക്കാൻ കാരണം അവരുടെ സഹോദരി ഷാരോണാണ്.

അഭിനേത്രിയായ ഷാരോണിന് 35 വയസ്സായി. 2015-ൽ ഒരു വിനോദ പരിപാടിയിൽ പങ്കെടുക്കാൻ ഷാരോൺ ല്യൂറിനെയും ക്ഷണിച്ചു. അതിന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോഴാണ് ഷാരോണിനൊപ്പമുള്ള ചെറിയ പെൺകുട്ടിയെക്കുറിച്ച് ആളുകൾ അന്വേഷിച്ചുതുടങ്ങിയത്. അക്കൊല്ലം ഓഗസ്റ്റിൽ സഹോദരിയുടെ 40-ാം പിറന്നാളിനോട് അനുബന്ധിച്ച് ഷാരോൺ ഫെയ്‌സുബുക്കിലിട്ട പോസ്റ്റ് കണ്ട് ജനം ഞെട്ടി.

അന്നാണ് ല്യൂറിന്റെ യഥാർഥ പ്രായം ആരാധകർ അറിയുന്നത്. ഇതോടെ, ല്യൂർ സഹോദരിയെക്കാൾ പ്രശസ്തയായി. സോഷ്യൽ മീഡിയയിൽ ല്യൂറിനെ എല്ലാവരും തേടാൻ തുടങ്ങി. ഇൻസ്റ്റഗ്രാമിൽ 230,000 പേരും ഫേസ്‌ബുക്കിൽ 341,000 പേരും അവരെ പിന്തുടരുന്നു. വെയ്‌ബോയിൽ മൂന്നരലക്ഷത്തോളം ഫോളേവേഴ്‌സും അവർക്കുണ്ട്. ല്യൂറാകട്ടെ, പല പോസിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ആരാധകരെ സംതൃപ്തരാക്കുകയും ചെയ്യുന്നു.

ചൈനയിലും തായ്‌വാനിലും ല്യൂറിന് വളരെയേറെ ആരാധകരുണ്ട്. പ്രായമാകാത്ത ദേവതയെന്നാണ് ല്യൂർ വിശേഷിപ്പിക്കപ്പെടുന്നത്. നിർജലീകരണം സംഭവിക്കാതെ ശരീരത്തെ കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ് ചുളിവുകൾ വീഴാത്തതെന്ന് ല്യൂർ അടുത്തിടെ ഒരഭിമുഖത്തിൽ വെളിപ്പെടുത്തി. കൊക്കകോള പോലുള്ള മധുരമുള്ള ശീതള പാനീയങ്ങളും വേണ്ടെന്നുവെച്ചു. രാവിലെ കഴിക്കുന്ന ഒരു കപ്പ് കാപ്പി മാത്രമാണ് വെള്ളമല്ലാതെ അവർ കുടിക്കുന്ന പാനീയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP